ചങ്ങരംകുളം: സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യൻമായ ഐഡിയൽ സ്കൂളിലെ കായികതാരങ്ങൾക്കും,പരിശീലകർക്കും ചങ്ങരംകുളത്ത് ഊഷ്മളമായ വരവേൽപ്പ് നൽകി,ചങ്ങരംകുളംപോലീസും,ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതിയും ആലംകോട്,തവനൂർപഞ്ചായത്തും സംയുക്തമായാണ് ജില്ലാ അതിർത്തിയിൽ സ്വീകരണം ഒരുക്കിയത്.
987 സ്കൂളുകളിൽ നിന്നായി 2762 കായിക താരങ്ങൾ മാറ്റുരച്ച സംസ്ഥാനത്തെ ഏറ്റവും വലിയകായിക മേളയിൽ 5 സ്വർണ്ണ മെഡലും,4 വെള്ളിയും,7 വെങ്കലവും നേടിയാണ് കടകശ്ശേരിഐഡിയൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്.തുടർച്ചയായി ഇത് രണ്ടാം തവണയാണ് ഐഡിയൽകിരീടം സ്വന്തമാക്കുന്നത്.57 പോയിന്റുകൾ നേടി ജില്ലയുടെ തന്നെ അഭിമാനമായി മാറിയ കടകശ്ശേരിഐഡിയൽ സ്കൂളിലെ മുഴുവൻ കായിക താരങ്ങളെയും ചങ്ങരംകുളത്ത് ഒരുക്കിയ സ്വീകരണചടങ്ങിൽ ആദരിച്ചു.
മലപ്പുറം ജില്ലയെ കായിക മേളയിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ ഐഡിയൽ വഹിച്ച പങ്കിനെസംഘാടകർ പ്രശംസിച്ചു.










