ഇടുക്കി: ശാന്തൻപാറയിൽ നീലക്കുറിഞ്ഞി വസന്തം കാണാൻ എത്തുന്നവരുടെ തിരക്ക്നിയന്ത്രണാതീതമായതോടെ, ഇടപെടലുമായി അധികൃതർ. നീലക്കുറിഞ്ഞി കാണാൻ എത്തുന്നസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രവേശനം രാവിലെ ആറു മുതൽ വൈകുന്നേരം നാലുവരെ മാത്രം.
22, 23, 24 തീയതികളിൽ, മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജംഗ്ഷനിൽ നിർത്തി, കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകണം.
കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബസുകളും, ട്രാവലറുകളും ഉടുമ്പൻചോല ജംഗ്ഷനിൽ നിർത്തി കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ ഉടുമ്പൻചോല ജംഗ്ഷനിലേക്കും പോകണം. രാവിലെ ആറു മുതൽ വൈകുന്നേരം നാലു വരെയായിരിക്കും നീലക്കുറിഞ്ഞി കാണാൻ സമയം അനുവദിക്കുക.










