തന്നെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതില്‍ രൂക്ഷപ്രതികരണവുമായി ഹാദിയ.

തിരുവനന്തപുരം: തന്നെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ ഹൈക്കോടതിയെസമീപിച്ചതില്‍ രൂക്ഷ പ്രതികരണവുമായി ഹാദിയ. ഇപ്പോഴും തന്റെ പിതാവിനെ സംഘ്പരിവാര്‍ആയുധമാക്കുകയാണെന്ന് ഹാദിയ കുറ്റപ്പെടുത്തി. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ്അവരുടെ പ്രതികരണം. ”ഇസ്‌ലാംമതം സ്വീകരിച്ചിട്ട് എട്ടുവര്‍ഷമായി. തുടക്കം മുതല്‍ എന്നെ ജീവിക്കാന്‍ അനുവദിക്കാത്തതരത്തില്‍ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനെ ഇപ്പോഴും സംഘ്പരിവാര്‍ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അച്ഛന്‍ അതിനുനിന്നുകൊടുക്കുന്നുവെന്നത് സങ്കടകരമാണ്. അതു വ്യക്തിജീവിതത്തില്‍ നല്ലബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.”ഹാദിയ പറഞ്ഞു.         അച്ഛനും അമ്മയുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. എന്നിട്ടുംഅച്ഛന്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു കേസ് കൊടുക്കുകയാണ്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെനിയമനടപടി കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍നടപടികളുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. 

സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷമാണ്പടിയിറക്കം. ബിഷപ്പ് സെബാസ്ത്യൻ വാണിയപ്പുരക്കലിന് പകരം താൽക്കാലിക ചുമതല നൽകും. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം - അങ്കമാലി അതിരൂപതയുടെ താൽകാലികചുമതല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെഅപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു. ആലഞ്ചേരിക്ക് പകരക്കാരനെജനുവരിയിലെ സിനഡ്  തിരഞ്ഞെടുക്കും.

കൊപ്പം ജംഗ്ഷനിൽ വെച്ച് എ എസ് ഐ പ്രകാശന്റെ ബൈക്കും ദോസ്ത് ഓട്ടോറിക്ഷയും തമ്മിൽകൂട്ടിയിടി

പാലക്കാട്‌ കൊപ്പം ജംഗ്ഷനിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ചെറുപ്പുളശ്ശേരി സ്വദേശിഎ.എസ്.ഐ പ്രകാശൻ (52) മരണപ്പെട്ടു. ശബരിമല ഡ്യൂട്ടിക്കായി ഓഫീസിലേക്ക് പോകുന്ന വഴിനാലരയോടെയാണ് അപകടം ഉണ്ടായത്. കൊപ്പം ജംഗ്ഷനിൽ വെച്ച് എ എസ് ഐ പ്രകാശന്റെ ബൈക്കും ദോസ്ത് ഓട്ടോറിക്ഷയും തമ്മിൽകൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് ഗുരുതര പരിക്ക് പറ്റിയ ഇദ്ദേഹത്തെ പാലക്കാട് ജില്ലാആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ പുലർച്ചെ 5.15 നാണ്മരണപ്പെട്ടത്.

കോഴിക്കോട്ടേക്കുള്ള KSRTC ബസിലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശി ടി.സി സഫീറലിയാണ്സ്വർണം കടത്താൻ ശ്രമിക്കവേ പിടിയിലായത്.

കുഴൽ രൂപത്തിലുള്ള ഫ്ലക്സ് പാക്കറ്റിൽ സ്വർണ്ണ മിശ്രിതം നിറച്ച് അരയിൽ ബെൽറ്റ് പോലെചുറ്റിയാണ് സ്വർണ്ണം കടത്തിക്കൊണ്ടു വന്നത്. തൊണ്ടിമുതലിനെയും പ്രതിയെയുംഎൻഫോഴ്‌സ്‌മെന്റ്GST ടീമിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽപ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കോമത്ത്, പി.കെ.മനോജ്‌ കുമാർ, സിവിൽ എക്സൈസ്ഓഫീസർമാരായ രാജീവൻ കെ വി, മഹേഷ്‌ കെ എം, വനിതാ സിവിൽ എക്സൈസ്ഓഫീസർമാരായ പ്രസന്ന, അനിത എന്നിവർ പങ്കെടുത്തു.

കോട്ടക്കൽ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി ; എൽ ഡി എഫ് പിന്തുണച്ച വിമത സ്ഥാനാർഥിമുഹ്സിന പൂവൻ മഠത്തിലാണ് പുതിയ ചെയർ പേഴ്സൺ .

