പൊന്നാനി: കേരളത്തിലെ വഖഫ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ആസ്തികൾ സംരക്ഷിച്ച്അവയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ.സക്കീർ പറഞ്ഞു.123 വർഷം പിന്നിട്ട മഊനത്തുൽ ഇസ്ലാം സഭ പൊന്നാനിയുടെ വിദ്യാഭ്യാസമേഖലയ്ക്ക് നൽകിയ സംഭാവനകൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
മഊനത്തുൽ ഇസ്ലാം സഭയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ.എം. അബ്ദുസമദിനെ ആദരിക്കുന്നതിനായി പ്യാക്ക – ജെ.എം.റോഡ് കൂട്ടായ്മ സംയുക്തമായി സംഘടിപ്പിച്ചചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സുഹൃദ് സംഗമത്തിൽ ടി.കെ. അഷറഫ്അധ്യക്ഷത വഹിച്ചു.കെ.ഇമ്പിച്ചിക്കോയ തങ്ങൾ, വി.ബഷീർ എന്നിവർ പ്രസംഗിച്ചു.ഏ.എം.അബ്ദുസമദ് മറുപടി പ്രസംഗം നടത്തി.










