ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്ക് കാൻസർ ബോധവൽക്കരണ ക്യാമ്പ്സംഘടിപ്പിച്ചു.

ചങ്ങരംകുളം : കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിൻ്റെയും തലശ്ശേരി മലബാർ കാൻസർസെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്യാമ്പുംസ്തനാർഭുതവും ഗർഭാശയ ക്യാൻസറും സ്വയം കണ്ടെത്താനുള്ള ഡമോൺസ്ട്രേഷനും നടന്നു. പ്രസിഡണ്ട്  പി.പി.എം അഷ്റഫ് അദ്ധ്യക്ഷനായിരുന്നു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. മുസ്തഫചാരുപറമ്പിൽ, കെ.കുഞ്ഞിമുഹമ്മദ് എന്നിവർ ആശംസ പ്രസംഗം നടത്തി. ഡോ.ഫിൻസ് ഫിലിപ്പ്, ഡോ.നീതു എന്നിവർ ക്ലാസെടുത്തു. വളണ്ടിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് എം.വി ഫാത്തിമ്മ ഏറ്റുവാങ്ങി. പി.കെ അബ്ദുള്ളക്കുട്ടിസ്വാഗതവും എം.എ ലത്തീഫ് നന്ദിയും പറഞ്ഞു. 

എടപ്പാളിൽ മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്.

എടപ്പാൾ: എടപ്പാൾ - പട്ടാമ്പി റോഡിൽ ശുകപുരം പെട്രോൾ പമ്പിന് സമീപം മീൻ ലോറിയും സ്കൂട്ടറുംതമ്മിൽ അപകടം. രണ്ട് സ്ത്രീകൾക്ക് പരിക്ക്. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെനാട്ടുകാർ വട്ടംകുളത്ത് വെച്ച് തടഞ്ഞുപിടിച്ചു. പരിക്കുപറ്റിയവരിൽ ഒരാളെ എടപ്പാൾ ഹോസ്പിറ്റലിലെപ്രാഥമിക ചികിത്സക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടുപോയി. വൈകുന്നേരം 6.30 ഓടെയാണ് അപകടം നടന്നത്. 

ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി യോഗം എടപ്പാളിൽ ചേർന്നു.

എടപ്പാൾ: ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി യോഗം എടപ്പാൾസി കെ ടവറിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പാലക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കരുണൻ ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംഘടനയുടെ   സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൂപ്പൺ നറുക്കെടുപ്പിലെ വിജയിക്കുള്ള  സമ്മാനദാനംസംസ്ഥാന ജനറൽ സെക്രട്ടറി അമാനുള്ള ഉള്ളണം മോഹനൻ കോട്ടക്കൽ എന്നിവർ ചേർന്ന്നിർവഹിച്ചു.  എടപ്പാൾ മേഖല കമ്മിറ്റിയുടെ യൂണിഫോം വിതരണം എടപ്പാൾ പഞ്ചായത്ത് അംഗം  ശ്രീ ദേവദാസ്നിർവഹിച്ചു. റഫീഖ് പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബസ് ഓണേഴ്സ് സെക്രട്ടറി യുകെമുഹമ്മദ്, അഭിലാഷ് തിരൂർ, മെഹബൂബ്, അനിൽ വളാഞ്ചേരി എന്നിവർ സംസാരിച്ചു. മേഖലപ്രസിഡൻ്റ് പ്രശാന്ത് സ്വാഗതവും ജയൻ നന്ദി പറഞ്ഞു. 

11 വർഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും പോലീസ് കണ്ടെത്തി.

മലപ്പുറം: 11 വർഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും പോലീസ് കണ്ടെത്തി. 2011-ൽ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും, കുഞ്ഞിനേയുമാണ് മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൺ ട്രേസിംഗ് യൂണിറ്റ് (ഡി.എം.പി.ടി.യു) കണ്ടെത്തിയത്. ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസ്സിങ് കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ…

പുതുവത്സര രാവില്‍ പോലീസിനും പോലീസ് വാഹനത്തിനും കല്ലെറിഞ്ഞ കേസില്‍ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു.

പെരിന്തല്‍മണ്ണ: പുതുവത്സര രാവില്‍ പോലീസിനും പോലീസ് വാഹനത്തിനും കല്ലെറിഞ്ഞ കേസില്‍ രണ്ടു പേരെ കൂടിപോലീസ് അറസ്റ്റു ചെയ്തു. അരക്കുപറമ്പ് കരിങ്കാളികാവ് സ്വദേശികളായ കാട്ടുരായില്‍ വീട്ടിലെ ബാലകൃഷ്ണന്‍ (37), കണ്ണാത്തിയില്‍ ബാബുമോന്‍ (26) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ അലവിയും സംഘവും അറസ്റ്റ് ചെയ്തത്.

