/ചങ്ങരംകുളത്ത് ഓപ്പറേഷൻ തല്ലുമാലയിൽ കുടുങ്ങിയത് നിരവധി ബൈക്കുകൾ 

ചങ്ങരംകുളത്ത് ഓപ്പറേഷൻ തല്ലുമാലയിൽ കുടുങ്ങിയത് നിരവധി ബൈക്കുകൾ 

ചങ്ങരംകുളംവിദ്യാർത്ഥികളുടെ ബൈക്കിലെ അഭ്യാസവും നിയമലംഘനങ്ങളും വർദ്ധിച്ചതോടെകേരളപോലിസ് തുടങ്ങി വെച്ച സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിവരുന്ന ഓപ്പറേഷൻ തല്ലുമാലയിൽ കുടുങ്ങിയത് 100  അധികം ബൈക്കുകൾ.ജില്ലാ പോലീസ്മേധാവിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് മേഖലയിലെ ക്യാമ്പസുകളെയുംപരിസരപ്രദേശങ്ങളെയും കേന്ദ്രീകരിച്ച് ചങ്ങരംകുളം പോലീസ് പ്രത്യേക പരിശോധനഊർജ്ജിതമാക്കിയത്.രൂപ മാറ്റങ്ങൾ വരുത്തിയും ലൈസൻസില്ലാതെയും അമിത വേഗതയിലും മറ്റുഗതാഗത നിയമങ്ങൾ ലംഘിച്ചും ഓടുന്ന ബൈക്കുകളാണ് പോലീസ് പിടികൂടി പിഴഈടാക്കുന്നത്.ലൈസൻസ്ഇൻഷുറൻസ്,ഹെൽമറ്റ് എന്നിവ ഇല്ലാതെ വിദ്യാർത്ഥികൾ ബൈക്ക്ഉപയോഗിക്കുന്നതും അപകടത്തിൽ പെടുന്നതും രക്ഷിതാക്കൾക്ക് സാമ്പത്തിക ബാധ്യതവരുത്തുകയും നിയമ നടപടികൾ നേരിടേണ്ടിവരികയും ചെയ്യുന്നുണ്ട്.കൂടാതെ ടൗണുകൾകേന്ദ്രീകരിച്ച് ബൈക്കുകളിൽ എത്തുന്ന വിദ്യാർത്ഥികൾ തല്ല് മാല സ്റ്റൈലിൽ നടത്തി വരുന്നഅടിപിടികൾ നാട്ടുകാർക്കും പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നുഇത്തരം അവസ്ഥക്ക്പരിഹാരം കാണുന്നതിനാണ് കേരള പോലിസ് ഓപ്പറേഷൻ തല്ലുമാല എന്ന പേരിൽ സ്പെഷൽഡ്രൈവിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽപറഞ്ഞു.നിയമലംഘനം നടത്തിയതിന് പിടികൂടുന്ന ബൈക്കുകൾ രക്ഷിതാക്കളെ വിളിച്ച് വരുത്തിപിഴയീടാക്കി താക്കീത് നൽകിയാണ് വിട്ട് കൊടുക്കുന്നത്