ഭാഗവത യഞ്ജത്തിനു സമപ്തിയായി

എടപ്പാൾ: പുരമുണ്ടേക്കാട് ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ഭാഗവതസപ്താഹoസമംഗളം സമാപിച്ചു. യഞ്ജചാര്യൻ ശ്രീ കണ്ടമംഗലം നന്ദകുമാർ നമ്പൂതിരിയുടെഅനുഗ്രഹ പ്രഭാഷണത്തോടെയാണ് യഞ്ജo സമാപിച്ചത്. നരസിംഹാ അവതാരം, ശ്രീ കൃഷ്ണാഅവതാരം, രുഗ്മിണി സ്വയംവരം, കുചേലവൃത്തം തുടങ്ങിയവ വൻ ഭക്തജന പങ്കാളിത്തത്തോടെകൊണ്ടാടുകയുണ്ടായി. യഞ്ജദിവസങ്ങിൽ എല്ലാം ഭക്തജനങ്ങൾക്ക് അന്നദാ നവും ഉണ്ടായി. മുൻഗുരുവായൂർ മേൽശാന്തിമാരായിരുന്ന തേക്കിനിയേടത്ത് കേശവൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, കവുപ്ര നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ വെളിച്ചം 2022 എന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം നടന്നു*

എടപ്പാൾ : ലഹരിക്കെതിരെയുള്ള സന്ദേശം ഉയർത്തിക്കൊണ്ട് എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ വെളിച്ചം 2022 എന്ന പേരിൽ നടത്തിയസപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം വട്ടംകുളം ജി.ജെ.ബി സ്കൂളിൽ വച്ച് നടന്നു. വിദ്യാർത്ഥികൾക്ക് ലഹരിയെക്കുറിച്ചുള്ള ബോധവൽക്കരണവും ലഹരിക്കെതിരെയുള്ള സന്ദേശജാഥയും നടത്തി. ലഹരിക്കെതിരെയുള്ള ഒപ്പുശേഖരണം നടത്തിയും ക്യാമ്പ് മാതൃകയായി. കൂടാതെബഡ്സ് സ്കൂളിലെ വിദ്യാർഥികൾ നിർമ്മിച്ച ഉപകരണങ്ങൾ വിറ്റഴിക്കുന്നതിനും അഗ്രികൾച്ചർമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീട് വീടാന്തരം സന്ദർശിച്ച് അടുക്കളത്തോട്ടംനിർമ്മിക്കുകയും പ്രായമായ ആളുകളെ സന്ദർശിച്ച് അവർക്കുള്ള ആശ്വാസം നൽകുകയും ഇന്ത്യൻഭരണഘടന എന്ന വിഷയത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും, വാനനിരീക്ഷണംസംഘടിപ്പിക്കുകയും അങ്ങനെ വിവിധ തരത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് നടന്ന  ഏഴുദിന എൻഎസ്എസ് വിദ്യാർഥികളുടെ ഈ സഹവാസ ക്യാമ്പ് ഇന്ന് അവസാനിച്ചു.  സമാപനസമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് അധ്യക്ഷത വഹിച്ചു. 

