/ബിജെപി സ്ത്രീകളെ ‘മനുഷ്യ കവച’മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

ബിജെപി സ്ത്രീകളെ ‘മനുഷ്യ കവച’മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

ബിജെപി സ്ത്രീകളെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന് ഡിഎംകെ എംപി കനിമൊഴിമണ്ഡല പുനർ നിർണയവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വനിതാ സംവരണ ബിൽ ഒരുകെണിയാണെന്നും കനിമൊഴി ആരോപിച്ചുലോക്സഭയിൽ വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽസംസാരിക്കുകയായിരുന്നു അവർപ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ്കനിമൊഴി സഭയിലെത്തിയത്.

മണ്ഡല പുനർ നിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ വിലപേശൽ ശക്തികുറയ്ക്കുമെന്ന് കനിമൊഴി മുന്നറിയിപ്പ് നൽകിഉയർന്ന സാക്ഷരതാ നിലവാരമുള്ള തമിഴ്‌നാട്ടിലെസ്ത്രീകൾ അവരുടെ അവകാശങ്ങൾ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല. 2023 ലെ വനിതാസംവരണ നിയമം വിജ്ഞാപനം ചെയ്‌തുകൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയെയും കനിമൊഴിവിമർശിച്ചു.

നിയമം ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിൽപാർലമെൻ്റിലെ ചർച്ചയുടെ ഉദ്ദേശ്യംഎന്തായിരുന്നുവെന്ന് കനിമൊഴി ചോദിച്ചുനമ്മൾ ഇവിടെ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്അപ്പോൾ ഇന്നലെ അത് പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത എന്താണ് സഭയോട് നിങ്ങൾക്ക്എന്ത് ബഹുമാനമാണ് ഉള്ളത്കേന്ദ്രനടപടി ഫെഡറൽ ഘടനയ്ക്കെതിരായ ഏറ്റവും വലിയആക്രമണമാണെന്നും കനിമൊഴി പറഞ്ഞു.