പൊന്നാനി: ആവേശപ്പെരുമഴയുടെ കൊടുമുടിയില് തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ചപോരാട്ടത്തിന് ഒടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ പറക്കുംകുതിരയും മൈനർ വിഭാഗത്തിൽ ജൂനിയർ കായൽ കുതിര ജലരാജാക്കൻമാരായി. മേജർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് കായൽകുതിരയും,കടവനാടൻ മൂന്നാം സ്ഥാനത്തുമെത്തി. മൈനർ വിഭാഗത്തിൽ പുളിക്കകടവനുംരണ്ടാ സ്ഥാനത്തും സൂപ്പർ ജറ്റ് മുന്നാം സ്ഥാനത്തുമെത്തി. മൈനർ ബി വിഭാഗത്തിൽ നടന്ന മത്സരത്തിൽ പടകൊമ്പൻ ഒന്നാം സ്ഥാനവും ജൂനിയർ കായൽകുതിര രണ്ടാം സ്ഥാനവും നേടി. ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് ബിയ്യം കായലിൽജലരാജാവിനായുള്ള മത്സരം ആരംഭിച്ചത്. 12 മേജര് വള്ളങ്ങളും 17 മൈനര് വള്ളങ്ങളുമുൾപ്പെടെ 29 വള്ളങ്ങളാണ് ജലമേളയില് പങ്കെടുത്തത്. കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. പി.നന്ദകുമാർഎം.എൽ.എ. അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്മാരായ അഡ്വ. ഇ.സിന്ധു, സി.രാമകൃഷണൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, എ.ഡി. എം. എൻ.എം. മെഹ്റലി, ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, തഹസിൽദാർ കെ.ജി സുരേഷ് കുമാർ ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.
സി എച്ച് അബൂ യൂസഫ് ഗുരുക്കൾ അന്തരിച്ചു
വളാഞ്ചേരി :മുതിർന്ന മുസ്ലിംലീഗ് നേതാവ് സി എച്ച് അബു യൂസഫ് ഗുരുക്കൾ (65) അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ ഹോസ്പിറ്റലിൽകഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മരണപ്പെട്ടത് എം എസ് എഫിലൂടെ പൊതുപ്രവർത്തനംരംഗത്ത് സജീവമായ അബൂ യുസഫ് ഗുരുക്കൾ യൂത്ത് ലീഗിന്റെയും മുസ്ലിംലീഗിന്റെയുംവളാഞ്ചേരിയിലെ സമുന്നതനായ നേതാവായിരുന്നു.ദീർഘകാലം വളാഞ്ചേരി ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നീ പദവികളും,കോട്ടക്കൽനിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ,സംസ്ഥാന കൗൺസിലർ എന്നീ സംഘടന പദവികളുംവഹിച്ചിട്ടുണ്ട്.വളാഞ്ചേരിയിലെ പ്രധാനപ്പെട്ട വികസന പദ്ധതികൾ എല്ലാം അബൂ യൂസഫ് ഗുരുക്കളുടെകാലയളവിലാണ് എത്തിയിട്ടുണ്ടായിരുന്നത് . പാലിയേറ്റീവ് ക്ലിനിക്ക്, കൃഷിഭവന സ്വന്തമായകെട്ടിടം,സ്വരാജ് ലൈബ്രറി,വളാഞ്ചേരി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയവയെല്ലാംസിഎച്ച് അബു യൂസഫ് ഗുരുക്കളുടെ കാലയളവിൽ കൊണ്ടുവന്ന വികസന പദ്ധതികൾആയിരുന്നു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കാലയളവിൽ പകൽ വീടിനുംതുടക്കം കുറിച്ചിരുന്നു.വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കൂടിയാണ് അന്തരിച്ചഅബൂ യൂസഫ് ഗുരുക്കൾ .ഭാര്യ സുബൈദ മക്കൾ മുസ്താഖ്, ഡോ: മൊയ്തീൻ കുട്ടി, സൈറ, ഫിദ, മരുമക്കൾ : ഡോ: ജമാൽ, നുഫീൽ, സബിദ, സഫ്ന.
