കീഴടങ്ങിയതിന് ശേഷം പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിഷ്ണുപ്രിയയെകൊലപ്പെടുത്തിയത് താനാണെന്ന് ശ്യാംജിത്ത് സമ്മതിച്ചത്. പ്രണയപ്പകയാണ് കൊലപാതകകാരണമെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
യുവാവിന് നേരത്തെ തന്നെ വിഷ്ണു പ്രിയയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയായിപെണ്‍കുട്ടി ഇയാളില്‍ നിന്നും അകലം പാലിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക്നയിച്ചതെന്നാണ് സൂചന. പെണ്‍കുട്ടിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയഅന്വേഷണത്തിലായിരുന്നു ശ്യാംജിത്തിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.
ഉച്ചയോടെയായിരുന്നു ഫാര്‍മസി ജീവനക്കാരിയായ വിഷ്ണുപ്രിയയെ ശ്യാംജിത്ത്കൊലപ്പെടുത്തിയത്. കിടപ്പു മുറിയിലെ കട്ടിലില്‍ കഴുത്ത് അറ്റ് തൂങ്ങിയ നിലയില്‍ ആയിരുന്നുവിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇരു കൈകളിലും വെട്ടേറ്റിട്ടുണ്ട്. ആക്രമണംചെറുത്തപ്പോള് ഏറ്റ പരിക്കാകാം ഇതെന്നാണ് വിലയിരുത്തല്‍
അതേസമയം സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെയായിരുന്നു വിഷ്ണുപ്രിയആക്രമിക്കപ്പെട്ടതെന്നും വിവരമുണ്ട്. ശ്യാംജിത്തിനെ സുഹൃത്തിന് കാണിച്ചു കൊടുത്തതായും പേര്പറഞ്ഞതായും നാട്ടുകാര്‍ പറയുന്നു.










