അയിലൂർ: ഒരുമിച്ചു ജിവിക്കാൻ വേണ്ടി പത്തുവർഷം ലോകമറിയാതെ ഒറ്റമുറിയിൽക്കഴിഞ്ഞപ്രണയികൾക്ക് കൺമണിയായി. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാൻ–സജിതദമ്പതിമാർക്കാണ് ആൺകുഞ്ഞു പിറന്നത്. ജൂൺ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നുപ്രസവം.
റിസ്‍വാൻ എന്നുപേരിട്ട കുഞ്ഞിന്റെ കളിചിരികളുടെ സന്തോഷത്തിലാണ് അവിശ്വസനീയപ്രണയത്തിലെ താരങ്ങളായ ഇവർ.
2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കുന്നതിനായി, സമീപവാസികൂടിയായപതിനെട്ടുകാരി സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കൽ ജോലിയും പെയിന്റിങും ചെയ്യുന്നറഹ്മാൻ, വീട്ടുകാരോ നാട്ടുകാരോ അറിയാതെ തന്റെ വീട്ടിലെ ഒരു കുടുസ്സുമുറിയിൽപത്തുവർഷത്തിലേറെ സജിതയെ പാർപ്പിച്ചു.