കെ സി ഇ എഫ് പൊന്നാനി താലൂക്കിൽ കരിദിനം ആചരിച്ചു

എടപ്പാൾ: സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണത്തിന് കളക്ഷൻ ഏജന്റുമാർക്ക്  നൽകേണ്ടകുടിശ്ശിക ഇൻസെന്റിവ്‌ ഒരു വർഷമായി നൽകുന്നില്ലെന്നും 50 രൂപ 30 രൂപയാക്കി മുൻകാലപ്രാബല്യത്തിൽ കുറച്ചെന്നും ആരോപിച്ച് കെ സി ഇ എഫ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരംപൊന്നാനി താലൂക്കിൽ കരിദിനം ആചരിച്ചു.   താലൂക്കിലെ 4 കേന്ദ്രങ്ങളിൽ നടന്ന പരിപാടിക്ക് മാറഞ്ചേരിയിൽ നൂറുദ്ധീൻ പി, സോമവർമ, ബജിത്ത്എന്നിവരും എടപ്പാളിൽ കെ.സുരേന്ദ്രനാഥ്, ടി.വി ഷബീർ എന്നിവരും ചങ്ങരംകുളത്ത് സവിത പി, ഫൈസൽ സ്നേഹനഗർ, ദിനേശൻ എന്നിവരും വട്ടംകുളത്ത് സുനിൽ എ.വി, ശശീന്ദ്രൻ പി.വി, രഞ്ജുഷ, ജാസിയ ടി.പി, വിജയനന്ദ് എന്നിവരും നേതൃത്വം നൽകി. 

ലഹരിക്കെതിരെ ബോധവൽക്കരണം ആദ്യം തുടങ്ങേണ്ടത് സ്വന്തം വീടുകളിൽ നിന്ന് തുടങ്ങണം; എഖാലിദ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്.

ചങ്ങരംകുളം: പന്താവൂർ, കക്കിടിക്കൽ, കാളാച്ചാൽ എന്നീ അംഗൻവാടികളുടേയും, ചങ്ങരംകുളംജനമൈത്രി പോലീസിൻ്റേയും സഹകരണത്തോടെ പന്താവൂർ ഹയാത്തുൽ മദ്രസാഓഡിറ്റോറിയത്തിൽ വെച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി നടത്തിയ ലഹരിബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചങ്ങരംകുളം സബ്ഇൻസ്പെക്ടർ ഓഫ് പോലീസ് എ.ഖാലിദ്.  സ്വന്തം വീടുകളിലെ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ ആദ്യ ചലനം വീടുകളിൽ നിന്ന്തുടങ്ങുകയും പിന്നീട് സമൂഹത്തിൽ നടക്കുന്ന ലഹരിക്കെതിരെ ശബ്ദമുയർത്തണമെന്നും എ.ഖാലിദ്ബോധവൽക്കരണ ക്ലാസിൽ ഉദ്ബോധിപ്പിച്ചു. മൂന്ന് അംഗൻവാടികളുടെ കീഴിലെ പ്രദേശങ്ങളിലെകുട്ടികളും രക്ഷിതാക്കളുമാണ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തത്. ചടങ്ങിൽ പന്താവൂർഅംഗൻവാടി അധ്യാപിക സത്യ .വി . അദ്ധ്യക്ഷത വഹിച്ചു. കാളാച്ചാൽ  അംഗൻവാടി അദ്ധ്യാപികരജിമോൾ ഇ പി. നന്ദി രേഖപ്പെടുത്തി. കക്കിടിക്കൽ അംഗൻവാടി  അദ്ധ്യാപിക. പ്രീത വി.പി, എ.എൽ.എം.എസ്.സി മെമ്പർ  കണ്ണൻ പന്താവൂർ, മുഹമ്മദലി ബാഖവി അത്തിപ്പറ്റ എന്നിവർപ്രസംഗിച്ചു.

പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു.

ചങ്ങരംകുളം: 103-മത്തെ വയസ്സിലേക്ക് പ്രവേശിക്കുന്ന പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെജന്മദിനാഘോഷം സംഘടിപ്പിച്ചു.ചിത്രായനം എന്ന പേരിൽ മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട്ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയിൽ ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണംനടത്തി.  പൊൻമുട്ടയിടുന്ന താറാവിനെ ജനങ്ങൾക്ക് വേണ്ടി വെറുതെ കൊടുത്ത ഒരു പുണ്യാത്മാവാണ് ശ്രീചിത്രൻ നമ്പൂതിരിപ്പാടെന്ന് ലീലാകൃഷ്ണൻ കുട്ടികളെ ഓർമപ്പെടുത്തി. പിടിഎ പ്രസിഡണ്ട് മുഹമ്മദ്ജലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ മണികണ്ഠൻ സ്വാഗതം പറഞ്ഞു. ശിവശങ്കരൻമാസ്റ്റർ, മംഗലത്തേരി നാരായണൻ നമ്പൂതിരി, എസ് എം സി ചെയർമാൻ റഷീദ് മുതുകാട്, എം പി ടി എ പ്രസിഡന്റ് ജസീല, പ്രധാനാധ്യാപകൻ കെ.ആർ രവീന്ദ്രൻ എന്നിവർ ആശംസകൾനേർന്ന് സംസാരിച്ചു. 

