അന്താരാഷ്ട്ര ബാലികാദിനം: പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

കൊപ്പം: അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് വിളയൂര്‍ ഗ്രാമപഞ്ചായത്തും പഞ്ചായത്ത്എജ്യൂക്കേഷന്‍ കമ്മിറ്റിയും ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. പഞ്ചായത്തിലെ പത്ത് എല്‍.പി. സ്‌കൂളുകളിലെ 90 ഓളം കുട്ടികള്‍ ഫുട്‌ബോള്‍ മത്സരത്തില്‍പങ്കെടുത്തു. മത്സരത്തില്‍ കരിങ്ങനാട് ബി.എല്‍.പി സ്‌കൂള്‍ ഒന്നാം സ്ഥാനവും എ.എല്‍.പി.എസ്വിളയൂര്‍ രണ്ടാം സ്ഥാനവും നേടി. പേരടിയൂര്‍ മലബാര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരം വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍ അധ്യക്ഷനായി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫെബിന അസ്ബി,  വികസന സ്റ്റാന്‍ഡിങ് കമ്മറ്റിഅധ്യക്ഷന്‍ രാജി മണിക്ണ്ഠന്‍, വാര്‍ഡ് മെമ്പര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

എൽ.ഇ.ഡി ബൾബ് ‘മെയ്ഡ് ഇൻ തവനൂർ സെൻട്രൽ ജയിൽ

കുറ്റിപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ  നിന്നും ഇനി വെളിച്ചം പകരും. ജയിലിൽകഴിയുന്നവർക്കായി നടത്തിയ എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം പൂർത്തിയായതോടെ ഇവർനിർമിച്ച ബൾബുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കും ജയിൽ കാൻറീൻ വഴിയും കുറഞ്ഞചിലവിൽ ജനങ്ങളിൽ എത്തിക്കും.  മാനസികവും സാമൂഹികവുമായ പരിവർത്തനം നടത്തി സമൂഹത്തിന് പ്രയോജനപ്പെടുന്നപൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി സാമൂഹ്യനീതി വകുപ്പ്  പ്രബേഷൻ വിംഗ്  'നേർവഴി' പദ്ധതിയുടെ ഭാഗമായാണ് എൽ.ഇ.ഡി ബൾബ് നിർമ്മാണം പരിശീലനം നടത്തിയത്.

ഇന്നലെ രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് പിടികൂടിയ ബീഹാർ സ്വദേശി 

ചങ്ങരംകുളം: ചങ്ങരംകുളത്ത് സ്ഥാപനത്തിന്റെ മുൻവശത്ത് ആയുധങ്ങളുമായി സംശയാസ്പദമായരീതിയിൽ കണ്ട ബീഹാർ സ്വദേശി കൂടുതൽ ഇടങ്ങളിൽ മോഷണം നടത്തിയിട്ടുള്ളതായി പോലീസ്പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ എടപ്പാൾ തൃശ്ശൂർ റോട്ടിലെ മീൻ മാർക്കറ്റിനോട് ചേർന്നഫാൻസി ഷോപ്പിലും ജ്യൂസ് കടയിലും നടന്ന മോഷണം നടത്തിയത് ഇയാലാണെന്നും കൂടാതെകാളചാലിൽ ഒരു ചായക്കട, മൂക്കുതല വാര്യർ മൂലയിൽ ഒരു ലോട്ടറി കട എന്നിവിടങ്ങളിലും ഇയാൾമോഷണം നടത്തിയതായി തെളിഞ്ഞു ചങ്ങരംകുളം നരണിപ്പുഴ റോഡിലുള്ള പച്ചക്കറികടക്ക്സമീപമാണ് തിങ്കളാഴ്ച രാത്രി പത്തരയോടെ നാട്ടുകാർ അന്യ സംസ്ഥാന തൊഴിലാളിയെ നാട്ടുകാർതടഞ്ഞുവെച്ചത്. ബീഹാർ ശാന്തിപൂർ സ്വദേശി രവീന്ദ്ര മഹതൊ (23)യെയാണ് നാട്ടുകാർ പിടികൂടിചങ്ങരംകുളം പോലീസിൽ ഏൽപ്പിച്ചത്.ചങ്ങരംകുളത്ത് നടന്ന മോഷണത്തിന്റെ സി സി ടി വിക്യാമറകൾ കടയുടമുകൾ പരിശോധന നടത്തിയപ്പോൾ രവീന്ദ്ര മഹാദോ മോഷണംനടത്തിയതാണെന്നു മനസ്സിലായിരുന്നു .പോലീസ് നടത്തിയ പരിശോധനയിൽ ലോട്ടറി വിൽപ്പനസ്ഥാപനത്തിൽ നിന്നും മോഷണം പോയ മൊബൈൽ ഫോണും, പണവും, രേഖകളുംകണ്ടെത്തിയിരുന്നു.  പോലീസ് കേസെടുത്ത്  കോടതിൽ ഹാജരാക്കി.

റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു.

പട്ടാമ്പി: റോഡിന്റെ ശോചനിയാവസ്ഥക്ക് ഉടൻ പരിഹാരം ഉണ്ടാകണം എന്നാവശ്യപ്പെട്ട്  ഞാങ്ങാട്ടിരിയൂത്ത് കോൺഗ്രസ് റോഡിന്റെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു,യൂത്ത് കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറി ഒ കെ ഫാറൂക്ക് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.നേതാക്കളായ സി പി മുസ്തഫ, മുഹമ്മദ് കൊപ്പത്ത് , കെ ഹാരിസ്, റിയാസ് കല്ലൻ,ഫാരിസ് തങ്ങൾ, കെ അനിൽ,ടി കെ യൂസഫ്, വിപിഅഷ്റഫ്, ഫാരിസ് ടി കെ എന്നീവർ നേതൃത്വം നൽകി. ഇന്നലെ ഞാങ്ങാട്ടിരിയിൽ റോഡിന്റെ കുഴിയിൽ ബൈക്ക് വീണ് അപകടത്തിൽപ്പെട്ട് ഗുരുതരമായിപരിക്കുപറ്റി മധ്യവയസ്ക്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം വിളംബര ജാഥയോടെ തുടക്കം കുറിച്ചു

വെളിയങ്കോട്:  ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023-24 വെളിയങ്കോട് നടത്തിയ വിളംബരജാഥയോടെ തുടക്കം കുറിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ്പാടിയോടത്ത് , സൈയ്ത് പുഴക്കര , എന്നിവർ സംസാരിച്ചു . ബ്ലോക്ക് യൂത്ത്       കോ - ഓർഡിനേറ്റർ സി.പി. അഭിലാഷ് സ്വാഗതവും , ഗ്രാമ പഞ്ചായത്ത് അംഗം സുമിത രതീഷ്നന്ദിയും പറഞ്ഞു .

തപാൽ ദിനത്തിൽ വിദ്യാർഥികൾ രോഗപ്രതിരോധ സന്ദേശം കത്തുകൾ ആക്കി അയച്ചു

എടപ്പാൾ: വട്ടംകുളം മൂതൂർ ജിബിഎൽപി സ്കൂളിലെ വിദ്യാർഥികളാണ് കത്തുകളെഴുതിരംഗത്തെത്തിയത്. പാലപ്ര ജനകീയ ആരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടിസംഘടിപ്പിച്ചത്. കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ കുത്തിവെപ്പ് സമ്പൂർണമാക്കുവാൻ ‘മിഷൻഇന്ദ്രധനുഷ് ‘ പരിപാടിയിൽ പങ്കാളികളാവുക, ഈമാസം 14 വരെ ഓരോ പ്രദേശത്തു നടക്കുന്നവാക്സിനേഷൻ ക്യാമ്പിൽ കുത്തിവെപ്പ് എടുക്കാത്ത കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വാക്സിനേഷൻഎടുക്കുക, ക്യാമ്പയിൻ വിജയിപ്പിക്കുവാൻ പങ്കാളികളാകുക എന്ന ആഭ്യർഥന കാർഡുകളിൽഎഴുതിയാണ് വിദ്യാർഥികൾ സുഹ്യത്തുക്കളുടെ വീടുകളിലേക്ക് അയച്ചത്.പ്രധാനധ്യാപിക കെശ്രീലേഖ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, പോസ്റ്റ് മാസ്റ്റർ വി കെ സുമ, അധ്യാപികസജിത മലയത്ത്, പി പി രജിത, പി വി കൃഷണൻകുട്ടി, ഒ പി ഗിരിജ,സ്കൂൾ ലീഡർ ആഷിക്ക യൂസഫ്എന്നിവർ ആദ്യ കാർഡ് പോസ്റ്റ് ചെയ്തു. വിദ്യാർഥികളായ പി പി അലൻ, നിസ്ഫാ ഫാത്തിമ, അനാമിക എന്നിവർ നേതൃത്വം നൽകി.

