എടപ്പാൾ: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വാരാഘോഷ പരിപാടികളുടെ ഭാഗമായി ജെസിഐ എടപ്പാൾ ചാപ്റ്റർ അശരണരുടെ അഭയ കേന്ദ്രമായ എടപ്പാൾ സഹായിലെ അന്തേവാസികൾക്ക് രണ്ട് മാസത്തേക്കുള്ള മരുന്ന് വിതരണം നടത്തി. പ്രോഗ്രാം ഡയറക്ടർ ആസിഖ് റഹ്മാൻ സഹായി ജനറൽ സെക്രട്ടറി മുരളി മേലെ പാട്ടിന് മരുന്ന് കൈമാറി.
ജെസിഐ എടപ്പാൾ പ്രസിഡൻറ് പി കെ മുഹമ്മദ് അഷ്റഫ്, ജെസിഐ ജൈത്ര വാരാഘോഷം പ്രോഗ്രാം ഡയറക്ടർ ഖലീൽ റഹ്മാൻ ,വിപിൻ എന്നിവർ സന്നിഹിതരായിരുന്നു.