/പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; പാലില്‍ ചേര്‍ത്ത് കുടിക്കുമെന്ന്മൊഴി, അറസ്റ്റ്

പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; പാലില്‍ ചേര്‍ത്ത് കുടിക്കുമെന്ന്മൊഴി, അറസ്റ്റ്

 *തിരുവനന്തപുരം:* ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കഞ്ചാവ് കൃഷി നടത്തിയ ഐടി കമ്പനി മാനേജര്‍അറസ്റ്റില്‍ഹരിയാന സ്വദേശിയായ വിശാല്‍ (26) ആണ് പൊലീസിന്റെ പിടിയിലായത്ടെക്‌നോപാര്‍ക്കിലെ പ്രമുഖ  ടി കമ്പനിയില്‍ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുള്ളമാനേജരാണ് ഇയാള്‍.

കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപമായിരുന്നു വിശാലിന്റെ കഞ്ചാവ് കൃഷിചട്‌നി അരയ്ക്കാനുംപാലില്‍ ചേര്‍ത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്നാണ് ഇയാള്‍പൊലീസിന് നല്‍കിയ മൊഴിജൈവ വളം മാത്രമാണ് കഞ്ചാവ് ചെടികള്‍ക്ക് നല്‍കിയിരുന്നതെന്നുംവിശാല്‍ പൊലീസിനോട് പറഞ്ഞു.

ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മുപ്പത് സെന്റീമീറ്റര്‍ വരെ ഉയരമുള്ള 70ഓളംകഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്പകല്‍ മുഴുവന്‍  ടി മാനേജരായി ജോലി ചെയ്യുന്നവിശാല്‍രാത്രിയിലാണ് ഫ്‌ലാറ്റിലെത്തി കഞ്ചാവ് തോട്ടം പരിപാലിച്ചിരുന്നത്ചെടിച്ചട്ടികളിലും മുട്ടവാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാള്‍ ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ്നട്ടുവളര്‍ത്തിയിരുന്നത്.

പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല ഇയാള്‍ കഞ്ചാവ് നട്ടുവളര്‍ത്തിയിരുന്നതെന്ന്പൊലീസ് സൂചിപ്പിച്ചുസ്വന്തം ആവശ്യത്തിനു വേണ്ടിയായിരുന്നു കൃഷികഞ്ചാവ് ഇലകള്‍ അരച്ച്പാലില്‍ ചേര്‍ത്ത് കുടിക്കുന്നതാണ് ഇയാളുടെ പതിവ്ഇതിനുപുറമേ കഞ്ചാവ് ഇല ചമ്മന്തിരൂപത്തില്‍ അരച്ചും ഇയാള്‍ പതിവായി ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.