ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തലശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിൾ ഗേറ്റ്പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽഎം ദേവിക (22) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹിൽ പാലസ് പോലീസാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. രാത്രി 7.30 ഓടെ പ്രതികൾ താമസിച്ചിരുന്ന ചാത്താരി സ്റ്റാർ ഹോംസ് അനക്സിലെ ഫ്ലാറ്റിന്ഉള്ളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഫ്ലാറ്റിലെ ദിവാൻ കോട്ടിനടിയിൽ സൂക്ഷിച്ച നിലയിലാണ് 1.270 കിലോ കഞ്ചാവ് പോലീസ്കണ്ടെടുത്തത്.

പാപ്പിനിശ്ശേരിയിൽ മയക്ക് മരുന്നുമായി യുവതി അറസ്റ്റിൽ

അഞ്ചാംപീടിക ഷിൽന നിവാസിൽ എ. ഷിൽനയാണ് അറസ്റ്റിലായത് അര ഗ്രാമോളംമെത്താംഫിറ്റമിൻ ആണ് പ്രതിയിൽ നിന്ന് പിടികൂടിയത് പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ വൈ ജസീറലിയുടെ നേതൃത്വത്തിലാണ് മയക്ക് മരുന്ന്പിടികൂടിയത്

64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരിൽ തുടക്കം – ഇനി അഞ്ചു നാൾ തൃശ്ശൂരിൽകലാ മത്സരങ്ങളുടെ പൂരപ്രഭ

തൃശ്ശൂരില്‍ കൗമാര കലയുടെ മഹാപൂരത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ64ാമത് കേരള സ്കൂള്‍ കലോത്സവം ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.മന്ത്രി കെ രാജൻ സ്വാഗതപ്രസംഗം നടത്തി. മന്ത്രി ശിവൻകുട്ടി, സർവംമായ സിനിമയിലെ നായിക റിയ ഷിബു, കേന്ദ്ര സഹമന്ത്രിസുരേഷ് ഗോപി തുടങ്ങിയവർ പങ്കെടുത്തു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർകലോത്സവത്തിന്‍റെ കൊടി ഉയർത്തി.കലോത്സവത്തിന്‍റെ ഉദ്ഘാടനത്തിനു മുന്നോടിയായിപാണ്ടിമേളവും നടന്നു. 250 ഇനങ്ങളില്‍ പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായിഅരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിലായിരുന്നുഉദ്ഘാടനം. 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്..

ക്രിക്കറ്റ് കളിക്കുന്നതിനടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു

പറശ്ശിനിക്കടവ്: ആന്തൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. തലുവിൽകുന്നുംപുറം സെന്റ് മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന കെ വി സുമിത്ത് ആണ് മരിച്ചത് 22 വയസ്സായിരുന്നു പ്രായം.  കഴിഞ്ഞ ദിവസം  വൈകിട്ട് വീടിന് സമീപത്തെ മൈതാനത്ത്സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പറശ്ശിനിക്കടവിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ്ആശുപത്രിയിലും എത്തിച്ചെങ്കിലും  രാത്രിയോടെ മരണം സംഭവിക്കുക ആയിരുന്നു. ചെസ്പരിശീലകൻ കെ വി മോഹനൻ, വി വി സുശീല ദമ്പതികളുടെ മകനാണ്..  ഇന്നലെ വൈകിട്ട് ആന്തൂര്‍ നഗരസഭയുടെ ശാന്തിതീരം വാതക ശ്മശാനത്തിലാണ് സംസ്‌ക്കാരംനടന്നത്. തളിപ്പറമ്പ് ജി.ടെക്കില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയാണ് മരിച്ച സുമിത്ത്.

*മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു*

മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ളഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട്നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും. പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതിൽ മാധവ് ​ഗാഡ്​ഗിൽ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ നിർണായകസ്വാധീനം ചെലുത്തി.  അവ​ഗണിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നനിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ​ഗാഡ്​ഗിലിൻ്റെ നിലപാടുകൾ എത്രത്തോളം ശരിയാണെന്ന്പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയിൽ പഠിച്ചതിന് ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു

മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്​ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്(73)​ അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെസ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മധ്യകേരളത്തിൽ ലീഗിന്റെ മുഖമായിരുന്ന ഇബ്രാഹിംകുഞ്ഞ് രണ്ടു തവണ മട്ടാഞ്ചേരിയിൽ നിന്നുംരണ്ടു തവണ കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി. രണ്ടു തവണ മന്ത്രിയുമായി. എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിൻറെയും ചിത്തുമ്മയുടേയുംമകനാണ്. ഭാര്യ നദീറ, മക്കൾ; അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ, വി.ഇ. ആബ്ബാസ്, വി.ഇ അനൂപ്. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതു പ്രവർത്തനത്തിലും വ്യാപൃതനായി. മുസ്‌ലിംലീഗിൻറെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞിൻറെ രാഷ്ട്രീയപ്രവർത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്‌ലിം ലീഗ് എന്നിവയുടെഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. 

