മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽചടങ്ങിനെത്തിയ വയനാട് എംപി പ്രിയങ്ക ഗാന്ധിയോട് ചോദ്യങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറിറഫീഖ് . സംസ്ഥാനത്തെ വിവിധ എംപിമാർ വയനാട് ദുരിതാശ്വാസത്തിന് ഫണ്ട്അനുവദിച്ചപ്പോൾപ്രിയങ്കഗാന്ധി എന്ത് നൽകി?
സംസ്ഥാനത്തെ വിവിധ എംപിമാർ വയനാട് ദുരിതാശ്വാസത്തിന് ഫണ്ട് അനുവദിച്ചപ്പോൾ പ്രിയങ്ക
ഗാന്ധി എന്ത് നൽകിയെന്നാണ്
റഫീഖ് ചോദിക്കുന്നത്.
ഏറെ നാളുകൾക്ക് ശേഷം വയനാട്ടിലെത്തിയ വയനാട് എം പിയോട്, ജോൺ ബ്രിട്ടാസ്, വിശിവദാസൻ, കെ രാധാകൃഷ്ണൻ, എഎ റഹീം, പി പി സുനീർ, പി സന്തോഷ് കുമാർ, ജോസ് കെമാണി ഇവരാരും വയനാടിന്റെ എംപിമാർ അല്ല എന്നാൽ ഇവരെല്ലാം 25 ലക്ഷം മുതൽ ഒരു കോടിരൂപ വരെ എം പി ഫണ്ടിൽ നിന്നും ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇതിന് പുറമേ110000 രൂപ വെച്ച് ഒരുമാസത്തെ ശമ്പളവും കൈമാറി. ഇനി ചോദിക്കട്ടെ, താങ്കൾ എന്ത് നൽകി?
ഇന്ത്യ കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം താങ്കൾ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെപ്രദേശമായ ചൂരൽമല മുണ്ടക്കൈയിൽ
ഉണ്ടായപ്പോൾ ഒരു എംപി എന്ന നിലയിൽ ദുരന്ത ബാധിതരെ സഹായിക്കാൻ താങ്കൾക്ക് എളുപ്പംകഴിയുമായിരുന്നു.
എന്നിട്ടും ദുരന്ത ബാധിതർക്കായി എംപി ഫണ്ടിൽ നിന്ന് പോലും ഒരു നയാ പൈസ നൽകാതെ, ദുരന്ത ബാധിതരെ മനുഷ്യരായി പോലും പരിഗണിക്കാത്തതെന്താണ്?










