എടയൂർ ഗ്രാമപഞ്ചായത്തിൽ കാട്ടു പന്നി നശികരണത്തിന് തുടക്കമായി

വളാഞ്ചേരി: ജനവസ മേഖലകളിൽ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെഅനുവദനീയമായ രീതിയിൽ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി  എടയൂർ ഗ്രാമപഞ്ചായത്തിൽനിയോഗിച്ച ഷൂട്ടർമാർ  കരേക്കാട് നിന്നും കാട്ടുപന്നികളെ വെടിവെച്ചു വീഴ്ത്തി. ഷൂട്ടർമാരുടെസഹായത്തിനായി പരിശീലനം ലഭിച്ച വേട്ട നായ്ക്കളും ഉണ്ടായിരുന്നു.  ജനജാഗ്രത സമിതിയുടെമേൽനോട്ടത്തിലാണ് വേട്ടയാടൽ പുരോഗമിക്കുന്നത്. ഷൂട്ടർമാർക്കും കർഷകർക്കുമൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ ജാഫർ പുതുക്കുടി, ലുബി റഷീദ്, മെമ്പർമാരായ വി.ടി റഫീഖ്, പി.ടി അയ്യൂബ്, വസന്ത എന്നിവർ നേതൃത്വം നൽകി.

കാസർകോട് തടാക ക്ഷേത്രത്തിലെ മുതല ‘ബബിയ’ ഓർമയായി 

കാസർകോട്∙ കുമ്പള അനന്തപുര അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തിൽ ഏഴുപതിറ്റാണ്ടിലേറെക്കാലമായുള്ള മുതല ‘ബബിയ’ ഇനി ഓർമ. ഞായറാഴ്ച രാത്രി പത്തോടെയാണ്സംഭവം. തടാക ക്ഷേത്രമായ ഇവിടത്തെ കുളത്തിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം ഭക്ഷിച്ചിരുന്നമുതല ഭക്തരെ ആകർഷിച്ചിരുന്നു. രാവിലെ 7ന് ക്ഷേത്രം തന്ത്രി സ്ഥലത്തെത്തി മരണാനന്തരചടങ്ങുകൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെഅനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരുമുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. 77 വയസ്സിലേറെയാണ് ബബിയക്ക്കണക്കാക്കുന്ന പ്രായം.  നിവേദ്യം മാത്രമാണ് ആഹാരം. തടാകത്തിന് നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാകത്തിൽ എല്ലായ്‌പ്പോഴും വെള്ളമുണ്ടാവും. ഇവിടെയാണ് ‘ബബിയ’യുടെ വാസം. തടാകത്തിന്റെവടക്ക് ഭാഗത്തായി രണ്ട് ഗുഹകളുണ്ട്. പകല്‍ മുതല ഈ ഗുഹയിലായിരിക്കും. മേൽശാന്തി രാത്രി നടയടച്ചു പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ട്. പുലർച്ചെ ഗേറ്റ്തുറക്കുന്ന ശബ്ദം കേട്ടാൽ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ഇതുവരെ മനുഷ്യരെഉപദ്രവിച്ചിട്ടില്ല. സസ്യാഹാരം മാത്രം കഴിക്കുന്ന, അക്രമാസക്തിയൊന്നും കാട്ടാത്ത ബബിയയെഅത്ഭുതത്തോടെയാണ് ഭക്തർ കാണുന്നത്. 2 വർഷം മുൻപ് മുതല ക്ഷേത്ര നടയില്‍ എത്തിയത്ഭക്തര്‍ക്ക് കൗതുകകാഴ്ചയായിരുന്നു.

തിരൂരിൽ ലക്ഷങ്ങൾ വില വരുന്ന പാൻ മസാല ശേഖരം പിടികൂടി 

തിരൂർ: തിരൂർ കോരങ്ങത്ത് സ്വകാര്യ ഗോഡൗണിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന പാൻമസാലശേഖരം തിരൂർ പോലീസ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൈമലശ്ശേരി സ്വദേശി ചക്കുങ്ങപറമ്പിൽ മുഹമ്മദ് ഷെരീഫ്(35),പൂക്കയിൽ സ്വദേശി കിഴക്കാംകുന്നത് ബാബു(47)എന്നിവരാണ് പോലീസിന്റെപിടിയിലായത്.ഇരുവർക്കും എതിരെ തിരൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിലെ കടകളിലേക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചതാണ് ഇവയെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ, താനൂർ ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സ്കൂൾ പരിസരങ്ങളിലും മറ്റും ലഹരി ഉൽപ്പന്നങ്ങൾ വില്പനയ്ക്ക് എത്തുന്നതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 50 ലക്ഷത്തോളം വിലമതിക്കുന്ന പാൻ മസാല ശേഖരം പിടികൂടിയത്.അമ്പതോളം ചാക്കുകളിലായും പെട്ടിക്കളിലായും സൂക്ഷിച്ച നിലയിൽആയിരുന്നു ഹാൻസ് അടങ്ങിയ പാൻ മസാല ശേഖരം.തിരൂർ സി.ഐ ജിജോ, എസ്.ഐ ജിഷിൽ, എ.എസ്.ഐ പ്രതീഷ്കുമാർ, സീനിയർ സി.പി.ഒ മാരായ രാജേഷ്, ഷിജിത്ത്, ജിനേഷ് സി.പി.ഒ മാരായ വിപിൻ, അഭിമന്യു, ശ്രീജിത്ത് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