പുതുവർഷത്തെ വരവേൽക്കാൻ ‘അക്ഷരപ്പുലരി‘ ഒരുക്കി പരിയാപുരം സെൻ്റ് മേരീസ് സ്കൂൾ

പുതുവർഷത്തിൽ പുതിയ പുലരി വിടരുകയാണ് പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറിസ്കൂളിൽ. അറിവിൻ്റെയും സൗഹൃദത്തിൻ്റെയും കൂട്ടായ്മയുടെയും 'അക്ഷരപ്പുലരി'. ക്രിസ്മസ്അവധിക്കാലത്ത് അറിവുത്സവം ഒരുക്കി വിദ്യാർഥികളെ ചേർത്തുപിടിച്ചു, ഈ വിദ്യാലയം.  കോവിഡ് കാലം കുട്ടികളിൽ ഉണ്ടാക്കിയ അറിവിൻ്റെ കുറവുകൾ പരിഹരിക്കുക എന്നലക്ഷ്യത്തോടെയാണ് സ്കൂളിൽ അക്ഷരപ്പുലരി എന്ന പദ്ധതിക്ക് കഴിഞ്ഞ 24ന് തുടക്കമിട്ടത്. വിജയഭേരി, നല്ലപാഠം, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സീഡ് എന്നീ പ്രസ്ഥാനങ്ങളുടെസഹകരണത്തോടെ അധ്യാപകരും പൂർവവിദ്യാർഥികളും പൊന്ന്യാകുർശി ഐഎസ്എസ്  കോളജ്ഓഫ് ടീച്ചർ എജ്യുക്കേഷനിലെ അധ്യാപക വിദ്യാർഥികളും കൂട്ടുചേർന്ന് ഒരുക്കിയ പരിശീലനപരിപാടി കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു. 

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി  അഞ്ച് വർഷത്തിന് ശേഷം  പിടിയിൽ

അടൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അടൂർ  പഴകുളംഅജ്മൽ ഭവനിൽ ഷഫീഖ് (48) നെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.  2017ലാണ് ഷഫീഖ് ഭാര്യയായ റജീനയെ കുത്തി കൊലപ്പെടുത്തിയത്‌. തുടർന്ന് ഇയാളെ പോലീസ്  അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്ത് എങ്കിലും ജാമ്യത്തിലിറങ്ങി ഒളിവിൽപോകുകയായിരുന്നു.  വർഷങ്ങളായി ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ  പ്രതി ബന്ധപ്പെടാതിരുന്നില്ല. കണ്ടെത്താൻ  കഴിയാതായതോടെ, കോടതി വിചാരണയും തടസ്സപ്പെടുട്ടു . തുടർന്ന്   ഇയാൾക്കെതിരെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി  വാറൻ്റ് പുറപ്പെടുവിക്കുകയും, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും  ചെയ്തിരുന്നു.  പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻറെ നിർദ്ദേശ പ്രകാരം, അടൂർഡി.വൈ.എസ്.പി ആർ.ബിനു , പത്തനംതിട്ട ഡി.സി.ആർ.ബി ഡി.വൈ.എസ്.പി കെ.വിദ്യാധരൻഎന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണംആരംഭിച്ചിരുന്നു.  പ്രതി ഏർവാടിയിലും, ബീമാപള്ളിയിലും ഉണ്ടെന്ന  രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽദിവസങ്ങളോളം ഈ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻസാധിച്ചിരുന്നില്ല.  അഞ്ചുതെങ്ങ്, പൂന്തുറ, വിഴിഞ്ഞം, അഴീക്കൽ എന്നിവിടങ്ങളിലെ കടപ്പുറങ്ങളിൽ അന്വേഷണംനടത്തിയതിൽ ഇതേ രൂപ സാദൃശ്യമുള്ള ഒരാളിനെ  തിരുവനന്തപുരം കഠിനംകുളം പോലീസ് സ്റ്റേഷൻപരിധിയിൽപെട്ട പെരുമാതുറ എന്ന സ്ഥലത്ത് കണ്ടതായി വിവരം ലഭിച്ച അന്വേഷണ സംഘംഇവിടെയെത്തി ദിവസങ്ങളോളം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് വല വാങ്ങാനെന്ന രീതിയിൽ വേഷം മാറി പെരുമാതുറയിലെ വിവിധ കോളനികളിൽ കയറിയഅന്വേഷണ സംഘം ഒറ്റപ്പന കോളനിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം  പ്രതിയുടെസാന്നിദ്ധ്യം  തിരിച്ചറിഞെങ്കിലും . ഇയാൾ പുലർച്ചെ കടലിൽ പണിക്കു പോകുകയും, രാത്രികാലങ്ങളിൽ മാത്രം കരയിൽ എത്തുകയും ചെയ്തിരുന്നതിനാൽ അറസ്റ്റ് ചെയ്യുക  ബുദ്ധിമുട്ടായതിരുന്നു.  തുടർന്ന് കോളനിവാസികളായ ആളുകളുമായി സൗഹൃദം സ്ഥാപിച്ച പോലീസ് ഉദ്യോഗസ്ഥർ  പ്രതിജോലി കഴിഞ്ഞ് കരയിൽ എത്തിയ സമയം അറസ്റ്റ് ചെയ്യുകയായിരുന്നു.  ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി, സബ് ഇൻസ്‌പെക്ടർ മനീഷ്.എം,, സിവിൽ പോലീസ്ഓഫീസർമാരായ സൂരജ്, സതീഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പന്താവൂർ പാലത്തിന് സമീപം സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ചങ്ങരംകുളം: പന്താവൂർ പാലത്തിന് സമീപം സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പൂക്കരത്തറ വൈദ്യർമൂല സ്വദേശി  പന്തായിൽ ബാബുക്ക എന്ന അബ്ദുൽ കരീം  (57)മാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിയിട്ട് 6 മണിയോടെ തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിനടുത്ത് വിവികെഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം നടന്നത്. ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ബൈക്കിൽ തൃശ്ശൂരിൽ നിന്ന് കോഴിക്കോട് പോയിരുന്ന സ്വകാര്യ ബസ്സ്ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ  ബസിനുള്ളിൽ കുടുങ്ങിയ അബ്ദുൽ കരീമിനെനാട്ടുകാർ ചേർന്ന് പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പരിക്ക്ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന്കീഴടങ്ങുകയായിരുന്നു.

