എടപ്പാൾ: 2024 മാർച്ച് മാസത്തോടെ എല്ലാ കുടുംബങ്ങളിലും, അംഗനവാടികൾ, സ്കൂളുകൾതുടങ്ങിയ പൊതു ഇടങ്ങളിലും ശുദ്ധ ജലം പൈപ്പിലൂടെ എത്തിക്കുന്ന ബ്രഹത്തായ പദ്ധതിക്കുജലസാക്ഷരത ഉറപ്പ് വരുത്തുന്നതിന്നു വേണ്ടി KARD (കേരള അസോസിയേഷൻ ഫോർ റൂറൽഡെവ്ലോപ്മെന്റ് )സഹകരണത്തോടെ വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ പേരിൽ 500കലണ്ടർവിതരണം നടത്തി, സ്കൂളുകളിലും അംഗന വാടികളിലും അതിന്റെ നടന്നു വരുന്നു, പൈപ്പുകൾനിക്ഷേപിച്ച എല്ലാ വാർഡുകളിലും കോൺഗ്രീറ്റ് വർക്കുകൾ പൂർത്തിയായി വരുന്നു. ഗ്രാമപഞ്ചായത്തിലെ വാർഡുകളിലെ ഗ്രാമസഭകൾക്ക് ജനുവരി 7ആം തിയതി മുതൽ തുടക്കംകുറിക്കുകായാണ്. ഗ്രാമസഭകളിൽ പദ്ധതിയുടെ വിവരങ്ങളുടെ ലഗുലേഖ വിതരണവും,ക്ലാസ്സുകളുംഉണ്ടായിരിക്കും. മെമ്പറാൻമാർക്കു പുതിയ പദ്ധതിയുടെ വിശദീകരണം നൽകുന്നതിന്നു വേണ്ടി KILA യുടെ ജില്ലാ ഫെസിലിറ്ററ്റർ A ശ്രീധരൻ ക്ലാസ്സെടുത്തു. ഒ.എൽ.ഒ.ഐ കോർഡിനേറ്റർ വിവേക്, ഗിരീഷ് മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ദീപമണികണ്ഠൻ അധ്യക്ഷത വഹിച്ചു, എം.എ നജീബ് (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), പുരുഷോത്തമൻ (മെമ്പർ ), റാബിയ്യ(മെമ്പർ ), അക്‌ബർ പനച്ചിക്കൽ (മെമ്പർ ), പി. സുധാകരൻ (മെമ്പർ ), ഉണ്ണികൃഷ്ണൻ പിവി(മെമ്പർ ), അനിത വിപി (മെമ്പർ )പദ്മ AN (മെമ്പർ ) ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ് പി.എസ്നന്ദി പ്രകാശിപ്പിച്ചു.
ആരോഗ്യ പുതുവത്സര കാര്‍ഡ് പുറത്തിറക്കി
എടപ്പാൾ: മീസിൽസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗ പ്രതിരോധ കുത്തിവെപ്പ്ബോധവത്കരണത്തിനായി ആരോഗ്യ പുതുവത്സര കാര്‍ഡ് പുറത്തിറക്കി. കാലടി ഗ്രാമ പഞ്ചായത്ത്വൈസ് പ്രസിഡന്റ് പി. ജി ജിന്‍സി ഉദ്‌ഘാടനം ചെയതു. ആരോഗ്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍എന്‍. കെ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. പി മൊയ്തീന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. ആന്‍ഡ്രൂസ്, കെ. സി മണിലാൽ, സപ്ന സാഗര്‍, സതീഷ് അയ്യാപ്പില്‍, കെ. എ കവിത, സി. പി താര, സി. ബീന, എം. ടി സൗദാമിനി, സുജി അജ്മല്‍, അനീഷ ആന്റണി , എന്നിവർ പ്രസംഗിച്ചു. മള്‍ട്ടി കളറില്‍ തയാറാക്കിയിട്ടുള്ള കാര്‍ഡില്‍ ഒരു വശത്ത് പുതുവത്സരആശംസകളും മറുവശത്ത് പുതുക്കിയ രോഗ പ്രതിരോധ കുത്തിവെപ്പ് പട്ടികയുമാണ്‌ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കാര്‍ഡുകള്‍ ആശാപ്രവര്‍ത്തകര്‍ മുഖേന വിതരണം ചെയ്യും.
കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെ സൗജന്യ ചുക്ക് കാപ്പി
കോഴിക്കോട് : കോഴിക്കോട് കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെവക ചുക്ക് കാപ്പി. തികച്ചും സൗജന്യമായിട്ടാണ് ചുക്കുകാപ്പിയുടെ വിതരണം. ക്രമസമാധാനപരിപാലനം മാത്രമല്ല, തിരക്കേറിയ കലോത്സവ വേദികളിൽ കേരളത്തിന്റെ പരമ്പരാഗത‘ചുക്കുക്കാപ്പി’ വിളമ്പുന്നതും പൊലീസിന്റെ ഉത്തരവാദിത്തമാണ്. ഓരോ ദിവസവും, പൊലീസ്ഉദ്യോഗസ്ഥർ അവരുടെ വീടുകളിൽ നിന്നുള്ള ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച കാപ്പി കുറഞ്ഞത്4,500 ഗ്ലാസ് എങ്കിലും വിളമ്പുന്നു. ഇത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാഷ്വൽ കോഫിയല്ല. 15 ഓർഗാനിക് ചേരുവകൾ ഉപയോഗിച്ചാണ്ഞങ്ങൾ ഇത് തയ്യാറാക്കുന്നത്. കാപ്പിപ്പൊടിയും ശർക്കരയും മാത്രമാണ് പുറത്തുനിന്ന് വാങ്ങുന്നതെന്ന്കേരള പൊലീസ് അസോസിയേഷൻ ഭാരവാഹിയായ വി.പി.പവിത്രൻ പറഞ്ഞു. ഇതിനുള്ള ചെലവ്കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനുംതുല്യമായി പങ്കിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌പെഷ്യൽ കോഫി തയ്യാറാക്കുന്നതിനായിസജ്ജീകരിച്ചിട്ടുള്ള കൗണ്ടറിൽ പ്രതിദിനം 15 പൊലീസുകാരെങ്കിലും ജോലി ചെയ്യുന്നുണ്ട്. അവധിയെടുക്കുന്ന ഉദ്യോഗസ്ഥർ സന്നദ്ധ സേവനമായാണ് സംഘത്തോടൊപ്പം ചേരുന്നത്.
ബിജെപി മണ്ഡലം കമ്മറ്റി യോഗം ചേർന്നു.
കുമരനെല്ലൂർ : കുമരനെല്ലൂരിലെ സിപിഎം പാർട്ടി ഓഫീസ് നിർമ്മാണത്തിലെ അപാകത ചൂണ്ടികാട്ടിബിജെപി നൽകിയ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി നടപടി എടുക്കാൻ തയ്യാറാകാതിരിക്കുന്നത്സി പി എമ്മിന്റെ ഭീഷണി ഭയന്നിട്ടാണെന്ന് ബിജെപി ആരോപിച്ചു.ഇതിനെതിരെ പഞ്ചായത്ത് ഓഫീസ്മാർച്ച് അടക്കമുള്ള സമരപരിപാടികൾക്ക് ബിജെപി നേതൃത്വം നൽകും. തൃത്താല മണ്ഡലം യൂത്ത് ലീഗ് നേതാവ് സമദിനെതിരെ പോക്സോ കേസ് ചുമത്തിയിട്ടും പാർട്ടിചുമതലകളിൽ നിന്നുപോലും മാറ്റാൻ തയ്യാറാകാത്ത ലീഗ് നേതൃത്വം എന്ത് സന്ദേശമാണ്സമൂഹത്തിന് നൽകുന്നത് എന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ജനുവരി 12 മുതൽ 31 വരെ കേന്ദ്ര പദ്ധതികളുടെ ഉപഭോക്താക്കളെ ഗൃഹസമ്പർക്കത്തിലൂടെ നേരിട്ട്കാണാനും, മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പദയാത്ര നടത്താനും യോഗം തീരുമാനിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപിപാലക്കാട് ജില്ല സെൽ കൺവീനർ സതീഷ് ഷൊർണൂർ ഉദ്ഘാടനം ചെയ്തു. കെ നാരായണൻ കുട്ടി, കെ സി കുഞ്ഞൻ, മണികണ്ഠൻ വാഴയിൽ, സരോജിനി ടീച്ചർ തുടങ്ങിയവർപങ്കെടുത്ത് സംസാരിച്ചു.
ദേശീയ റഗ്ബി താരം ആസിഫ് അഹമ്മദിനെ ജവഹർ മാവൂർ അനുമോദിച്ചു
മാവൂർ.ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനായി പങ്കെടുത്തജവഹർ ഡേ ബോർഡിംഗ് സ്കൂൾ ടീമംഗവും ,ക്രസൻ്റ് സ്കൂൾ വിദ്യാർത്ഥിയുമായ ആസിഫ്അഹമ്മദിനെ ജവഹർ മാവൂർ ടൂർണ്ണമെൻ്റ് കമ്മിറ്റി അനുമോദിച്ചു. ക്ലബ്ബ് മുഖ്യ രക്ഷാധികാരികെ.ടി.അഹമ്മദ് കുട്ടി, ക്ലബ്ബ് പ്രസിഡണ്ട് പി എം ഹമീദ് (ഇമ്പി) റിയാദ് കോഡിനേറ്റർ ടി.എംഷാജഹാൻ, കെ.കെ.ടി ബാബു, പരപ്പൻ ബഷീർ എന്നിവർ പങ്കെടുത്തു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആഷിബ സി ബി
ചങ്ങരംകുളം: കോഴിക്കോട് ആരംഭിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറിവിഭാഗം അറബിക് കഥാ രചനാ മത്സരത്തിൽ പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾഫോർ ഗേൾസിലെ പ്ലസ്ടു വിദ്യാർത്ഥിനി ആഷിബ സി.ബി എ ഗ്രേഡോടെ ഒന്നാം സ്ഥാനംനേടി.നന്നംമുക്ക് ചങ്ങരത്ത് വളപ്പിൽ സിഎം ബഷീറിന്റെയും അനീഷയുടെയും മകളായ ആഷിബപ്ലസ് വൺ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്.കലോത്സവത്തിൽ മികച്ചവിജയം നേടിയ ആഷിബയെ അധ്യാപകരും മാനേജ്മെന്റും രക്ഷാകർതൃസമിതിയും അഭിനന്ദിച്ചു.
