/എസ്ഐആർ നടപടികൾ പൂർത്തിയായെങ്കിലും പുതിയ വോട്ടർമാർക്ക് ഇനിയും വോട്ടർപട്ടികയിൽപേര് ചേർക്കാനാകും

എസ്ഐആർ നടപടികൾ പൂർത്തിയായെങ്കിലും പുതിയ വോട്ടർമാർക്ക് ഇനിയും വോട്ടർപട്ടികയിൽപേര് ചേർക്കാനാകും

സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ (എസ്ഐആർപുതിയ വോട്ടർപട്ടികനിലവിൽ വന്നിരിക്കുകയാണ്അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്എസ്ഐആർ നടപടികൾക്കായി തെരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടർ പട്ടിക പ്രകാരം8.97 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്.

എസ്ഐആറിനുള്ള അപേക്ഷാ നടപടികൾ ജനുവരി 31ഓടെ പൂർണമായും അവസാനിച്ചിരുന്നുപല ഘട്ടങ്ങളിലായി നടന്ന എസ്ഐആർ നടപടികൾ പൂർത്തിയായെങ്കിലും പുതിയ വോട്ടർമാർക്ക്ഇനിയും വോട്ടർപട്ടികയിൽ പേര് ചേർക്കാനാകും.

പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കുന്നതിനുള്ള ഫോം 6 വഴിയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടാൻഅപേക്ഷിക്കേണ്ടത്ഇതിനായുള്ള അപേക്ഷകൾ കമ്മിഷന് ലഭിച്ചുകൊണ്ടിരിക്കുകയാണ്ഫെബ്രുവരി 16 വരെയുള്ള കണക്ക് പ്രകാരം 1.23 ലക്ഷം പേർ പുതുതായി വോട്ട് ചേർക്കാൻഅപേക്ഷിച്ചിട്ടുണ്ട്പ്രവാസികളുടെ 7421 അപേക്ഷകളും ഉൾപ്പെടുംഎസ്ഐആർ അന്തിമ പട്ടികപ്രസിദ്ധീകരിച്ച ശേഷമാണ്  അപേക്ഷകളിൽ നടപടിയെടുക്കുകയെന്നാണ് തെരഞ്ഞെടുപ്പ്കമ്മിഷൻ വ്യക്തമാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയം വരെ ഇനിയും പുതിയവോട്ടർമാർക്കു പേര് ചേർക്കാൻ അവസരമുണ്ട്ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയശേഷംസപ്ലിമെന്ററി ലിസ്റ്റിലാണ് ഉൾപ്പെടുത്തുക.