പുറത്തിറങ്ങിയപ്പോള്‍ പോലീസ്! ശരീരത്തിനുള്ളില്‍ നാല് കാപ്‌സ്യൂളുകള്‍, 58 ലക്ഷം രൂപയുടെസ്വര്‍ണം.

കരിപ്പൂര്‍: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ്പിടികൂടി. കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി(28)മിനെയാണ്സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്‌സ്യൂള്‍രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് പ്രതി സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്തസ്വര്‍ണത്തിന് 58.85 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത്. കസ്റ്റംസ്പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ആദ്യഘട്ടത്തില്‍ തന്റെ പക്കല്‍ സ്വര്‍ണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. തുടര്‍ന്ന് എക്‌സറേപരിശോധന നടത്തിയതോടെയാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് കാപ്‌സ്യൂളുകള്‍കണ്ടെത്തിയത്. യുവാവില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോര്‍ട്ട് നല്‍കും.

Edayur മദ്രസ പ്രവേശനോത്സവം* *സംഘടിപ്പിച്ചു

എടയൂർ : മൂന്നാക്കൽ അധികാരിപ്പടി തംറീനുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ പ്രവേശനോത്സവംവിവിധ പരിപാടികളോടെ ആഘോഷിച്ചു.. അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു.. മദ്രസ പ്രസിഡന്റ് പി. കമ്മുക്കുട്ടിമാസ്റ്റർ അധ്യക്ഷത വഹിച്ചു.. പി. ഷെരീഫ് മാസ്റ്റർ, കെ. അഷറഫ്, പി. പി. ഹൈദ്രോസ്, വി. ടി. പൂക്കുഞ്ഞി തങ്ങൾ,അബൂബക്കർ ഉലൂമി, മുഹമ്മദ്‌ കോയ തങ്ങൾ, ടി. കെ. ശുഐബ് എന്നിവർപ്രസംഗിച്ചു. പ്രവേശനോത്സവ ഗീതം ,പഠനോപകരണ വിതരണം, മദ്രസ പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികൾക്കുള്ള അനുമോദനം, മധുരവിതരണം എന്നിവനടന്നു എൻ. അബ്ദുറഹ്മാൻ മൗലവി, കെ. പി. അബൂബക്കർ, എം സിദ്ധീഖ്, കെ. പി. അബ്ദുൽ ബാസിത്ത്വാഫി, പി. മുഹമ്മദ്‌, കെ.മൊയ്‌തീൻ, എൻ. ടി. ഇർഷാദ്, പി. അബൂബക്കർ,ടി. കെ. ബാബു, പി മജീദ്എന്നിവർ നേതൃത്വം നൽകി.. സദർ മുഅല്ലിം എൻ. അബ്ദുൽ ഗഫൂർ മൗലവി സ്വാഗതവും, എൻ. ടി. ശിഹാബ് നന്ദിയും പറഞ്ഞു...

Valanchery ചുമട്ടുതൊഴിലാളി യൂണിയൻ CTU 53 ആമത് വാർഷിക ജനറൽബോഡി യോഗം വളാഞ്ചേരിയിൽനടത്തപ്പെട്ടു .

യോഗത്തിൽ 60 വയസ്സ് പൂർത്തിയായി റോളിൽ നിന്നും വിരമിച്ച   വി ,വി ശംസുദ്ദീൻ,  യൂസഫ് പി ,പിഅയ്യപ്പൻ, കെ ബാലൻ,കെ .പി മൊയ്തീൻ,  കെ .വി ,അലി, വി .കെ അബ്ബാസ്,  വി .പി കുഞ്ഞാലി, കെ ബഷീർ, ടി ,കുഞ്ഞുമുഹമ്മദ്, സി ,അബ്ദുള്ള, പി ,മൊയ്തീൻ, കെ സെയ്താലിക്കുട്ടി,  വി ,പിമുഹമ്മദ് എന്നിവരെ ആദരിച്ചു. 2023-2024 വർഷകാലയളവിലേക്കുള്ള പ്രവർത്തക സമിതി   അംഗങ്ങളായി കെ ,വി നാസർ, കെ ,പി യൂനുസ്, മുസ്തഫ വി ,കെ, ഇബ്രാഹിം വി കെ, ഗഫൂർ പി, സിദ്ദീഖ് വി, നിസാർ ഇ ടി, സുബൈർ പി പി, ഖാലിദ് സി.ടി, ബബിനേഷ് എം, മുഹമ്മദ് റഫീഖ് ടി, റഷീദ്സി ,വി, ബഷീർ എം .കെ, കോയ എൻ .ടി, പി അബൂബക്കർ,കെ ,പി അബ്ദുൽ ഖാദർ, സുധി രാജൻഎന്നിവരെ തെരഞ്ഞെടുത്തു  .യോഗത്തിൽ യൂനുസ് കെ .പി സെക്രട്ടറി, പ്രസിഡണ്ട് കെ വി നാസർ  ,ട്രഷറർ വി കെ മുസ്തഫ  ,എന്നിവർ സംസാരിച്ചു.