ഓണക്കോടി വിതരണം ചെയ്തു
*എടയൂർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെമുഴുവൻ തൊഴിലുറപ്പ് അംഗങ്ങൾക്കും ഹരിത കർമ്മസേന അംഗങ്ങൾക്കും അംഗനവാടി ടീച്ചർ എന്നിവർക്കെല്ലാം ഓണക്കോടി വിതരണംചെയ്തു മെമ്പർഅയ്യൂബ് മാതൃകയായി .പരിപാടിയിൽ 10 വാർഡ് മെമ്പർ അയ്യുബ് ൽ നിന്നും തൊഴിലുറപ്പ്തൊഴിലാളികൾക്ക് വേണ്ടി സരസ്വതി ,ടി ടി ഓണക്കോടി ഏറ്റു വാങ്ങി പരിപാടി ഉൽഘാടനം ചെയ്തു.ഹനീഫ ,മുഹമ്മദ് അലി ,നൗഷാദ് ,ഫിറോസ് ,കുഞ്ഞിപ്പ തുരുമ്പത്ത് ,എന്നിവരും വാർഡിലെതൊഴിലുറപ്പ് തൊഴിലാളികളും ഈ ചടങ്ങിൽ പങ്കെടുത്തു .മെമ്പർ അയ്യുബ് എല്ലാവർക്കുംഓണാശംസകൾനേർന്നു*
ഒറ്റനോട്ടത്തിൽ മാരിലൈറ്റിന്റെ ബിസ്കറ്റ് പായ്ക്കറ്റ്;നാല് കിലോ കഞ്ചാവ് എക്സൈസ് പിടികൂടി
പാലക്കാട്: ബിസ്ക്കറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ നാല് കിലോ കഞ്ചാവ് എക്സൈസ്പിടികൂടി. ആലപ്പുഴ - ധൻബാദ് എക്സ്പ്രസിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ നിന്ന്കഞ്ചാവ് കണ്ടെത്തിയത്. ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയിൽ ആണ്എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലാക്കികടത്താൻ ശ്രമിച്ച കഞ്ചവ് പിടികൂടുന്നതെന്ന് വിവരങ്ങളും പുറത്ത് വരുന്നുണ്ട്.മാരിലൈറ്റിന്റെബിസ്ക്കറ്റിന്റെ പായ്ക്കറ്റിൽ അതേ രൂപത്തിൽ തന്നെയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആറ് ബിസ്ക്കറ്റ്പായ്ക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ്ഉണ്ടായിരുന്നതെന്നും എക്സൈസ് അറിയിച്ചു.സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന്എക്സൈസ് വ്യക്തമാക്കി.
*അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രത്യേക പാരിതോഷികം നൽകി*
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തികവർഷത്തിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവർക്ക് ഓണത്തിനോടനുബന്ധിച്ച് 1000 രൂപപ്രത്യേക പാരിതോഷികം നൽകി. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽവിതരണോൽഘാടനം നിർവഹിച്ചു. നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയ 191 പേർക്കാണ് പ്രത്യേകപാരിതോഷികം ലഭിക്കുക. കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തിൽ മുഴുവൻ നഗരതൊഴിലുറപ്പ് ജീവനക്കാർക്കും ഓണപുടവ വിതരണം ചെയ്തിരുന്നു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, കൗൺസിലർമാരായ സദാനന്ദൻ കൊട്ടീരി, കെ വി ഉണ്ണികൃഷ്ണൻ, സാജിദ ടീച്ചർ, എo സജിൻ, വിടി റഫീക്ക് എന്നിവർ സംസാരിച്ചു.
നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ എൽ പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു*
ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ എൽ പി സ്കൂളിൽ ഓണാഘോഷ പരിപാടികൾസംഘടിപ്പിച്ചു.ആഘോഷ പരിപാടികൾ വാർഡ് മെമ്പർ കെ എ ജബ്ബാർ ഉദ്ഘാടനം ചെയ്തു.പിടി എപ്രസിഡന്റ് എൻ പി പ്രേമദാസ് അധ്യക്ഷനായി. പൂക്കള മത്സരം , ഓണപ്പാട്ടുകൾ കുട്ടികളുടെയുംരക്ഷിതാക്കളുടെയും വൈവിധ്യമാർന്ന ഓണക്കളികൾ മത്സരങ്ങൾ എന്നിവ അരങ്ങേറി. നാലാംക്ലാസിലെ മാസ്റ്റർ അൻസിൽ ദാസ് മാവേലിയുടെ വേഷത്തിൽ കുട്ടികളോട് ക്ഷേമാന്വേഷണംനടത്തി.രക്ഷിതാക്കൾ തയ്യാറാക്കി കൊണ്ടുവന്ന വിവിധ വിഭവങ്ങളോടെയുള്ള ഓണസദ്യഗംഭീരമായി. അപ്രതീക്ഷിതമായി പിടിഎ പ്രസിഡണ്ട് എൻ പി പ്രേമദാസ് മാവേലിയുടെ വേഷത്തിൽരംഗ പ്രവേശം ചെയ്തത് ഓണാഘോഷത്തിന് പുതിയൊരു അനുഭവമായി. തുടർന്ന് മത്സരവിജയികൾക്ക് സമ്മാന വിതരണം നടത്തി പി ടി എ വൈസ് പ്രസിഡന്റ് കെ സുധീഷ് , എംപി ടി എപ്രസിഡന്റ് ശ്രീഷ സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി വി കെ രമ സ്വാഗതവും, പി വിജിത നന്ദിയും പറഞ്ഞു.