എരമംഗലത്ത് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ തീയിട്ട സംഭവം; ബി ജെ പി പ്രതിഷേധംരേഖപ്പെടുത്തി
എടപ്പാൾ: ഉണ്ണി മുകുന്ദൻ നായകനായിട്ടുള്ള മാളികപ്പുറം സിനിമ, ഇഷ്ടപ്പെട്ടുവെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിന്റെ സ്ഥാപനം കത്തിച്ചതിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽഭാരതീയ ജനതാ പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസാദ് പടിഞ്ഞാക്കര, ടി.ഗോപാലകൃഷ്ണൻ, ശ്രീനി വാരനാട്ട്, ജനാർദ്ദനൻ പട്ടേരി, പ്രഭാകരൻ വെളിയങ്കോട്, രാമകൃഷ്ണൻ നരണിപ്പുഴ, എം വിനയകുമാർ, സുധാകരൻ നന്നംമുക്ക് എന്നിവർ സംസാരിച്ചു.
വാഹനാപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു
തിരൂര്‍: കര്‍ണാകടയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ മലപ്പുറം ജില്ലാ മുന്‍ സെക്രട്ടറിയും തിരൂര്‍ അക്ഷര കോളജ് പ്രിന്‍സിപ്പലുമായ തിരൂര്‍ വെട്ടത്തെ പുരുഷോത്തമന്‍ തെക്കെപ്പാട്ടിന്റെ മകന്‍ നിപുണ്‍.പി. തെക്കേപ്പാട്ട് (27)ആണ് കര്‍ണാടകയിലെ കാര്‍വാറിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ചെന്നൈ എസ്ആര്‍എം…
പുതുവത്സര രാവില്‍ പൊലീസുകാരെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അരക്കുപറമ്പ്കരിങ്കാളികാവ് തൊണ്ടിയില്‍ നിഷാന്തിനെ (30) പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി.അലവിയുംസംഘവും അറസ്റ്റ് ചെയ്തു.
മലപ്പുറം: പുതുവത്സര രാവില്‍ പൊലീസുകാരെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അരക്കുപറമ്പ് കരിങ്കാളികാവ് തൊണ്ടിയില്‍ നിഷാന്തിനെ (30) പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി.അലവിയും സംഘവും അറസ്റ്റ് ചെയ്തു.31ന് രാത്രി ഒരു മണിയോടെ പുതുവത്സര രാവില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പെരിന്തല്‍മണ്ണ എസ്.ഐ യാസറും സംഘവും. അരക്കുപറമ്പ് കരിങ്കാളികവിന് സമീപം വച്ചായിരുന്നു സംഭവം.ഡി.ജെ…
സ്വന്തം വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍.
മലപ്പുറം: സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി അബ്ദുള്‍ റാഷിദ് അറസ്റ്റില്‍. സ്വന്തം വീടായ പിലാശ്ശേരി വാവൂര്‍ കരിമ്പില്‍ വീട്ടില്‍നിന്ന് നാല് പവനോളം വരുന്ന സ്വര്‍ണ്ണം പ്രതിമോഷ്ടിച്ചെന്നാണ് കേസ്. 24നായിരുന്നു സംഭവം. പ്രതിയുടെ സഹോദരന്‍ പരാതി നല്‍കിയതിന്റെഅടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധരുടെ സഹായത്തോടെയാണ്റാഷിദാണ് മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. എടവണ്ണപ്പാറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും പൊലീസ് മോഷണ മുതല്‍കണ്ടെടുത്തു. പലപ്പോഴായി വീട്ടില്‍ നിന്നെടുത്ത സ്വര്‍ണ്ണം പണയം വച്ച് ധൂര്‍ത്തടിച്ചത്മറച്ചുവയ്ക്കാനാണ് ഒരു മോഷണംകൂടി പ്രതി നടത്തിയത്. പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ് കോടതിയില്‍ ഹാജരാക്കി . വാഴക്കാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിന്റെനേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത് . അന്വേഷണ സംഘത്തില്‍ സിപി.ഒമാരായ അഹമ്മദ്കബീര്‍, അബ്ദുള്‍ ബാസിത് ,സുമേഷ് എന്നിവരും പങ്കെടുത്തു.










