/*വാർഡ് സഭയിൽ വെച്ച് അർബൻ വെൽനെസ്സ് സെന്ററിന് സ്ഥലം കൈമാറി മാതൃകയായി തിത്തികുട്ടിഉമ്മ …

*വാർഡ് സഭയിൽ വെച്ച് അർബൻ വെൽനെസ്സ് സെന്ററിന് സ്ഥലം കൈമാറി മാതൃകയായി തിത്തികുട്ടിഉമ്മ …

വളാഞ്ചേരി നഗരസഭയിലെ വാർഡ് സഭയുടെ മുൻസിപ്പൽ തല ഉദ്ഘാടനത്തിൽ വെച്ച് മാതൃകാപ്രവർത്തനവുമായി കഞ്ഞിപ്പുരയിലെ തിത്തികുട്ടി ഉമ്മ .വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 33 കഞ്ഞിപ്പുര വാർഡ് സഭയിൽ വെച്ചാണ് പരേതനായ നീലിയാട്ട് കുഞ്ഞാപ്പ ഹാജിയുടെ ഭാര്യകൂരിപ്പറമ്പിൽ തിത്തികുട്ടി ഉമ്മ  അർബൻ വെൽനെസ്സ് സെന്റർ കഞ്ഞിപ്പുരയിൽ പുതിയ കെട്ടിടംനിർമ്മിക്കുന്നതിനായി  3 സെന്റ് സ്ഥലത്തിന്റെ സമ്മത പത്രം നഗരസഭാ ചെയർമാൻ അഷ്‌റഫ്അമ്പലത്തിങ്ങലിനു കൈമാറിയത്  .ഏകദേശം 15 ലക്ഷം രൂപ വില വരുന്ന സ്ഥലമാണ് കൈമാറിയത്.നിലവിൽ വാടക കെട്ടിടത്തിലാണ് അർബൻ വെൽനെസ്സ് സെന്റർ പ്രവർത്തിക്കുന്നത് .ഇതിന്റെതൊട്ടടുത്ത് തന്നെ തിത്തികുട്ടി ഉമ്മയുടെ പേരിൽ ഉള്ള വാടക ക്വാർട്ടേഴ്സിന്റെ മുൻവശം പൊളിച്ചാണ്  സ്ഥലം നൽകുന്നത് .മക്കളൊന്നും ഇല്ലാത്ത തിത്തികുട്ടി ഉമ്മ നന്മയുടെ ഓരം ചേർന്ന് നിൽക്കുന്നമാതൃകാ പ്രവർത്തനമാണ് ചെയ്തിട്ടുള്ളത് എന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു .ഒരു നാടിന്റെഏറ്റവും വലിയ വികസന പ്രവർത്തനത്തിൽ പ്രിയപ്പെട്ട ഉമ്മയുടെ കരുതൽ തീർച്ചയായും എന്നുംഓർമ്മിക്കപ്പെടും എന്നും ചെയർമാൻ പറഞ്ഞു .വാർഡ് കൗൺസിലറും നഗരസഭ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ മുജീബ് വാലാസി അർബൻ വെൽനെസ്സ് സെന്ററിന് പുതിയകെട്ടിടത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട് സ്ഥലം കിട്ടേണ്ടതുണ്ട് എന്ന് പറഞ്ഞപ്പോൾ തന്നെ താൻ തരാംഎന്ന തിത്തികുട്ടി ഉമ്മയുടെ വാക്കാണ് യാഥാർഥ്യമാകുന്നത് .നഗരസഭ 2024-25 വാർഷികപദ്ധതിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട് .ചടങ്ങിൽതിത്തികുട്ടി ഉമ്മയുടെ സഹോദരൻ കൂരിപ്പറമ്പിൽ മുഹമ്മദ് ,ബീരാൻ ഹാജി എം പി ,പല്ലിക്കാട്ടിൽഅബ്ദുൽ ഖാദർ എന്ന ബാപ്പു സാഹിബ് ,ജലീൽ കൊണ്ടെത്ത് ,തുളുനാടൻ അബ്ദുൽ കരീം ,യൂനസ്കൊണ്ടെത്ത് ,നസീറ കാവുംപുറത്ത് തുടങ്ങിയവർ പങ്കെടുത്തു .