ചങ്ങരംകുളം: ട്രെയിനിൽ നിന്ന് വീണ് ഇരു കാലുകളും നഷ്ടപ്പെട്ട സതിക്ക് സാമ്പത്തിക സഹായം കൈമാറി.മൂക്കുതല ഹയർ സെക്കണ്ടറി സ്കൂൾ 1986-87 എസ്എസ്എൽസി 10B ബാച്ച് ‘സൗഹൃദം’കൂട്ടായ്മയാണ് കുടുംബത്തിന് സഹായം കൈമാറിയത്.കൂട്ടായ്മയുടെ സാമ്പത്തികസഹായം ഗ്രൂപ്പ് പ്രതിനിധി അവരുടെ വീട്ടിൽ ചെന്ന് കൈമാറി.വാടകക്വോർട്ടേഴ്സിൽ ഇരു കാലുകളും നഷ്ടപ്പെട്ട സതിക്ക് രോഗിയായ മകൻ കൂട്ടിരിക്കുന്ന അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് കൂട്ടായ്മ സഹായം നൽകിയത്.










