എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, എഴുത്തുകാരായ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്നരചനയുടെ രസതന്ത്രം ശില്പശാലയ്ക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്പി.രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്അഡ്വക്കേറ്റ് ആർ ഗായത്രി, എൻ ആർ അനീഷ്, വാർഡ് മെമ്പർ പ്രകാശൻ തട്ടാരവളപ്പിൽതുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ക്യാമ്പ് ഡയറക്ടർ രാമകൃഷ്ണൻ കുമരനെല്ലൂർ ആമുഖ പ്രഭാഷണം നടത്തി. ശില്പശാലയുടെ ഒന്നാംസെക്ഷൻ ഡോ.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സജീവ് കുമാർ, അക്ബർ എന്നിവർസംസാരിച്ചു. എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ ആരംഭിച്ച ക്യാമ്പിൽ ഒമ്പത് സെക്ഷനുകളിലായിവിവിധ എഴുത്തുകാരും സാഹിത്യകാരന്മാരും പങ്കെടുക്കും. ക്യാമ്പ് നാളെ സമാപിക്കും.