പാലത്തിന് താഴെ ചങ്ങലയിട്ടു; വാഹനം നിർത്തി പോകുന്നവരുടെ എണ്ണം കുറഞ്ഞു

എടപ്പാൾ: എടപ്പാൾ മേൽപ്പാലത്തിന് താഴെ കുറ്റിപ്പുറം റോഡിൽ ചങ്ങല ഇട്ടതോടെ വാഹനം നിർത്തിപോകുന്നവരുടെ എണ്ണം കുറഞ്ഞു. രാത്രി 10 മുതൽ രാവിലെ പത്ത് വരെയാണ് ഈ ഭാഗം ചങ്ങലയിൽബന്ധിപ്പിച്ചത്. ദീർഘ ദൂരയാത്രക്കാർ വാഹനം പാർക്ക് ചെയ്ത് പോകുന്നതിനാൽ വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്നവർക്ക് ബൈക്കുകൾ പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്ഉണ്ടായിരുന്നത്.  2023 ജനുവരി 1 മുതൽ ഈ ഭാഗം കർശന നിയന്ത്രണത്തിലാകുമെന്നാണ് അറിയുന്നത്. പണമടച്ച്പാർക്ക് ചെയ്യാവുന്ന സംവിധാനത്തിലേക്ക് മാറുമെന്ന് സൂചനകൾ ഉണ്ടായിരുന്നങ്കിലുംനടപടികളായിട്ടില്ല.

വീണു കിട്ടിയ സ്വർണ്ണാഭരണം ഉടമയെ തിരിച്ചേൽപ്പിച്ച് യുവതികൾ മാതൃകയായി

ചങ്ങരംകുളം: ചങ്ങരംകുളം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നുമാണ് 2.5 പവൻ സ്വർണ്ണാഭരണം(പാദസരം) യുവതികൾക്ക് വീണ് കിട്ടിയത്.   അനീഷ, നജ പെരുമുക്ക്, രമ്യ പൂക്കറത്തറഎന്നിവർക്കാണ് സ്വർണ്ണാഭരണം ലഭിച്ചത് തുടർന്ന് ചങ്ങരംകുളം സ്റ്റേഷനിൽ കിട്ടിയ സ്വർണ്ണംഏൽപ്പിക്കുകയായിരുന്നു. സ്വർണ്ണാഭരണം സ്റ്റേഷനിൽ ലഭിച്ച വിവരം സി .ഐ ബഷിർ ചിറക്കൽസോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. ഇതുകണ്ട് സ്വർണ്ണാഭരണം നഷ്ടപ്പെട്ട മൂക്കുതലസ്വദേശി രേഷ്മ സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട സ്വർണ്ണാഭരണത്തിൻ്റെവിവരങ്ങൾ രേഷ്മയിൽ നിന്ന് ചോദിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ  ചങ്ങരംകുളംപോലീസിൻ്റെ സാന്നിധ്യത്തിൽ  അനീഷ, നജ, രമ്യ എന്നിവർ ഉടമയായ രേഷ്മക്ക് ആഭരണംകൈമാറി.. യുവതികളുടെ  സത്യസന്ധത അഭിനന്ദനം അർഹിക്കുന്നതാണെന്ന് സി.ഐഅഭിപ്രായപ്പെട്ടു.

ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ പ്രവർത്തി ഉദ്ഘാടനംഇരിമ്പിളിയം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. മാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു.

ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ പ്രവർത്തി ഉദ്ഘാടനംഇരിമ്പിളിയം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. മാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം സ്ഥലം എം.എൽ.എ യുടെ ഇടപെടലിനെത്തുടർന്ന് കുടുബാരോഗ്യ കേന്ദ്രമാക്കി മാറ്റിയിരുന്നു. എന്നാൽ അടിസഥാന സൌകര്യങ്ങളുടെ അപര്യാപ്തത മൂലം പൊതുജനങ്ങൾക്ക് കുടുംബാരോഗ്യകേന്ദ്ര സേവനങ്ങൾ ലഭ്യമാക്കാൻ പരിമിതികൾ നിലനിൽക്കുന്നതിനാൽ NHM ൽ നിന്ന് 15,50000/- രൂപയും ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ നിന്ന് 7,80000/-രൂപയും വകയിരുത്തിയാണ് കെട്ടിടംനിർമ്മിക്കുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീമതി. ഫസീല ടീച്ചർ അദ്ധ്യക്ഷതവഹിച്ചു. 

പശുക്കൾക്ക് കാലി തീറ്റവിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ക്ഷീരകർഷകർക്ക് നൽകി ഉദ്ഘാടനം ചെയ്തു.

വളാഞ്ചേരി നഗരസഭ 2022 - 23 വാർഷിക  പദ്ധതിയിൽ ഉൾപ്പെടുത്തി കറവ പശുക്കൾക്ക് കാലിതീറ്റവിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ക്ഷീര കർഷകർക്ക് നൽകിഉദ്ഘാടനം ചെയ്തു. ഗുണ ഭോക്ത വിഹിതം അടവാക്കിയ 78 പേർക്കും  50 % സബ്സിഡി നിരക്കിൽകാലിത്തീറ്റ ലഭിക്കും. ക്ഷീര കർഷകർക്ക് സഹായകരമാകുന്ന തരത്തിലുള്ള വിവിധ പദ്ധതികളുംനഗരസഭ നടപ്പിലാക്കിയിട്ടുണ്ട്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ വൈറ്റ്നറി ഡോക്ടർ അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതംപറഞ്ഞു. കൗൺസിലർ സദാനന്ദൻ കോട്ടീരി, പി.പി. ഷാഫി, ക്ഷീരകർഷ സമിതി അംഗം ആനന്ദൻതുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു ; യാത്രക്കാർരക്ഷപ്പെട്ടത് തലനാരിഴക്ക്

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടം. കാർ ഓടിച്ച ആനക്കര സ്വദേശിയായ മജീദ് (27) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങരംകുളം ടൗണിൽ നിന്ന് എടപ്പാൾ റോഡിൽ ഷൈൻഓഡിറ്റോറിയത്തിന് മുൻവശത്താണ് അപകടം.  നിയന്ത്രണം വിട്ട കാർ എതിർ ദിശയിലേക്ക് പോയി റോഡരികിലെ ഡ്രൈനേജ് കല്ലിൽ ഇടിച്ച്തലകീഴായി മറിയുകയായിരുന്നു. കാർ ഭാഗികമായി തകർന്നു. ചങ്ങരംകുളം പോലീസെത്തിമേൽനടപടികൾ സ്വീകരിച്ചു.