എടയൂർ വായനശാല പൗരസമിതിയുടെ പുതിയ ആബുലൻസ് സമർപ്പണം ഇന്ന് കോട്ടക്കൽനിയോജക മണ്ഡലം MLA ശ്രീ ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.

പൗരസമിതി മുഖ്യ രക്ഷാധികാരി പി.വി. മൂസ ഹാജിയിൽ നിന്ന് താക്കോൽ വാങ്ങി ആബുലൻസ്നാടിന് സമർപ്പിച്ചു.... വർണ്ണാഭമായ ചടങ്ങിന് വായനശാല പൗരസമിതി സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ സ്വാഗതംആശംസിച്ചു... പ്രസിഡന്റ് കെ. മനോജ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ Pv മൂസഹാജി യെ MLAപൊന്നാടഅണിയിക്കുകയും പൗരസമിതി രക്ഷധികാരി KP ഗോപിനാഥൻ മൊമെന്റോ നൽകി ആദരിക്കുകയുംചെയ്തു . ആബുലൻസ് ഡ്രൈവർമാരെയും, അഗ്രിക്കൽച്ചറിൽ ഡേക്ട്ടറേറ്റ് നേടിയ അഞ്ജനദേവരാജിനെയും ചടങ്ങിൽ MLA മൊമെന്റോ നൽകി ആദരിച്ചു. ശ്രീ പി.വി. മൂസ ഹാജി മറുപടി പ്രസംഗം നടത്തി , വായനശാല പൗരസമിതിയുടെ പ്രവർത്തനങ്ങളെ  വിലയിരുത്തുകയും ആശംസകൾ നേരുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന ഇബ്രാഹിം ധനസഹായ വിതരണം ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ ശ്രീ സബാഹ് ബ്രദേഴ്സ് ഹൈസ്ക്കൂൾ NSS യൂണിറ്റിന് മരുന്ന് കിറ്റുകൾവിതരണം ചെയ്തു. വിവിധ ജനപ്രധിനിധികൾ സമൂഹിക, സാംസക്കരിക രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വേലായുധൻ, ബ്ലോക് മൊബർ ബുഷറ നാസർ: AO DA മലപ്പുറംപ്രസിഡന്റ് ഷബീർകൊളത്തൂർ, വാർഡ് മെംബർ CT ദീപ, B വേണുഗോപാൽ, എം.പി ഇസാക്ക്, പൗരസമിതി ഉപദേശകസമിതി അംഗംപി.ടി. സുധാകരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു...

നബിദിനാഘോഷത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്  പൂക്കാട്ടിരി യൂണിറ്റിന്റെനേതൃത്വത്തിൽ  മൗലിദ് പാരായണവും അന്നദാനവും

