എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക്ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്അഡ്വക്കേറ്റ് ആർ ഗായത്രി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. മജീദ് കഴുങ്കിൽ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ, തവനൂർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സി പി നസീറ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്ലം തിരുത്തി, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ എൻ ആർ അനീഷ്, പ്രേമലത തുടങ്ങിയവർ സംസാരിച്ചു.
കുറ്റിപ്പുറത്ത് വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം.
കുറ്റിപ്പുറം : ഇന്ന് രാവിലെ മലപ്പുറം കുറ്റിപ്പുറത്ത് വെച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കതൊടിയിൽ ഹഫ്സത്ത് ബീവി (30) ആണ്മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ (40) പരിക്കുകളോടെ കുറ്റിപ്പുറം അമാനആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കുറ്റിപ്പുറം മഞ്ചാടിയിൽ വെച്ച്മറ്റൊരു വാഹനം വന്ന് ബൈക്കിൽ ഇടിക്കുകയും ഹഫ്സത്ത് ബീവി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ശരീരത്തിലൂടെ ഗ്യാസ് സിലിണ്ടറുമായിഎത്തിയ മിനിലോറി കയറിയിറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു. മരണപ്പെട്ട ഹഫ്സത്ത് ബീവിയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്മാറ്റി.
എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ
എടപ്പാൾ: സംസ്ഥാനതല ലഹരി വിരുദ്ധ ക്യാമ്പയിൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻഉദ്ഘാടനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എടപ്പാൾ ഹയർ സെക്കൻഡറി സ്കൂളിലുംഹൈസ്കൂളിലും ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡണ്ട് സലാം പോത്തന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർഅഡ്വക്കറ്റ് പി പി മോഹൻദാസ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ്, എക്സൈസ്ഓഫീസർ ബാബുരാജ് എന്നിവർ മുഖ്യാതിഥികളായും സംസാരിച്ചു. യോഗത്തിൽ എടപ്പാൾഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗഫൂർ മാസ്റ്റർ സ്വാഗതവും പി. ടി. എ എക്സിക്യൂട്ടീവ്അംഗം അഡ്വക്കറ്റ് കബീർ കാരിയാട്ട് എടപ്പാളിലെ വ്യാപാരി വ്യവസായി മെമ്പറായ അബ്ദുൽ മജീദ്എൻഎസ്എസ് കോ-ഓഡിനേറ്റർ രാജീവ് മാസ്റ്റർ, ഷാജി മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർപങ്കെടുത്തു സംസാരിച്ചു ഹെഡ്മിസ്ട്രസ് സരോജ ടീച്ചർ നന്ദിയും പറഞ്ഞു.
വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ പണി മൂന്ന് മാസത്തിനുള്ളിൽപൂർത്തീകരിക്കും
എടപ്പാൾ : വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെ പണിമൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിന്റെ സെക്ഷൻപുരോഗമിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ഒരുഡെവലപ്മെന്റ് സെന്ററാണ് പണി പൂർത്തിയായി കൊണ്ടിരിക്കുന്നത്. വിവിധ മേഖലയിലുള്ളസംരംഭകരെ ക്ഷണിക്കുന്നതും അതുപോലെ തന്നെ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വേണ്ടിയുള്ളഒരു പ്രാരംഭ നടപടിയാണിത്. മൂന്നുമാസത്തിനു ശേഷം അതിന്റെ നല്ലൊരു പ്ലാൻ ഉണ്ടാക്കി ഏറ്റവുംബൃഹത്തായ രീതിയിൽ ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നരൂപത്തിൽ തയ്യാറാക്കും. ഇതിന്റെ മെയിൻ സ്ലാബ് കോൺക്രീറ്റിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കഴുങ്ങിൽ മജീദ് നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി എം എ നജീബ്, വാർഡ്മെമ്പർ സുധാകരൻ എന്നിവർ പങ്കെടുത്തു.
*എടപ്പാൾ ഉപ ജില്ലാ തല ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം*
എടപ്പാൾ: "ഒഴിവാക്കാം ലഹരി രക്ഷിക്കാം നാടിനെ" എടപ്പാൾ ഉപ ജില്ലാ തല ലഹരി വിരുദ്ധക്യാമ്പയിന് തുടക്കം. എടപ്പാൾ ജി എം യു പി സ്കൂളിൽ നടന്ന പരിപാടി പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് സി വി സുബൈദ അധ്യക്ഷത വഹിച്ചു. എ ഇ ഒ നാസർ മുഖ്യപ്രഭാഷണം നടത്തി.കെഷീന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ഗഫൂർ ബ്ലോക്ക് പഞ്ചായത്ത്മെമ്പർ രാധിക, ഫാഹിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപിക സാവിത്രി ടീച്ചർ സ്വാഗതവും പിടിഎ പ്രസിഡണ്ട് സന്തോഷ് അയിലക്കാട് നന്ദിയും പറഞ്ഞു.
