/പുതിയ കലക്ടർക്ക് ആദ്യ നിവേദനം;26 കുടിലുകളുടെ ദുരിതം അറിയിച്ച് ഡിവിഷൻ മെമ്പർ എ കെസുബൈർ

പുതിയ കലക്ടർക്ക് ആദ്യ നിവേദനം;26 കുടിലുകളുടെ ദുരിതം അറിയിച്ച് ഡിവിഷൻ മെമ്പർ എ കെസുബൈർ

പൊന്നാനിപുതിയ കലക്ടർ വി ആർ വിനോദിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർഎകെ സുബൈർ ആദ്യ നിവേദനം സമർപ്പിച്ചുപൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെഅയിരൂർ പതിനാലാം വാർഡിൽ ഓല കൊണ്ടുള്ള 26 കുടുബങ്ങളുടെ ദുരിത ജീവിതത്തിന് പരിഹാരംകാണണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.26 കുടുംബങ്ങളിലായി 115 പേർ താമസിക്കുന്ന42 സെന്റ് സ്ഥലം 2018  ഉണ്ടായ മഹാ പ്രളയത്തിനുശേഷം അന്നത്തെ സ്പീക്കർ പിശ്രീരാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം വി കെ കുഞ്ഞുമോൻ ഹാജി സിപി മമ്മികുട്ടി മാസ്റ്റർഉൾപ്പെടെയുള്ള പൊതു പ്രവർത്തകരുടെ അഭിപ്രായം മാനിച്ച് സൗജന്യമായി ഗവർണറുടെ പേരിൽകോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും താമസിക്കാൻ സൗകര്യപ്രദമായ രൂപത്തിൽ ഫ്ലാറ്റ്നിർമിക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തുകൊടുക്കുകയായിരുന്നു.പ്രായമുള്ളവരും കുട്ടികളും ഉൾപ്പെടെ ദുരിതപൂർണമായ ജീവിതം നയിക്കുന്ന26 വീടുകളിലെ 115 പേരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഡിവിഷൻമെമ്പർ  കെ സുബൈർ പുതുതായി ചാർജെടുത്ത കലക്ടർ വി ആർ വിനോദിന് വിഷയത്തിൽഇടപെട്ട് ദുരിതത്തിന് പരിഹാരം കാണും എന്ന പ്രതീക്ഷയിൽ ആദ്യ നിവേദനം സമർപ്പിച്ചത്.നടവഴിപോലും ഇല്ലാതിരുന്ന കോളനിയിലേക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർക്ക് അനുവദിച്ച ഫണ്ട്ഉപയോഗിച്ച് 6 മീറ്റർ വീതിയോടുകൂടി പുതിയ റോഡ് നിർമിച്ചിട്ടുണ്ട്.