/നാസയുടെ കലണ്ടറിൽ പഴനിയിലെ ആറാംക്ലാസുകാരി വരച്ച ചിത്രം

നാസയുടെ കലണ്ടറിൽ പഴനിയിലെ ആറാംക്ലാസുകാരി വരച്ച ചിത്രം

പഴനിഅമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ്ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസസംഘടിപ്പിച്ച ചിൽഡ്രൻസ് ആർട്ട് വർക്ക് കലണ്ടർമത്സരത്തിൽ രണ്ടാംസ്ഥാനം പഴനിയിലെ വിദ്യാർഥിനിക്ക്. 10 മുതൽ 12 വയസ്സുവരെയുള്ളകുട്ടികളുടെ മത്സരത്തിൽ പഴനി പുഷ്പത്തൂർ ശ്രീവിദ്യാമന്ദിർ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിതിത്വികയാണ് (11) രണ്ടാംസ്ഥാനം നേടിയത്തിത്വികയുടെ ചിത്രം ‘നാസയുടെ കലണ്ടറിൽഇടംപിടിച്ചിട്ടുണ്ട്.

2023 മാർച്ചിലെ പേജിലാണ്  ചിത്രമുള്ളത്. ‘ഞാൻ ബഹിരാകാശയാത്രികയായാൽ‘ എന്നവിഷയത്തിലായിരുന്നു ചിത്രരചനാ മത്സരംഇതിൽ പങ്കെടുക്കാനായി ഇന്ത്യയിൽനിന്ന് 23,000 അപേക്ഷകൾ ലഭിച്ചിരുന്നുഇതിൽനിന്ന് ഒമ്പതുപേരെയാണ് തിരഞ്ഞെടുത്തത്