*പി സി ഡബ്ല്യു എഫ് വാഴ കൃഷി കമ്പോസ്റ്റ് പഠന ക്ലാസ് സംഘടിപ്പിച്ചു*
മാറഞ്ചേരി: കാർഷികം രംഗം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ്ഫൗണ്ടേഷന് കീഴിൽ പ്രവര്ത്തിക്കുന്ന എവർ ഗ്രീൻ സമിതി വാഴയുടെ ശാസ്ത്രീയ കൃഷി രീതിസംബന്ധമായ അവബോധം നല്കുന്നതിനായി കൃഷി കമ്പോസ്റ്റ് പഠന ക്ലാസ് സംഘടിപ്പിച്ചു. മാറഞ്ചേരി പനമ്പാട് എ യു പി സ്ക്കൂളിൽ നടന്ന ചടങ്ങിൽ തവനൂരിലെ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം പ്രൊഫസർ ഡോ: പ്രശാന്ത് ക്ലാസിന് നേതൃത്വം നല്കി.വളര്ച്ചയ്ക്ക് ഏറ്റവുംഅനുയോജ്യമായ താപനിലയുളള നല്ല ഫലഭൂയിഷ്ടമായ ഈർ്പ്പാംശമുള്ള മണ്ണാണ് വാഴകൃഷിക്ക്ഏറ്റവും നല്ലതെന്നും ,സമുദ്രനിരപ്പിൽ നിന്നും ഉയരത്തില് സ്ഥിതി ചെയ്യുന്ന ആര്ദ്രതയുള്ളഉഷ്ണമേഖലാ പ്രദേശങ്ങളാണ് വാഴകൃഷിക്ക് ഏറ്റവും അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത ഓണത്തിന് ഒരു കുല നേന്ത്രപ്പഴം എന്ന ലക്ഷ്യത്തിൽ ടിഷ്യു കൾച്ചർ നേന്ത്രവാഴ തൈവിതരണ ഉദ്ഘാടനം മാറഞ്ചേരി കൃഷി അസിസ്റ്റ : ഓഫീസർ സുനിൽ, സമ്മിശ്ര കർഷകനായ കെ സിഅബൂക്കർ ഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് എവർ ഗ്രീൻ ചെയർപേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു.കൺവീനർ ഹൈദറലി മാസ്റ്റർ സ്വാഗതം പറഞ്ഞു. പി സിഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീരാമനുണ്ണി മാസ്റ്റർ, ട്രഷറർ എം ടിനജീബ് , എന്നിവർ സംസാരിച്ചു ആരിഫ നന്ദി പറഞ്ഞു.
ആനക്കര. സ്വന്തം ആശയത്തിൽ ഏഴാമത്തേയും എട്ടാമത്തേയും ഗിന്നസ് വേൾഡ് റിക്കാർഡുകൾ…
ആനക്കര. സ്വന്തം ആശയത്തിൽ ഏഴാമത്തേയും എട്ടാമത്തേയും ഗിന്നസ് വേൾഡ് റിക്കാർഡുകൾ കരസ്ഥമാക്കിയ ഏക മലയാളി ആനക്കര സൈതലവി.കൂടാതെ തന്റെ 9/10റെക്കാർഡുകൾ എവിഡൻസ് വെരിഫിക്കേഷനു വേണ്ടി ലണ്ടനിലെ ഗിന്നസ്സ് ആസ്ഥാനത്തേക്ക് ' അയച്ചിരിക്കുകയാണ്.
അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയിൽ
ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ്രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർമൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ്മരണകാരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽപ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.
ഗാന്ധിജയന്തിഎടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് കെ. കെ. മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. പി. വേലായുധൻ, മണ്ഡലം സെക്രട്ടറിമാരായ പി.ടി. സുധാകരൻ, റഫീഖ് മച്ചിഞ്ചേരി,ഗ്രാമപഞ്ചായത്ത് അംഗം അനുഷസ്ലിമോവ്, സേവാദൾ അംഗങ്ങൾ സി.കെ.അബൂബക്കർ, എ.ബാബുരാജ്, ജയരാജൻ വേലായുധൻ…
2022 ഒക്ടോബർ 02 അഷറഫ് പന്താവൂരിൻെറ വിയോഗത്തിൽ അനുശോചിച്ചു*
ചങ്ങരംകുളം: ഫോട്ടോ ജർണലിസ്റ്റും മാധ്യമ പ്രവർത്തകനും പൊതുപ്രവർത്തകനുമായ അഷറഫ് പന്താവൂരിൻെറ വിയോഗത്തിൽ സി പി ഐ എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. പി വിജയൻ, ആരിഫ നാസർ, കെ.മാധൻ, റഷീദ്സി എം യൂസഫ്,ഷാനവാസ് വട്ടത്തൂർ, അടാട്ട് വാസുദേവൻ മാസ്റ്റർ, കെ.മാധൻ, റഷീദ് കാളച്ചാൽ, വിനിത, ഹക്കീം…










