/മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാർഅപകടത്തിൽപെട്ടു; ഉമ്മക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാർഅപകടത്തിൽപെട്ടു; ഉമ്മക്ക് ദാരുണാന്ത്യം

മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്‌സലൻഡ് അവാർഡ് ലഭിച്ചിരുന്നുപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു.

അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചുമലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്.

അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ലബുധനാഴ്‌ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടംകാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.