മത സൗഹാർദത്തിന് നേർക്കാഴ്ചയായി നരണിപ്പുഴ അൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ കമ്മറ്റിയുടെനബി ദിനാഘോഷം 

ചങ്ങരംകുളം: നബി ദിനാഘോഷത്തോട് അനുബന്ധിച്ച് മഹല്ലിന് അകത്തുനിന്നുംപുറത്തുനിന്നുമായി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അന്നദാനം നടത്തി  നരണിപ്പുഴ അൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ കമ്മറ്റി. ജാതിമതഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടന്ന അന്നദാനത്തിൽ നിരവധി പേരാണ്പങ്കെടുത്തത്. രാവിലെ ആരംഭിച്ച ഭക്ഷണവിതരണം ഉച്ചവരെ തുടർന്നു. പ്ലാസ്റ്റിക് കവറുകൾക്ക്നിയന്ത്രണമുള്ളതിനാൽ തന്നെ സ്വകാര്യ പങ്കാളിത്തത്തോടെ പേപ്പർ കവർ ഒരുക്കിയാണ്ഭക്ഷണവിതരണം നടത്തിയത്. കക്ഷി രാഷ്ട്രീയവും ജാതി മത  വ്യത്യാസവും ഇല്ലാതെയാണ്ഒറ്റക്കെട്ടായി നിന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് പ്രസിഡന്റ്‌ എം സുലൈമാൻപറഞ്ഞു. മുഴുവൻ കുടുംബങ്ങളിലെയും ആളുകളെ എണ്ണിയാണ് കൂപ്പൺ നൽകിയിരിക്കുന്നതെന്നുംഏകദേശം അയ്യായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും ജനറൽ സെക്രട്ടറി നരണിപ്പുഴമുഹമ്മദലി പറഞ്ഞു. ഷെഫീർ സഫറി, സി.അബൂബക്കർ, കബീർ നരണിപ്പുഴ, കെ.കെ അഷ്‌റഫ്‌, എം.എം ഫാരിസ്, പി.എച്ച് നൗഷാദ്, വി.കെ.എ റസാഖ്, അലി.എം, മൂസ പി, എം.എം മനാഫ്, കെ എ മൊയ്‌തുണ്ണി, കെ.എം കുഞ്ഞുമുഹമ്മദ്, പി.എം ലത്തീഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. 

അമ്മയുടെ 10 പവൻ മോഷ്ടിച്ച കേസിൽ മകളും മരുമകനും അറസ്റ്റിലായി. 

തിരുവനന്തപുരം: അമ്മയുടെ 10 പവൻ മോഷ്ടിച്ച കേസിൽ മകളും മരുമകനും അറസ്റ്റിലായി. സ്വർണം വീണ്ടെടുത്ത് പൊലീസ് പരിശോധിച്ചപ്പോൾ ഇതിൽ 5 പവൻ മുക്കുപണ്ടം. 5 പവൻ സ്വർണം മകൾ എടുത്തിട്ട് പകരം മുക്കുപണ്ടം വച്ചതാണെന്നും കണ്ടെത്തി. തിരുവനന്തപുരംകരമന കുന്നിൻപുറം വീട്ടിൽ താമസിക്കുന്ന ഐശ്വര്യ (22), ഭർത്താവ് കിരൺരാജ് (26) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ കുടുംബവീടായ പേരൂരിലെ വീട്ടിൽ ഓണാവധിക്കാലത്താണു മോഷണം നടന്നത്. ഐശ്വര്യ ഓണത്തിന് ഇവിടെ എത്തിയ അവസരത്തിൽ അമ്മ പാലക്കാട്ട് ജോലിക്കുപോയിരിക്കുകയായിരുന്നു. ഈ സമയത്ത് ഐശ്വര്യ സ്വർണവുമായി തിരുവനന്തപുരത്തേക്കു പോയെന്നാണു കേസ്. അമ്മ തിരികെ എത്തിയപ്പോഴാണു സ്വർണം കാണാതായ വിവരം അറിയുന്നത്. തുടർന്ന് അമ്മഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.സ്വർണം മോഷ്ടിച്ചതു മകളാണെന്നുകണ്ടെത്തി.

ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്ത് നയൻതാരയും വിഘ്നേഷും; ചിത്രം വൈറൽ 

നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഇരട്ട ആൺകുട്ടികളാൽ ഞങ്ങൾഅനുഗ്രഹീതരായിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടേയും പ്രാർഥനകളുംഅനുഗ്രഹങ്ങളും ഉണ്ടാകണം. ജീവിതം കൂടുതൽ പ്രകാശപൂരിതവും സുന്ദരവും ആയിരിക്കുന്നു’– നിർമാതാവ് വിഘ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ കൗതുകത്തോടെയുംസന്തോഷത്തോടെയുമാണ് സിനിമാലോകം കണ്ടത്. കുറിപ്പിനൊപ്പം ഇരുവരും കുഞ്ഞിക്കാലുകളിൽചുംബിക്കുന്ന ചിത്രവും പങ്കുവച്ചു. ഇരുവർക്കും അഭിനന്ദനപ്രവാഹമാണ്. 

*ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചു 

എടപ്പാൾ: പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക്ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട്‌ സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്അഡ്വക്കേറ്റ്  ആർ ഗായത്രി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. മജീദ് കഴുങ്കിൽ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി വി സുബൈദ, തവനൂർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്‌ സി പി നസീറ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്‌ലം തിരുത്തി, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ എൻ ആർ അനീഷ്, പ്രേമലത തുടങ്ങിയവർ സംസാരിച്ചു. 

കുറ്റിപ്പുറത്ത് വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം. 

കുറ്റിപ്പുറം : ഇന്ന് രാവിലെ മലപ്പുറം കുറ്റിപ്പുറത്ത് വെച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കതൊടിയിൽ ഹഫ്സത്ത് ബീവി (30) ആണ്മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ (40) പരിക്കുകളോടെ കുറ്റിപ്പുറം അമാനആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കുറ്റിപ്പുറം മഞ്ചാടിയിൽ വെച്ച്മറ്റൊരു വാഹനം വന്ന് ബൈക്കിൽ ഇടിക്കുകയും ഹഫ്സത്ത് ബീവി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ശരീരത്തിലൂടെ ഗ്യാസ് സിലിണ്ടറുമായിഎത്തിയ മിനിലോറി കയറിയിറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു. മരണപ്പെട്ട ഹഫ്സത്ത് ബീവിയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്മാറ്റി. 

എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ 

എടപ്പാൾ: സംസ്ഥാനതല ലഹരി വിരുദ്ധ ക്യാമ്പയിൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻഉദ്ഘാടനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എടപ്പാൾ ഹയർ സെക്കൻഡറി സ്കൂളിലുംഹൈസ്കൂളിലും ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡണ്ട് സലാം പോത്തന്നൂർ  അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർഅഡ്വക്കറ്റ് പി പി മോഹൻദാസ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ്, എക്സൈസ്ഓഫീസർ ബാബുരാജ് എന്നിവർ മുഖ്യാതിഥികളായും സംസാരിച്ചു. യോഗത്തിൽ  എടപ്പാൾഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗഫൂർ മാസ്റ്റർ സ്വാഗതവും പി. ടി. എ എക്സിക്യൂട്ടീവ്അംഗം അഡ്വക്കറ്റ് കബീർ കാരിയാട്ട് എടപ്പാളിലെ വ്യാപാരി വ്യവസായി മെമ്പറായ അബ്ദുൽ മജീദ്എൻഎസ്എസ് കോ-ഓഡിനേറ്റർ രാജീവ് മാസ്റ്റർ, ഷാജി മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർപങ്കെടുത്തു സംസാരിച്ചു ഹെഡ്മിസ്ട്രസ് സരോജ ടീച്ചർ നന്ദിയും പറഞ്ഞു.  

വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ പണി മൂന്ന് മാസത്തിനുള്ളിൽപൂർത്തീകരിക്കും 

എടപ്പാൾ : വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ സ്‌കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെ പണിമൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിന്റെ സെക്ഷൻപുരോഗമിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ഒരുഡെവലപ്മെന്റ് സെന്ററാണ് പണി പൂർത്തിയായി കൊണ്ടിരിക്കുന്നത്. വിവിധ മേഖലയിലുള്ളസംരംഭകരെ ക്ഷണിക്കുന്നതും അതുപോലെ തന്നെ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വേണ്ടിയുള്ളഒരു പ്രാരംഭ നടപടിയാണിത്. മൂന്നുമാസത്തിനു ശേഷം അതിന്റെ നല്ലൊരു പ്ലാൻ ഉണ്ടാക്കി ഏറ്റവുംബൃഹത്തായ രീതിയിൽ ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നരൂപത്തിൽ തയ്യാറാക്കും. ഇതിന്റെ മെയിൻ സ്ലാബ് കോൺക്രീറ്റിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കഴുങ്ങിൽ മജീദ് നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി എം എ നജീബ്, വാർഡ്മെമ്പർ സുധാകരൻ എന്നിവർ പങ്കെടുത്തു.