അൻവറും സി.കെ ജാനുവും യു.ഡി.എഫിലേക്ക്; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ

പി.വി.അൻവറും സി.കെ. ജാനുവും യു.ഡി.എഫിലേക്ക്. രണ്ടു പേരുടെ പാർട്ടികൾക്കുംഅസോഷ്യേറ്റ് അംഗത്വം നൽകാൻ തീരുമാനം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ യു.ഡി.എഫിൽഅസോസിയേറ്റ് അംഗമാക്കാനും തീരുമാനിച്ചു. ഇന്ന് ചേർന്ന യു.ഡി.എഫ് യോഗത്തിലാണ്തീരുമാനം. അതേസമയം, കേരള കോൺഗ്രസ് എം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് യോഗത്തിൽധാരണയായത്. അങ്ങോട്ട് പോയി ചർച്ച ചെയ്യില്ലെന്നാണ് തീരുമാനം.എന്നാൽ, ഘടകകക്ഷിയാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചവിഷ്ണു‌പുരം ചന്ദ്രശേഖരൻഅസോസിയേറ്റ്അംഗമാകാനില്ലെന്നും വാർത്താസമ്മേളനം വിളിച്ച്യുഡിഎഫിലേക്കില്ലെന്നുംഅറിയിച്ചു. നിയമസഭാ സീറ്റ് നൽകുന്നതിൽ തീരുമാനം പിന്നീടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻപ്രതികരിച്ചു. ഫെബ്രുവരിയിൽ യു.ഡി.എഫ് ജാഥ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവായിരിക്കുംജാഥാ ക്യാപ്റ്റൻ. ജനുവരി 15ന് സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നും അറിയിച്ചു.

*കോഡൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ട്രഷറർ പാന്തൊടി ബാപ്പു കാക്ക അന്തരിച്ചു*

​കോഡൂർ: കോഡൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ട്രഷറർ പാന്തൊടി ബാപ്പു കാക്ക (21.12.2025) അന്തരിച്ചു. ദീർഘകാലം രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം പ്രദേശത്തെഅറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. ​മയ്യിത്ത് നിസ്കാരം: പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ (22.12.2025, തിങ്കൾ) രാവിലെ 11 മണിക്ക് അൽപ്പറ്റകുളമ്പ്ജുമാ മസ്ജിദിൽ വെച്ച് നടക്കും. ​ബാപ്പു കാക്കയുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-സാംസ്കാരിക പ്രമുഖർ അനുശോചനംരേഖപ്പെടുത്തി.

‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം;

കേസെടുത്ത് പൊലീസ്, ഗാനരചയിതാവ് ഉൾപ്പെടെ നാല് പ്രതികൾ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റിസൈബർ പൊലീസാണ് കേസെടുത്തത്. കേസിൽ ഗാനരചയിതാവ് ഉൾപ്പെടെ നാല് പേരെ പ്രതിചേർത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർഎന്നിവരാണ് പ്രതികൾ. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങൾ തമ്മിൽസ്പർധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ളഎന്നാണെങ്കിലും എഫ്ഐആറിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.

*മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു* 

 *മുംബൈ:* മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍(91) അന്തരിച്ചു. ഇന്ന് രാവിലെ 6.30 ഓടെ മഹാരാഷ്ട്രയിലെ ലാത്തുരിലെ വസതിയിലായിരുന്നുഅന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1972ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മഹാരാഷ്ട്രനിയമസഭാംഗമായതോടെയാണ് ശിവരാജ് പാട്ടീലിന്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട്സംസ്ഥാന മന്ത്രിയായും സ്പീക്കറായും പ്രവര്‍ത്തിച്ച ശേഷം 1980-ല്‍ ലാത്തൂരില്‍ നിന്ന് ആദ്യമായിലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായിഏഴു തവണ ലോക്‌സഭാംഗമായിരുന്നു. 1980 മുതല്‍ 1989 വരെ കേന്ദ്രമന്ത്രി പ്രവര്‍ത്തിച്ചു. 1991 മുതല്‍ 1996 വരെ ലോക്‌സഭ സ്പീക്കറായിരുന്നു ശിവരാജ് പാട്ടീല്‍. 2004-ലെ തെരഞ്ഞെടുപ്പില്‍ലാത്തൂരില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ആദ്യമായി പരാജയപ്പെട്ടു. തുടര്‍ന്ന്2004-ല്‍ തന്നെ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭാംഗമായി. 2004 മുതല്‍ 2008 വരെ കേന്ദ്രആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 2008 നവംബര്‍ 26 ന് മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ശിവരാജ് പാട്ടീലായിരുന്നു കേന്ദ്രആഭ്യന്തര വകുപ്പ് മന്ത്രി. മുംബൈ ഭീകരാക്രമണ സമയത്തെ അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍വിവാദമായി. പിന്നീട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞുകൊണ്ട്ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.