/സംസ്ഥാന പാതയോരത്ത് ഓടയിൽ സാമൂഹ്യ വിരുദ്ധർ സെപ്ടിക് ടാങ്ക്‌ മാലിന്യം തള്ളി

സംസ്ഥാന പാതയോരത്ത് ഓടയിൽ സാമൂഹ്യ വിരുദ്ധർ സെപ്ടിക് ടാങ്ക്‌ മാലിന്യം തള്ളി

ചങ്ങരംകുളംസംസ്ഥാന പാതയോരത്ത് ഓടയിൽ സാമൂഹ്യ വിരുദ്ധർ സെപ്ടിക് ടാങ്ക്‌ മാലിന്യംതള്ളി.ചങ്ങരംകുളം മേലെ മാന്തടത്താണ് രാത്രിയുടെ മറവിൽ സെപ്റ്റിക്ക് മാലിന്യംതള്ളിയത്.ഞായറാഴ്ച കാലത്ത് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന്പ്രദേശവാസികൾ വന്ന് നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.കഴിഞ്ഞ ദിവസങ്ങളിൽപ്രദേശത്ത് പാതയോരത്ത് അടഞ്ഞ് കിടന്ന ഓടകൾ ശുചീകരണ പ്രവൃത്തികൾനടത്തിയിരുന്നു.വാഹനം നിർത്തി ഓടയിലേക്ക് മാലിന്യം ഒഴുക്കി വിട്ട നിലയിലാണ്.സാമൂഹ്യവിരുദ്ധരെ എത്രയും വേഗം കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.