/കുറ്റിപ്പുറം   ഉപജില്ലാ പിടിഎ  കമ്മിറ്റി രൂപീകരിച്ചു.

കുറ്റിപ്പുറം   ഉപജില്ലാ പിടിഎ  കമ്മിറ്റി രൂപീകരിച്ചു.

കുറ്റിപ്പുറം ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പിടി  പ്രസിഡന്റുമാരുടെ യോഗം വളാഞ്ചേരി ടിആർ കെ  യുപി സ്കൂളിൽ വെച്ച് നടന്നു . കുറ്റിപ്പുറം    – ഹരീഷ് വി.കെ യോഗം  ഉദ്ഘാടനംചെയ്തുഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി വി.പി അബ്ദുറഹിമാൻ ആധ്യക്ഷം വഹിച്ചു.

       വിജയ സ്പർശം , കുട്ടികളുടെ ഗൃഹ സന്ദർശനം , ഉച്ച ഭക്ഷണo , പിടിഎ കമ്മിറ്റികളുടെശാക്തീകരണം തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടന്നു –

   സബ്ജില്ലയിലെ വിവിധ മേളകൾക്കുവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായംനൽകാൻ തീരുമാനിച്ചു – 

  നസീർ തിരുർക്കാട് , എൻ അബ്ദുൽ വഹാബ് , .പി നാരായണൻ , സി രാജേഷ് , സി.കെജയകുമാർ  എന്നിവർ പ്രസംഗിച്ചു –

യോഗത്തിൽ  പുതിയ പി ടി  സബ് ജില്ലാ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി.നസീർ തിരൂർക്കാടിനെകുറ്റിപ്പുറം   ഉപജില്ലാ പിടിഎ  കമ്മിറ്റി പ്രസിഡന്റായും  സി രാജേഷ്സി.കെ ജയകുമാർ എന്നിവരെവൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.