/മലപ്പുറം ജില്ലാ കളക്ടർക്കും എസ്പിക്കും സ്ഥലംമാറ്റം

മലപ്പുറം ജില്ലാ കളക്ടർക്കും എസ്പിക്കും സ്ഥലംമാറ്റം

മലപ്പുറംആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.വിനയ് ഗോയലിനെ പുതിയ മലപ്പുറം ജില്ലാകലക്ടറായി നിയമിച്ചുസംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയുംഅദ്ദേഹം വഹിക്കുംഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ച കലക്ടർമാരെ നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് ജില്ലയ്ക്ക് പുറത്ത് നിയമിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.

മലപ്പുറം കലക്ടറായിരുന്ന വി.ആർ വിനോദിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചുചൈത്ര തെരേസ ജോൺ ആണ് പുതിയ മലപ്പുറം ജില്ലാ പോലീസ് മേധാവിമലപ്പുറം എസ്പിആർ.വിശ്വനാഥിനെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്പി ആയി നിയമിച്ചുവിഐപി സുരക്ഷകമ്മീഷണറുടെ അധിക ചുമതലയും വിശ്വനാഥ് വഹിക്കും.