/സിബിഎസ്ഇ മലപ്പുറം ജില്ലാ കലോത്സവം ; ലഹരി വിരുദ്ധ പ്രതിജ്ഞയോടെ നാളെ ഐഡിയൽകാമ്പസിൽ തുടക്കമാവും. 

സിബിഎസ്ഇ മലപ്പുറം ജില്ലാ കലോത്സവം ; ലഹരി വിരുദ്ധ പ്രതിജ്ഞയോടെ നാളെ ഐഡിയൽകാമ്പസിൽ തുടക്കമാവും. 

എടപ്പാൾമലപ്പുറം ജില്ലാ സിബിഎസ്ഇ സ്കൂൾ കലാമേളക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയോടെ നാളെഐഡിയൽ  കാമ്പസിൽ തുടക്കമാവുംനാളെ മുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്നകലോത്സവം  മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്ഥലം എംഎൽഎയുമായ ഡോക്ടർ കെ.ടി ജലീൽഉദ്ഘാടനം ചെയ്യുംപ്രശസ്ത എഴുത്തുകാരനും കവിയുമായ ആലംകോട് ലീലാകൃഷ്ണൻ മുഖ്യഅതിഥിയാവും.

ജില്ലയിലെ സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത 74 സ്കൂളുകളിൽ നിന്നായിമൂവ്വായിരത്തോളം കലാ പ്രതിഭകളാണ് ജില്ലാ കലോത്സവത്തിൽ നാല് കാറ്റഗറികളിലായി 16 വേദികളിൽ മൂന്ന് ദിവസങ്ങളിലായി മാറ്റുരക്കുകകലാമേളയുടെ സുഗമമായ നടത്തിപ്പിന് എല്ലാവിധസംവിധാനങ്ങളും ഐഡിയൽ ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പത്രസമ്മേളനത്തിൽഅറിയിച്ചു.

കലാ മത്സരങ്ങൾ കാണാൻ വരുന്നവർക്കായി സ്പോർട്സ്സ്കൗട്ട് ആൻഡ് ഗൈഡ്സ്മോണ്ടിസോറി തുടങ്ങി വിവിധ വിഭാഗങ്ങളുടെ എക്സിബിഷനുകൾബുക്ക് ഫെയർഫുഡ് കോർട്ട്പാർക്ക് തുടങ്ങി വിനോദത്തിനും വിജ്ഞാനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഐഡിയൽക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി കുഞ്ഞാവുഹാജിട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾതവനൂർ പഞ്ചായത്ത് പ്രസിഡണ്ട് സി പിനസീറവൈസ് പ്രസിഡണ്ട് ടി.വി ശിവദാസൻവാർഡ് മെമ്പർ സിമ മധുസഹോദയ പ്രസിഡൻറ്സി.സി അനീഷ് കുമാർസെക്രട്ടറി അമീൻ ജഹാൻട്രഷറർ ഫാദർ തോമസ് ചാലക്കൽസിബിഎസ്ഇ മാനേജ്മെൻറ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുട്ടിജനറൽസെക്രട്ടറി മജീദ്ഐഡിയൽ പ്രോഗ്രാം കൺവീനർ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.

പത്ര സമ്മേളനത്തിൽ ഐഡിയൽ സീനിയർ പ്രിൻസിപ്പാൾ എഫ്.ഫിറോസ്സഹോദയഎക്സിക്യുട്ടീവ് മെമ്പർ റെജി വി ജോർജ്ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ പ്രിൻസിപ്പൽ പ്രിയ അരവിന്ദ്മീഡിയ കോർഡിനേറ്റർ പി ടി എം ആനക്കരയു വി സജിൻ എന്നിവർ പങ്കെടുത്തു