കോട്ടയ്ക്കൽ മുനിസിപ്പാലിറ്റി ഭരണം ലീഗിനു നഷ്ടമായി.എൽഡിഎഫ് പിന്തുണച്ച ലീഗ് വിമതസ്ഥാനാർത്ഥി മുഹ്സിന പൂവൻമഠത്തിലാണ് പുതിയ ചെയർപേഴ്സൺ. മുസ്ലിം ലീഗിനുള്ളിലെ വിഭാഗീയതയെ തുടർന്ന് നേരത്തെ ലീഗിന്റെ ചെയർപേഴ്സണായിരുന്ന ബുഷ്റഷബീർ രാജി വെച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത്.13 നെതിരെ 15 വോട്ടുകൾക്കാണ് വിജയം. എതിർ സ്ഥാനാർഥിയായ ഡോ.ഹനീഷയ്ക്ക് 13 വോട്ടുകളാണ് ലഭിച്ചത്.വിഭാഗീയത നിലനിൽക്കുന്നസാഹചര്യത്തിൽ ലീഗിന്റെ ഉള്ളിൽ നിന്നു തന്നെ വിമത വോട്ടുകൾ വന്നു എന്നാണ് നിലവിൽപുറത്തുവരുന്ന വിവരം..

വ്യാജ ടിടിഇ പിടിയിൽ

അങ്ങാടിപ്പുറം:ഷൊർണുർ-നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടിടിഇ ആർ പിഎഫിന്റെ പിടിയിലായി റെയിൽവേയുടെ വ്യാജ ഐഡി കാർഡ് കാണിച്ച് കുറച്ചു ദിവസങ്ങളായിഇയാൾ യാത്രക്കാരുടെ ടിക്കറ്റ് ചെക്ക് ചെയ്തിരുന്നു നിലമ്പൂർ ആർ പി എഫ് അസിസ്റ്റന്റ് സബ്ഇൻസ്‌പെക്ടർ അരവിന്ദാക്ഷന്  കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെചെറുകരക്കും അങ്ങാടിപ്പുറത്തിനും ഇടക്ക് ASI അരവിന്ദാക്ഷനും സംഗവും നടത്തിയപരിശോധനയിലാണ് മങ്കട വേരുമ്പുലാക്കൽ പാറക്കൽ വീട്ടിൽ ഷൗക്കത്തലി മകൻ മുഹമ്മദ്സുൽഫിക്കർ (28) എന്നയാളെ പിടികൂടിയത് പ്രതിയെ പിന്നീട് പാലക്കാട് ഡിവിഷൻ RPF അസിസ്റ്റന്റ്കമ്മീഷണർമാരുടെ നിർദേശപ്രകാരം ഷൊർണുർ RPF പോസ്റ്റ് കമാൻഡർ ശ്രീമതി ക്ലാരി വത്സഷൊർണുർ റെയിൽവേ പോലീസിന് തുടർനടപടികൾക്കായി കൈമാറി. ഷൊർണുർ റെയിൽവേപോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ അനിൽ മാത്യു തുടരന്വേഷണം ആരംഭിച്ചു.

*കൊളത്തൂർ ഇർശാദിയ്യ 30-ാo വാർഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

കൊളത്തൂർ : കൊളത്തൂർ ഇർശാദിയ്യയുടെ 30-ാo വാർഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. അറിവ്, ആദർശം നവോഥാനത്തിൻ്റെ മൂന്ന് പതിറ്റാണ്ട് എന്ന പ്രമേയത്തിൽ ഒരു വർഷമായി നടന്നുവരുന്ന ആഘോഷ പരിപാടികളാണ് ഇന്നലെ പൊതു സമ്മേളനത്തോടെ സമാപിച്ചത്.20 സെഷനുകളിലായി മൂന്ന് ദിവസം വ്യത്യസ്തങ്ങളായ പരിപാടികളാണ് സമാപന സമ്മേളനത്തിൻ്റെഭാഗമായി നടന്നത്.  സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സമാപന സമ്മേളനം   സമസ്ത പ്രസിഡൻ്റ് ഇ.സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.പൊന്മള അബ്ദുൽ ഖാദിർമുസ്ലിയാർ അധ്യക്ഷത വഹിച്ചു.സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണംനടത്തി.യു എ ഇയിൽ നിന്ന്  കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ  ഓൺലൈൻ വഴിസമ്മേളനത്തെ അഭിസംബോധനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങൾ  അവാർഡ് ദാനം നടത്തി.അലവി സഖാഫി കൊളത്തൂർ സന്ദേശപ്രഭാഷണം നടത്തി.ഖാലിദ് വലീദ് ഹുസ്നി ദുബൈ, പേരോട് അബ്ദുറഹ്മാൻ സഖാഫി,  കൊമ്പം കെപി മുഹമ്മദ് മുസ്ലിയാർ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപള്ളി, മാളിയേക്കൽ സുലൈമാൻ സഖാഫി, കൂറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമി.മൻസൂർ ഹാജി ചെന്നൈ, താഴപ്ര മൊയ്തീൻ കുട്ടി മുസ്ലിയാർ പ്രസംഗിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ സയ്യിദ് മുർതള ശിഹാബ് സഖാഫി സ്വാഗതവും കെ ടി അസ്കർഅലി സഖാഫി മൂർക്കനാട് നന്ദിയും പറഞ്ഞു.

