തൃശ്ശൂരില്‍ കൗമാര കലയുടെ മഹാപൂരത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ64ാമത് കേരള സ്കൂള്‍ കലോത്സവം ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.മന്ത്രി കെ രാജൻ സ്വാഗതപ്രസംഗം നടത്തി. മന്ത്രി ശിവൻകുട്ടി, സർവംമായ സിനിമയിലെ നായിക റിയ ഷിബു, കേന്ദ്ര സഹമന്ത്രിസുരേഷ് ഗോപി തുടങ്ങിയവർ പങ്കെടുത്തു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർകലോത്സവത്തിന്‍റെ കൊടി ഉയർത്തി.കലോത്സവത്തിന്‍റെ ഉദ്ഘാടനത്തിനു മുന്നോടിയായിപാണ്ടിമേളവും നടന്നു. 250 ഇനങ്ങളില്‍ പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായിഅരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി‘ എന്ന പ്രധാന വേദിയിലായിരുന്നുഉദ്ഘാടനം. 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്..










