കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച കമ്മുട്ടിക്കുളം – കോട്ടാണിപ്പുറം റോഡ് നാടിന് സമർപ്പിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംനിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിൽ അധ്യക്ഷത വഹിച്ചു.മരാമത്ത്സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്,കൗൺസിലർമാരായ നൗഷാദ് നാലകത്ത്, സിദ്ദീഖ് ഹാജി കളപ്പുലാൻ, ടി.കെ ആബിദലി,മുസ്തഫ മാസ്റ്റർ, ഷാഹുൽഹമീദ് എം.പി,ബഷീർടി.ടി,കുഞ്ഞാപ്പു ഹാജി കളപ്പുലാൻ ,മാനു പാലാറ, കെ.പി അബ്ദുൽ ജബ്ബാർ, നിസാർ പി.ടി, മൻസൂർപി.ടി, തുടങ്ങിയവർ സംസാരിച്ചു.
CultureNovember 21, 2022