കോക്കൂർ എ എച്ച്‌ എം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സംരക്ഷണ സമിതി രൂപീകരിച്ചു.

ചങ്ങരംകുളം: കോക്കൂർ എ എച്ച്‌ എം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സംരക്ഷണ സമിതിരൂപീകരിച്ചു. ഭാരവാഹികളായി അഷ്‌റഫ്‌ കോക്കൂർ (ചെയർമാൻ), എൻ വി ഉണ്ണി ഒതളൂർ, അരുൺലാൽ കോക്കൂർ (വൈസ്‌ ചെയർമാൻമാർ), കെ.വി ഹംസ(കൺവീനർ), കെ.പി സുകുമാരൻ, സി.എം ഹഫീസ്‌ (ജോയിന്റ്‌ കൺവീനർമാർ) എന്നിവർ ഉൾപ്പടെ 29 അംഗ ഭാരവാഹികളെതിരഞ്ഞെടുത്തു. സ്കൂളിൽ സ്റ്റേഡിയം, ഗെയിംസ്‌ & കൾച്ചറൽ വില്ലേജ്‌ എന്നിവ കൊണ്ടു വരാൻവേണ്ട ശ്രമങ്ങൾ നടത്താൻ തീരുമാനിച്ചു. അഷ്‌റഫ്‌ കോക്കൂർ അദ്ധ്യക്ഷത വഹിച്ചു. മൈമൂന ഫാറൂഖ്‌, ഷഹന നാസർ, എൻ.വി ഉണ്ണി, മുജീബ്‌ കോക്കൂർ, പി.പി സക്കീർ, കെ.വി ഹസൻ മാസ്റ്റർ, പി.എംനൂറുദ്ധീൻ, ഡോ സലീം എം.കെ, സി.ഐ നജീർ അഹ്മദ്‌, അബ്ദുല്ല കിഴിക്കര, ത്രതീഷ്‌ മട്ത്തുംപുറം, റഷീദ്‌ കെ.വി, നൗഷിദ, ഷബീർ മാങ്കുളം, സി.കെ സൂര്യൻ, അരുൺ ലാൽ, സി.എം ഹഫീസ്‌എന്നിവർ പ്രസംഗിച്ചു. 

ഷാനവാസ് നരണിപ്പുഴ അനുസ്മരണാർത്ഥം ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.

മാറഞ്ചേരി : അന്തരിച്ച നാടിന്റെ കലാകാരൻ ഷാനവാസ് നരണിപ്പുഴ അനുസ്മരണാർത്ഥം 2023 ജനുവരി 7,8 തിയ്യതികളിൽ കോതമുക്കിൽ വെച്ചാണ് ചലച്ചിത്രമേള നടക്കുന്നത്. കേരള ചലച്ചിത്രഅക്കാദമിയും ലൈസർ കലാസാംസ്കാരിക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്നചലച്ചിത്രമേള ശനിയാഴ്ച വൈകിട്ട് 4മണിക്ക് ആരംഭിക്കും ഞായറാഴ്ച രാത്രി അനുസ്മരണസമ്മേളനത്തോടെ സമാപിക്കും. കൂടുതൽ വിപുലമായ രീതിയിൽ വരും വർഷങ്ങളിൽ നടത്താനുള്ള ആഗ്രഹത്തോടെ പുതിയൊരുതുടക്കത്തിലേക്ക്  ചുവട് വെക്കുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലയാളം ദേശീയ - അന്തർദേശീയ സിനിമകൾ കാണാനും ആസ്വദിക്കാനും ചലച്ചിത്രമേളയിൽഅവസരമൊരുക്കിയിട്ടുണ്ട്. സിപിഐ(എം) ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.പി.കെ.ഖലീമുദ്ധീൻ, സിനിമാ നിരൂപകൻവി.മോഹനകൃഷ്ണൻ, സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ ശ്യാംപ്രസാദ്, പൊന്നാനി എം.ഇ.എസ് കോളേജ് അസി.പ്രൊഫ. റിയാസ് പഴഞ്ഞി, സിനിമാ സംവിധായകൻഷാനവാസ്.കെ.ബാവക്കുട്ടി, നിരൂപകൻ സഫറാസ് അലി എന്നിവർ  വിവിധ സെഷനുകളിലായിപങ്കെടുക്കും.മാറഞ്ചേരി വന്നേരി നാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി പിഅഭിലാഷ്, ജിഷ്ണു, രോഹിത്, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.