ആതവനാട്: മലപ്പുറം ആതവനാട് ദേശീയപാത 66ലെ കരിപ്പോളിൽ വച്ചുണ്ടായ വാഹനാപകടത്തിൽ2 പേർക്ക് പരിക്ക്. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ ആതവനാട് പഞ്ചായത്ത് ഓഫീസിന്സമീപമായാണ് സംഭവം. ദേശീയപാതയിലൂടെ വളാഞ്ചേരി ഭഗത്തേക്ക് വരികയായിരുന്ന ഓട്ടോദേശീയപാതയിലേക്ക് കയറുകയായിരുന്ന മറ്റൊരു ഓട്ടോയിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ കരിപ്പോൾ സ്വദേശിനികളായ തൈകുളത്തിൽ വീട്ടിൽ കദീജ 45, ബീയുമ്മ 55, കഞ്ഞിപുര സ്വദേശിനിയായ മുട്ടുകാടൻ വീട്ടിൽ റിൻഷ 18, കാടാമ്പുഴ പിലാത്തറ സ്വദേശികളായതറക്കൽ വീട്ടിൽ ആഷിഖ് 16, ഇസ്ഹാഖ് 18, സൽമാനുൽ ഫാരിസ് എന്നിവരെ വളാഞ്ചേരിയിലെസ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
മറിഞ്ഞ ഓട്ടോയിൽ നിന്ന് കേബിൾ തകരാർ മൂലം അനിയന്ത്രിതമായ രീതിയിൽ പുകയും ശബ്ദവുംഉയർന്നത് പ്രദേശത്ത് ഭീതി പടർത്തി. തുടർന്ന് നാട്ടുകാർ ചേർന്ന് എഞ്ചിൻ നിറുത്തുകയും വാഹനംറോഡിൽ നിന്നും നീക്കം ചെയ്യുകയുമായിരുന്നു. മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്ഥലംസന്ദർശിച്ചു.
*രണ്ടു ഓട്ടോ റിക്ഷ ഇടിച്ചുണ്ടായ അപകട കാരണം*
*ദേശീയപാതയിലൂടെ വളാഞ്ചേരി ഭഗത്തേക്ക് വരികയായിരുന്ന ഓട്ടോദേശീയപാതയിലേക്ക് കയറുകയായിരുന്ന മറ്റൊരു ഓട്ടോയിൽ ഇടിച്ചു മറിയുകയായിരു*
(വാർത്ത കൊടുത്തത് തന്നെ തെറ്റായ രൂപത്തിൽ ആണ്
ദേശീയ പാതയിലൂടെ പോകുന്ന ഓട്ടോയിലേക്ക് അശ്രദ്ധമായി ഓട്ടോ ഓടിച്ചു കയറ്റി അപകടമുണ്ടാക്കി.)
ഇത് പലപ്പോഴും നമ്മൾ കാണുന്നത് ആണ് മെയിൻ ഹൈവേ യിലേക്ക് കേറുന്ന വണ്ടികൾ വേണ്ടത്ര നോക്കാതെയാണ് വണ്ടി ഓടിച്ചു കയറ്റുന്നത്. നമ്മുടെ വണ്ടി നിറുത്തിയതിനു ശേഷം രണ്ടു സൈടും നോക്കി വാഹനമില്ലന്ന് ഉറപ്പ് വരുത്തിയ ശേഷമേ ഹൈവയിലേക്ക് കേറാൻ പാടുള്ളു 🙏🏻