ഫുട്ബാൾ ഏറെയിഷ്ടം,​ അവസാന യാത്രയും ഗ്രൗണ്ടിൽ നിന്ന്

മലപ്പുറം: "ഫുട്ബാൾ ടൂർണമെന്റല്ലേ, തീർച്ചയായും വരും". കാളികാവ് പൂങ്ങോട് ജനകീയ ഫുട്ബാൾടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് സംഘാടകർ ക്ഷണിച്ചപ്പോൾ കുറച്ചുനാളായി അലട്ടുന്നശാരീരികാസ്വാസ്ഥ്യകൾ മാമുക്കോയ മറന്നു. കോഴിക്കോട്ടെ വീട്ടിൽ നിന്ന് രണ്ടര മണിക്കൂർ ദൂരമുണ്ട്മലയോരപ്രദേശമായ പൂങ്ങോട്ടേക്ക്. അഭിനയത്തിനൊപ്പം ഫുട്ബാളിനെ കൂടി നെഞ്ചോട് ചേർത്തമാമുക്കോയയുടെ അവസാന പൊതുപരിപാടിയായി അത്.24ന് രാത്രിഒമ്പതിനായിരുന്നുടൂർണമെന്റിന്റെ ഉദ്ഘാടനം. ഇതിന് രണ്ടുദിവസം മുമ്പാണ് മാമുക്കോയയെ ഫോണിലൂടെസംഘാടകർ ക്ഷണിച്ചത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് വൈകിട്ട് 5.30ന് തന്നെ മകളുടെ മകനൊപ്പംകാറിൽ പുറപ്പെട്ടു. രാത്രി എട്ടിന് പൂങ്ങോട് സ്റ്റേഡിയത്തിലെത്തിയപ്പോൾ കാണികൾ എത്തുന്നതേഉണ്ടായിരുന്നുള്ളൂ. മാമുക്കോയയുടെ വരവറിഞ്ഞ് സ്ത്രീകളും കുട്ടികളും എത്തിയിരുന്നു. ശരീരത്തിന്റെ ക്ഷീണം നടത്തത്തിലോ മുഖത്തോ പ്രകടമാക്കാതെ കാണികളെ അഭിവാദ്യം ചെയ്ത്ഗ്രൗണ്ടിലൂടെ അതിഥികൾക്കുള്ള ഇരിപ്പിടത്തിലേക്കെത്തി. എല്ലാവരോടും കുശലാന്വേഷണം. അഞ്ച്മിനിറ്റിന് ശേഷം കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടെന്ന് മാമുക്കോയ സംഘാടകരോട് പറഞ്ഞു. ഉടനെ,​ ടൂർണമെന്റ് കമ്മിറ്റി സജ്ജമാക്കിയ ആംബുലൻസിൽ എട്ട് മിനിറ്റു കൊണ്ട് വണ്ടൂർ നിംസ്ആശുപത്രിയിലെത്തിച്ചു. സ്റ്റേഡിയത്തിൽ നിന്ന് ആശുപത്രിയിലെത്തുംവരെബോധരഹിതനായിരുന്നില്ലെന്ന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ജാഫർ നീലേങ്ങാടൻ പറഞ്ഞു. നിലഗുരുതരമായതോടെ രാത്രി ഒരുമണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക്കൊണ്ടുപോവുകയായിരുന്നു.

പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; എ എസ് ഐ അറസ്റ്റിൽ

ഒറ്റപ്പാലം : പണം ഇരട്ടിപ്പിച്ച്‌ നൽകാമെന്ന്‌ വാഗ്‌ദാനം നൽകി 93 പവൻ സ്വർണവും പണവും വാങ്ങിവഞ്ചിച്ച കേസിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിത എഎസ്ഐ അറസ്റ്റിൽ. മലപ്പുറംതവനൂർ മനയിൽ സ്വദേശി ആര്യശ്രീയെ (47) യാണ് അറസ്റ്റ് ചെയ്തത്. മുംബൈയിൽസ്ഥിരതാമസമാക്കിയ പഴയന്നൂർ സ്വദേശിനിയിൽനിന്ന് 93 പവനും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലംസ്വദേശിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 25,000 രൂപ നൽകാമെന്ന് വാഗ്ദാനം നൽകിയാണ്ഒറ്റപ്പാലം സ്വദേശിയിൽ നിന്ന്‌ പണം വാങ്ങിയത്‌. 93 പവൻ നൽകിയാൽ ഒരുവർഷം മൂന്ന്‌ ലക്ഷം രൂപനൽകാമെന്നും സ്വർണം മടക്കി നൽകാമെന്നും ഉറപ്പ്‌ നൽകിയാണ്‌ പഴയന്നൂർ സ്വദേശിനിയെകബളിപ്പിച്ചത്‌.   നിക്ഷേപ തുകയും പലിശയും ലഭിക്കാതായതോടെയാണ് ഇരുവരും ഒറ്റപ്പാലം പൊലീസിൽ പരാതിനൽകിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുജിത് ആര്യശ്രീയെ വിളിച്ചു വരുത്തി അറസ്റ്റ്രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വളാഞ്ചേരി സ്‌റ്റേഷനിലെഎഎസ്ഐയായ ആര്യശ്രീയെ സസ്‌പെൻഡ്‌ ചെയ്‌തായും പൊലീസ് അറിയിച്ചു.

വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ്: ഒറ്റപ്പിലാവ് സ്വദേശി കുളപ്പുള്ളി വീട്ടിൽ രൂപേഷ് - പ്രിയ ദമ്പതികളുടെ മകൾ നന്ദനയെയാണ് (16) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം.സംഭവ സമയത്ത് രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ശ്രദ്ധയിൽപ്പെട്ട ഉടനെ പെരുമ്പിലാവിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക്മാറ്റി.പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കൾക്ക്വിട്ടുകൊടുക്കും.ചാലിശ്ശേരി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് നന്ദന.

ചിരിയുടെ സുൽത്താന് വിട; നടൻ മാമുക്കോയ അന്തരിച്ചു.

മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്നനടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ്മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന്എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക്മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.05-നാണ് അന്തരിച്ചത്.  സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍മക്കളാണ്.*

Pookkattiry

UAE യിലെ ഉമ്മുൽ ഖുവൈനി ൽ വെച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട എടയൂർ പൂക്കാട്ടിരി, TT പടി സ്വദേശിയും മുൻ പോലിസ് അസിസ്റ്റന്റ് കമാണ്ടന്റ് അബ്ദുൽ ജബ്ബാർ TT യുടെ മകനുമായ ജസീമിന്റെ ജനാസ കമ്പറടക്കം ഇന്ന്‌ രാവിലെ കുടുംബങ്ങളുടേയും കൂട്ടുകാരുടേയും നാട്ടുകാരുടെയും വൻ ജനാവലിയുടെ സാനിധ്യത്തിൽ പൂക്കാട്ടിരി…

തന്റെ മതം മാറ്റം സംബന്ധിച്ചു മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശുദ്ധ നുണകള്‍: ആയിഷ

ജിദ്ദ: ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തു വരുന്ന മലയാളി യുവതി ഇസ്‌ലാം മതംസ്വീകരിച്ചതുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകള്‍ പ്രചരിപ്പിക്കുന്നത് സത്യവിരുദ്ധമാണെന്ന് മതം മാറിയ യുവതി തൃശൂര്‍ സ്വദേശി ആയിഷ പറഞ്ഞു. യൂട്യൂബ് ചാനല്‍ ആയ ന്യൂസും മറ്റു ചില ഓണ്‍ലൈന്‍ ചാനലുകളും ആണ് ആതിര ലൗ ജിഹാദില്‍പെട്ടെന്നും അവരെ സിറിയയിലേക്ക് കൊണ്ടു പോവുകയണെന്നും മറ്റും പ്രചരിപ്പിക്കുന്നത്. എന്നാല്‍ഇതില്‍ യാതൊരു വാസ്തവവും ഇല്ലെന്ന് ജിദ്ദയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആയിഷപറഞ്ഞു.

ബൈക്കിൽ ചാക്കിൽ കെട്ടി കുട്ടിയെ വെച്ച് ട്രോൾ വിഡിയോ: യുവാവിന് എതിരെ പരാതി

തിരുവനന്തപുരം:* സംസ്ഥാന സർക്കാർ റോഡുകളിൽ ഏർപ്പെടുത്തിയ പുതിയ പിഴകളെ ട്രോളിയയുവാവിന് എതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. വലിയ ചാക്കിൽ, വാഴക്കുലയുടെ തണ്ടിന്താഴെ കുട്ടിയെ ഇരുത്തി ബൈക്കോടിച്ചു എന്ന് ആരോപിച്ച് എഡ്വിൻ ജോയ് മറിയ എന്നയാളാണ്ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്. കുട്ടിയെ ചാക്കിന് അകത്ത് ഇരുത്തി ബൈക്കിന്മുന്നിൽ ഇരുത്തി യാത്ര ചെയ്തുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. കുട്ടികളെയുമായിഇങ്ങിനെ യാത്ര ചെയ്താൽ അവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നുംപരാതിയിയിൽ ചൂണ്ടിക്കാട്ടുന്നു. ബൈക്കിൽ രണ്ടു പേരിലേറെയുമായി യാത്ര ചെയ്താലും പിഴയുണ്ട്. ഇതിനെതിരെ പ്രതിഷേധംആയാണ് വീഡിയോ ചെയ്തത്.