എംക്യു-4സി ട്രൈറ്റൺ ഡ്രോൺ തകർന്നതായി നേവൽ സേഫ്റ്റി കമാൻഡിന്റെ ഏറ്റവും പുതിയറിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ കാരണങ്ങളാൽ തകർന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല.
നോർത്രോപ്പ് ഗ്രൂമ്മൻ നിർമിച്ച ഈ സമുദ്ര നിരീക്ഷണ ഡ്രോണിന് ഏകദേശം 240 ദശലക്ഷംഡോളറാണ് (ഏകദേശം 2000 കോടി രൂപ) വില. ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട്അമേരിക്കയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നാണിത്. ഡ്രോണിന്50,000 അടിക്ക് മുകളിൽ ദീർഘനേരം തുടർച്ചയായി പറക്കാൻ കഴിയുന്ന അത്യാധുനിക ഡ്രോൺആണ് തകർന്നത് .