തൃക്കാവടി 2023, എംപയർ കോളേജ് ഓഫ്
എംപയർ കോളേജ് ഓഫ് സയൻസ് ഓണാഘോഷ പരിപാടി വിപുലമായ ആഘോഷിച്ചു. കോളേജ്പ്രിൻ സിപ്പാൾ എൻ .കെ, മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് ഡയറക്ടർ ഷാക്കിർ പെരിങ്ങോടൻ, അക്കാഡമിക് ഡയറക്ടർസുഹാന, ജനറൽ മാനേജർ കാശ്മീര റഹ്മാൻ, രജിസ്ട്രാർ ടിവി ശ്രീകുമാർ, വൈസ് പ്രിൻസിപ്പാൾ രഞ്ജുഷ കെ .വി, പ്രോഗ്രാം കൺവീനർ ആര്യ, വിദ്യാർത്ഥി പ്രതിനിധി ദേവപ്രിയ എന്നിവർ സംസാരിച്ചു. വിപുലമായ ഓണസദ്യയും ഉണ്ടായിരുന്നു.
ആലംകോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേളക്ക് തുടക്കമായി
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പപ്പടം 2023 ഓണം വിപണനമേളക്ക്ചങ്ങരംകുളത്ത് തുടക്കമായി.ഹൈവേ ജംഗ്ഷനിൽ ആരംഭിച്ച മേള പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡണ്ട്അഡ്വക്കറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു.
ഓണ ചങ്ങാതി പരിപാടിക്ക് എടപ്പാൾ ഉപജില്ലയിൽ തുടക്കമായി
ചങ്ങരംകുളം: ബി ആർ സി യുടെ പരിധിയിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കായിനടത്തുന്ന ഓണ ചങ്ങാതി പരിപാടിക്ക് ഉപജില്ലയിൽ തുടക്കമായി. ഓണ സമ്മാനങ്ങളും ഓണപ്പാട്ടുംപൂക്കളവുമായി വീശിഷ്ടശേഷി ഉള്ള കുട്ടികളുടെ വീട്ടിൽ ഒത്തുകൂടുന്ന പരിപാടിയുടെ ബ്ലോക്ക് തലഉദ്ഘാടനം പി സി എൻ ജി എച്ച് എസ് എസ് മൂക്കുതല ആറാം ക്ലാസിൽ പഠിക്കുന്ന ഐഷാനിഹയുടെ വീട്ടിൽ പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് ഇ.സിന്ധു നിർവഹിച്ചു.
ചങ്ങരംകുളത്ത് കെ എസ് ആർ ടി സി ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്
ചങ്ങരംകുളം: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കെ എസ് ആർ ടി സി ബസ്ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.ചേലക്കടവ് സ്വദേശി നാണു (69) വിനാണ് പരിക്കേറ്റത്. പറവൂരിൽ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുൻ വശത്താണ് ബൈക്ക്ഇടിച്ചത്. നിർത്തിയിട്ടിരുന്ന ബൈക്ക് ബസ്സ് വരുന്നത് നോക്കാതെ പെട്ടന്ന്തിരിക്കുകയായിരുന്നുവെന്ന് ബസ്സ് ഡ്രൈവർ പറഞ്ഞു. ബസ്സിന് അടിയിലേക്ക് പോയ ബൈക്ക് നാട്ടുകാർ ചേർന്നാണ് പുറത്ത് എടുത്തത്. പരിക്കേറ്റയാളെചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കുംമാറ്റി.










