/കെ.എസ്.യുക്കാർക്കെതിരെ യുള്ള വധശ്രമക്കേസ് പൊളിയുന്നു; ഉണ്ടായത് ഉന്തും തള്ളുംമാത്രമെന്ന് മന്ത്രി വീണാ ജോർജ്

കെ.എസ്.യുക്കാർക്കെതിരെ യുള്ള വധശ്രമക്കേസ് പൊളിയുന്നു; ഉണ്ടായത് ഉന്തും തള്ളുംമാത്രമെന്ന് മന്ത്രി വീണാ ജോർജ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായത് സാധാരണഗതിയിലുള്ള ഉന്തും തള്ളും മാത്രമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴിഇതോടെകെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം (IPC 307) നിലനിൽക്കില്ലെന്ന്ഉറപ്പായിമന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച്കെ.എസ്.യു പ്രവർത്തകർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്.

സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടുംതെരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാട്ടി മൊഴിനൽകാതിരുന്ന മന്ത്രി കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന് വിശദീകരണം നൽകിയത്പ്രതിഷേധക്കാർ തന്നെ ആക്രമിക്കാനോ വധിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ഉന്തും തള്ളുമാണ്ഉണ്ടായതെന്നുമാണ് മന്ത്രിയുടെ മൊഴിയുടെ സാരം.

ഗൺമാൻ്റെ പരാതിയിൽ പറഞ്ഞിരുന്ന ‘ആയുധം ഉപയോഗിച്ചുള്ള ആക്രമണം‘ മന്ത്രി ഇതുവരെസ്ഥിരീകരിച്ചില്ലരണ്ടാഴ്ചയിലേറെ ജയിലിൽ കഴിഞ്ഞ കെ.എസ്.യു പ്രവർത്തകർക്ക് മന്ത്രിയുടെമൊഴി ആശ്വാസമാകുംവധശ്രമ വകുപ്പ് ഒഴിവാക്കി റെയിൽവേ പൊലിസ് ഉടൻ കോടതിയിൽറിപ്പോർട്ട് നൽകും.