ത്രീ ശാക്തികരണ രംഗത്ത് നൂതന പദ്ധതികൾ നടപ്പാക്കും

എടപ്പാൾ: സ്ത്രീ ശാക്തികരണ രംഗത്ത് നൂതന പദ്ധതികൾ നടപ്പിലാക്കാൻ എടപ്പാൾ സ്റ്റാർ ലെറ്റ് വനിതാ ചാപ്റ്റർ പ്രഥമ യോഗത്തിൽ തിരുമാനമായി."ജ്വാല" എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിസ്ത്രീകളുടെ സാമ്പത്തിക ഉന്നതി ലക്ഷൃം വെച്ചുളളതാണ്. 33 വർഷമായുള്ള എടപ്പാൾ ജെ. സി ഐക്ക് കീഴിൽ ആദ്യമായാണ് ഒരു വനിത ചാപ്റ്റർ രൂപംകൊളളുന്നത്. എടപ്പാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം അസി.ഡയരക്ടർ പി. സ്മിത ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ യുവ വനിതാ സംരംഭകരായ അശ്വതിബാലകൃഷ്ണനെയും ശബാബ്നനെയും പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു.കെ.എസ്.ചിത്ര മുഖാതിഥി ജാബിർഇന്റോറ,മുഹമ്മദ് അഷറഫ്,ഡോ.ഫവാസ് മിസിർ,പ്രകാശ്,സനിൽ,വർഷസന്തോഷ്,ഖമറുദ്ധീൻ,രോഷ്നി ബുഷൈർ,നിത പ്രാണ,ശരണ്യ ബീനിഷ്,സറീന അഷറഫ്, എന്നിവർ സംസാരിച്ചു. ജെ സി.ഐ എടപ്പാൾ സ്റ്റാർ ലെറ്റ് വുമൺ ചാപ്റ്റർ പ്രഥമ പ്രസിഡണ്ട് ആയി റോഷ്നി ബുഷൈറിനെയും സെക്രട്ടറിയായി നിത പ്രാണെയും ട്രഷറർ ആയി സറീന അഷറഫിനെയും തെരെഞ്ഞെടുത്തു.

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് വിളംബര നാടകയാത്രയ്ക്ക് വട്ടംകുളത്ത് തുടക്കം

എടപ്പാൾ: പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം കേരള ശാസ്ത്രസാഹിത്യപരിഷത്ത് വിളംബര നാടകയാത്രയുടെ  പൊന്നാനി മേഖല തല ഉദ്ഘാടനം വട്ടംകുളം  ജെ ബി സ്കൂളിൽ വെച്ച്  പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സി രാമകൃഷ്ണൻ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി വി വി മണികണ്ഠൻ മാസ്റ്റർ പി ഗിരീഷ്മാസ്റ്റർ സുധീർ ആലങ്കോട്  ടി ഷാജഹാൻ ഗിരീഷ് മാസ്റ്റർ പി എൻ ദിവാകരൻ രതീഷ് ആലങ്കോട് എം എ നജീബ് തുടങ്ങിയവർസംസാരിച്ചു. തുടർന്ന് നാടകാവതരണം നടന്നു.

അന്നദാനത്തിലേക്ക് ആദ്യത്തെ തുക സംഭാവന നൽകി ഡോ: കൃഷ്ണൻ*

കുറ്റിപ്പുറം: മിനി പമ്പയിൽ അഖില ഭാരത അയ്യപ്പസേവാ സംഘം നടത്തുന്ന അന്നദാനത്തിലേക്ക് ആദ്യതുകയായ പതിനായിരത്തി ഒന്ന് രൂപ സാമൂഹ്യ പ്രവർത്തകനായ ഡോ: കൃഷ്ണൻ നൽകി. മുൻരാജ്യസഭാംഗമായ സി. ഹരിദാസ് തുക ഏറ്റുവാങ്ങി. ചടങ്ങിൽ അയ്യപ്പസേവാ സംഘം ജില്ലാ വൈസ്പ്രസിഡൻ്റ് ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ, ടി. കൃഷ്ണൻ നായർ,പി.ഗോപ, ബാലചന്ദ്രൻ മുല്ലപ്പുള്ളി, ബാലൻ, രാജേഷ് പ്രശാന്തിയിൽ, രാധാകൃഷ്ണൻ പൊന്നാനി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.