ബുറൈമിയിലെ പ്രവാസികൾ നാട്ടിൽ ഒത്തുചേർന്നു. കാസർക്കോട് മുതൽ തിരുവനന്തപുരംവരെയുള്ളവരുടെ കുട്ടായ്മയാണ് .
ബുറൈമി :
_*ബുറൈമി സ്നേഹതീരം വാട്സ്ആപ്പ് ആൻഡ് ഫേസ്ബുക്ക് കൂട്ടായ്മയുടെ*_ ആഭിമുഖ്യത്തിൽപ്രവാസി സംഗമം സംഘടിപ്പിച്ചു.
മഞ്ചേരിയിൽ നടന്ന പരിപാടിയിൽ, മുൻ പ്രവാസികളും അവധിക്ക് നാട്ടിലെത്തിയവരുമായി നൂറോളംപേർ പങ്കെടുത്തു.
_ആലപ്പുഴ മുതൽ കണ്ണൂർ_ വരെയുള്ള ജില്ലകളിൽ നിന്നുള്ളവർ പരിപാടിക്ക് എത്തിയിരുന്നു. ബുറൈമിയിലെ ജീവകാരുണ്യ പ്രവർത്തകനായ *ഷഹീൻ പാണ്ടിക്കാടിന്റെ* നേതൃത്വത്തിലാണ് സംഗമം നടന്നത്. _ഹെന്നാ ഫാത്തിമ_ യുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ _ഷഹീൻ_ സ്വാഗതം പറഞ്ഞു. _അഹമ്മദ് കോയ സാഹിബിന്റെ_ അധ്യക്ഷതയിൽ, _പ്രസന്നൻ തളിക്കുളം_ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം _ഡോക്ടർ അസ്ലം_ നിർവഹിച്ചു. തുടർന്ന് _ഡോക്ടർഫൈസൽ, മണി നെല്ലിക്കൽ, റസാഖ് കോട്ടക്കൽ, ഹസനുൽ ബെന്ന, ഉസ്മാൻ ഹാജി, മുഹമ്മദ് കുട്ടിപൂക്കിപ്പറമ്പ്, മജീദ് പടപ്പറമ്പ്, ജാഫർ അരീക്കോട്, മൊയ്തീൻ സുവൈദ ബേക്കറി,റസാഖ്നെല്ലിക്കുത്ത് , സുലൈമാൻ വളാഞ്ചേരി , സുബൈർ പെരുമ്പാവൂർ എന്നിവർ ആശംസ പ്രഭാഷണംനടത്തി. മുതിർന്ന ഗ്രൂപ്പ് അംഗങ്ങളായ *കുഞ്ഞാലൻ [ആപ്പാപ്പ],* *കുഞ്ഞാലൻ ഹാജി, പത്മനാഭൻ* എന്നിവരെ _പ്രസന്നൻ, R.K മുഹമ്മദലി, നാസർ [കോമു],നാരായണൻ, മൊയ്തീൻ [കുഞ്ഞു], അഹമ്മദ് കുട്ടി വളാഞ്ചേരി, മുഹമ്മദ് കുട്ടി തിരൂർ,യാഹുഹാജി_ എന്നിവർ ചേർന്ന് ആദരിച്ചു. കഴിഞ്ഞ സംഗ മത്തിനും ഈ സംഗമത്തിനും യഥാക്രമം നേതൃത്തം കൊടുത്ത കല്ലിങ്ങൽമുഹമ്മദ്കുട്ടി കോട്ടക്കൽ, ഷഹീൻ പാണ്ടിക്കാട് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. *ഡോ. ഷമീർ*
ആരോഗ്യ ക്ലാസ് നടത്തി. ബുറൈമിലെ അനുഗ്രഹീത ഗായകരുടെ ശ്രവണ മധുരമായഗാനാലാപനവും നടന്നു. ഷംസുദ്ദീൻ കുന്നപ്പള്ളി നന്ദി പറഞ്ഞു…










