എടപ്പാൾ: 38-മത് സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായിക മേളയ്ക്ക് കുറ്റിപ്പുറത്ത് ഒരുക്കങ്ങൾതുടങ്ങി. കുറ്റിപ്പുറം ഗവ.ടെക്നിക്കൽ സ്കൂളിൽ മേളയ്ക്കായി സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 11 മുതൽ 13 വരെ നടക്കുന്ന മേളയിൽ ആയിരത്തിലേറെ താരങ്ങളാണ് മാറ്റുരക്കുന്നത്. 39 ടെക്നിക്കൽ സ്കൂളുകളിൽ നിന്നും ഒമ്പത് ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിൽ നിന്നുമുള്ള താരങ്ങൾപങ്കെടുക്കും.
സംഘാടക സമിതി രൂപീകരണം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനംചെയ്തു. മേളയുടെ ലോഗോ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻറ് വസീമ വേളേരി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിദ്ധീക്ക് പറപ്പാറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷറഫ്അലി, ജയകുമാർ, ടെക്നിക്കൽ എജുക്കേഷൻ കോഴിക്കോട് റീജിയനൽ ഡയറക്ടർ കെ.എം രമേശ്, കോക്കൂർ ജി.ടി.എച്ച്.എസ് സൂപ്രണ്ട് വി.കെ സുരേന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷാഹിദ്വളാഞ്ചേരി, സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ മൊയ്തീൻകുട്ടി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ ലുഖ്മാൻ തങ്ങൾ, പാറക്കൽ ബഷീർ, വി.വി രാജേന്ദ്രൻ, വി.കെ രാജീവ് തുടങ്ങിയവർപ്രസംഗിച്ചു.
കുറ്റിപ്പുറം ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് പി.ജയപ്രസാദ് സ്വാഗതവും എൻജിനീയറിങ് ഇൻസ്ട്രക്ടർഎ.പി സുധീർ നന്ദിയും പറഞ്ഞു.










