കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് സസ്പെൻഷൻ. കെ.പി.സി.സി., ഡി.സി.സി. അംഗത്വമാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ്നടപടി.
അധ്യാപികയുടെ പരാതിയിൽ ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി എൽദോസ് കുന്നപ്പിള്ളിശനിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു. തുടർന്ന് എൽദോസിന്റെ അറസ്റ്റ്രേഖപ്പെടുത്തുകയായിരുന്നു. മുൻകൂർ ജാമ്യമുള്ളസ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നവംബർ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാനും മുൻകൂർജാമ്യ ഉപാധിയിൽ കോടതി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിൽപോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം.










