വളാഞ്ചേരി–എടയൂർ ഒടുങ്ങാട്ടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. വളരെയധികം വിസ്ത്രീർണ്ണമുള്ളഎടയൂർ ഒടുങ്ങാട്ടുകുളത്തിൽ അക്കരെ നിന്നും തിരിച്ച് നീന്തുന്നതിനിടയിൽ കുഴഞ്ഞ് താഴേക്ക്പോകുകയായിരുന്നു . എന്ന് കൂടെ നീന്തിയിരുന്ന സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞു. വൈകുന്നേരം 5.30നു ആണ് സംഭവം. നാട്ടുകാർ മുങ്ങി എടുത്ത് ഏകദേശം 6 മണിക്ക് വളാഞ്ചേരിനടക്കാവിൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു.പോലീസുംസ്ഥലത്തെത്തി. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയും ഇപ്പോൾ മാതാവിന്റെ നാടായ എടയൂർവായനശാലയിൽ താമസിച്ചു വരുന്ന കരടിക്കുന്ന് മണികണ്ഠൻ മയങ്ങനാലിക്കൽ ശാന്തദമ്പതികളുടെ മകൻ രാഹുൽ 24 വയസ്സ് മരണപ്പെട്ടത്. രണ്ട് സഹോദരൻമാർ ഉണ്ട്. മൃതദേഹം നടക്കാവ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
CrimeOctober 24, 2022










