കുമരനെല്ലൂർ: സഖാവ് പി.വൈ ഫൗണ്ടേഷൻ പ്രവാസി കൂട്ടായ്മ മാരായംകുന്ന്, കുമരനെല്ലൂർ സബ്രജിസ്ട്രാർ ഓഫീസിലേക്ക് വീൽചെയർ കൈമാറി. ഏറെ പ്രായമായവരെ താങ്ങിയെടുത്ത്കൊണ്ടുവന്ന് രജിസ്റ്റർ നടപടികൾ ചെയ്യുന്നതിലെ പ്രയാസം നേരിട്ടുകണ്ട പ്രവാസി കൂട്ടായ്മഭാരവാഹികൾ ഓഫീസറുമായി സംസാരിച്ചപ്പോഴാണ് വീൽചെയർ നല്കാൻ തീരുമാനമായത്.
പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സബ് രജിസ്ട്രാർ മണികണ്ഠൻവി.കെ, രാജേഷ്, മണികണ്ഠൻ, സന്തോഷ്, നാരായണൻ എന്നിവരും പ്രവാസി കൂട്ടായ്മയുടെഭാരവാഹികളായ എൻ എം ഹസ്സൻ, സലാം, മജീദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പികൃഷ്ണൻ, എം.ബാവക്കുട്ടി എന്നിവർ പങ്കെടുത്തു.