പൂക്കാട്ടിരി യൂണിറ്റിന്റെ നേതൃത്വത്തിൽ  മൗലിദ് പാരായണവും അന്നദാനവും പൂക്കാട്ടിരിവാദിത്വൈബയിൽ വച്ച് അതിവിപുലമായി പണ്ഡിത നേതൃത്വത്തിൽ നടന്നു. മൗലിദ് പാരായണത്തിന്ഇസ്മായിൽ ഇർഫാനി, ഹാഷിം അദനി, സക്കീർ സഖാഫി, അബൂബക്കർ അഹ്സനി, മുസ്തഫലത്തീഫി, സൈനുദ്ദീൻ അഹ്സനി, ഇബ്രാഹിം സഖാഫി, സഫീർ അഹ്സനി തുടങ്ങിയവർ നേതൃത്വംനൽകി.മുസ്ലിം ജമാഅത്ത് നേതാക്കളായ കയ്യാലയിൽ കുഞ്ഞുട്ടി, ഹൈദ്രുപ്പ എൻ ടി, അബ്ദു ഹാജിതുറക്കൽ, p.kഹൈദ്രു ഹാജി, മൂത്താപ്പ കയ്യാലയിൽ, നാസർ ചെറുപറമ്പിൽ, എസ് വൈ എസ്നേതാക്കളായഷബീർ വി പി, ഫൈസൽ മച്ചിങ്ങൽ, മുജീബ് കുടിലൻ, ശിഹാബുദ്ദീൻ നീലിയാട്ട്  തുടങ്ങിയവർ അന്നദാനത്തിന് നേതൃത്വം നൽകി. ഭക്ഷണ വിതരണം ആദ്യ കിറ്റ് അബൂബക്കർഅഹ്സനി ബഹുമാനപ്പെട്ടഇബ്രാഹിം സഖാഫിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്തൊട്ടിയൻ മുഹമ്മദലി മാസ്റ്റർ അധ്യക്ഷനും, സെക്രട്ടറി സലാം തുറക്കൽ സ്വാഗതവും നന്ദിയുംപറഞ്ഞു.

*സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടേയും നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയുംസംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ശിശുരോഗ സ്പെഷ്യാലിറ്റി മെഡിക്കൽക്യാമ്പും സംഘടിപ്പിച്ചു.  സിറാജുൽ ഹുദ സുന്നി മദ്രസ കാരാട് വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ മാരാത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ജനറൽ വിഭാഗത്തിൽ അർബൻ മെഡിക്കൽ ഓഫീസർ ഡോ. നൂർജഹാൻ, ഡോ. അഫീഫ് അഹമ്മദ്. ശിശുരോഗ വിഭാഗത്തിൽ ഡോ.അലി മുഹമ്മദ് എന്നിവർരോഗികൾക്ക് സേവനം നൽകി. രോഗികൾക്ക് സൗജന്യ പ്രഷർ, ഷുഗർ പരിശോധന, സൗജന്യകാഴ്ച  പരിശോധന എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. കൗൺസിലർമാരായ ശിഹാബ്പാറക്കൽ, കെ.വി  ഉണ്ണി കൃഷ്ണൻ എൻ.ഹസ്സൈനാർ,എംപി.മുജീബ്,മമ്മി നടക്കാവിൽ,കെടി. ഹദീദ്എന്നിവർ സംസാരിച്ചു.    ക്യാമ്പിൽ 130 ലതികം പേർ  പങ്കെടുത്തു.മെഡിക്കൽ ഓഫീസർഡോ.നൂർജഹാൻ നന്ദി പറഞ്ഞു.

വളാഞ്ചേരി നഗരസഭ 2023-2024 വാർഷിക പദ്ധതിയിലെ സമഗ്ര പച്ചക്കറി കൃഷിക്ക് അപേക്ഷനൽകിയ മുഴുവൻ ഗുണഭോക്താക്കൾക്കും പച്ചക്കറിതൈകളും വിത്തും നൽകുന്ന പ്രവർത്തിആരംഭിച്ചു. 

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-2024 വാർഷിക പദ്ധതിയിലെ സമഗ്ര പച്ചക്കറി കൃഷിക്ക് അപേക്ഷ നൽകിയ മുഴുവൻ ഗുണഭോക്താക്കൾക്കും പച്ചക്കറിതൈകളും വിത്തും നൽകുന്ന പ്രവർത്തി ആരംഭിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷയായി.കൃഷി നമ്മുടെ സംസ്കാരത്തിന്റെ സൗന്ദര്യത്തെ മാറ്റ് കൂട്ടുന്ന രീതിയാണെന്നും,പരസ്പര കൈമാറ്റങ്ങൾ,…