എടപ്പാൾ: എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 2021-22 വർഷത്തെ പി.ടി.എ ജനറൽബോഡി യോഗം സ്കൂളിൽ വെച്ച് ചേർന്നു. പി.ടി.എ പ്രസിഡണ്ട് സലാം പോത്തനൂർ അധ്യക്ഷതവഹിച്ച യോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗഫൂർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ്സെക്രട്ടറി സതീശൻ മാസ്റ്റർ ഹയർ സെക്കൻഡറി സ്കൂളിന്റെയും രഘു മാസ്റ്റർ ഹൈസ്കൂളിന്റെയുംറിപ്പോർട്ടുകൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക സരോജിനി ടീച്ചർ വരവ് ചെലവ് കണക്കുകളുംഅവതരിപ്പിച്ചു. യോഗത്തിൽ 2022-23 വർഷത്തെ പി.ടി.എ പ്രസിഡണ്ടായി അഡ്വ.കബീർകാരിയാട്ടിനെയും പിടിഎ വൈസ് പ്രസിഡണ്ടായി രശ്മിയെയും എസ്എംസി ചെയർമാനായിസുന്ദരനെയും എസ്എംസി വൈസ് ചെയർമാനായി രഞ്ജിത്തിനെയും പി.ടി.എ എക്സിക്യൂട്ടീവ്അംഗങ്ങളായി ഹമീദ് എടപ്പാൾ, നാസർ എടപ്പാൾ, റൗഫ്, നിഷ, പ്രബിൻ, പ്രജിത, റഷീദ്, സുന്ദരൻതൈക്കാട്, നിഷ പ്രേം, വിനീത എന്നിവരെ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. സലാം പോത്തനൂർ നന്ദി രേഖപ്പെടുത്തി.










