/കേരള സ്റ്റോറി 2ന്റെ ടീസർ പിൻവലിക്കും; നിർമാതാക്കൾ ഹൈക്കോടതിയിൽ

കേരള സ്റ്റോറി 2ന്റെ ടീസർ പിൻവലിക്കും; നിർമാതാക്കൾ ഹൈക്കോടതിയിൽ

കേരള സ്‌റ്റോറി 2ൻ്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾസിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾപരിഗണിക്കുന്നതിനിടെ ടീസർ പിൻവലിക്കാൻ കോടതി നിർദേശിച്ചിരുന്നുഇതിന് മറുപടിയായാണ്ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കൾ അറിയിച്ചത്.

ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കുംകേരള സ്റ്റോറി 2 കണ്ട് പ്രദർശനാനുമതിസംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്

വ്യക്തമാക്കിയത്നാളെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തന്നെയാകും സിനിമ കാണുകകൊച്ചിയിൽ സിനിമയുടെ പ്രദർശനം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ലവ് ജിഹാദിൻ്റെ ഇരകൾ എന്ന പേരിൽ ഒരുകൂട്ടം യുവതികളെ നിർമാതാക്കൾഅവതരിപ്പിച്ചുവെന്നായിരുന്നു ഹർജിക്കാരുടെ വാദംഇതിൽ കേരളത്തിൽ നിന്ന് ഇരയാക്കപ്പെട്ടഒരാൾ പോലും ഉണ്ടായിരുന്നില്ലഎന്നിട്ടും സിനിമയ്ക്ക് നൽകിയ തലക്കെട്ട് കേരള സ്റ്റോറി എന്നാണ്കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.