ചങ്ങരംകുളം: തെരുവ് നായകളുടെ ആക്രമണത്തിൽ
ചിയ്യാനൂരിൽ മൂന്ന് ആടുകൾക്ക്
പരിക്കേറ്റു.ചിയ്യാനൂർ വെട്ടെക്കരൻ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പിലാവളപ്പിൽ ബഷീറിന്റെ
വീട്ടിലെ മൂന്ന് ആടുകളെയാണ് തെരുവ് നായകൾ
കൂട്ടത്തോടെ അക്രമിച്ചത്.ബുധനാഴ്ച ഉച്ചക്ക് ഒന്നര
മണിയോടെയാണ് പത്തിലതികം വരുന്ന നായകൾ ആടുകളെ അക്രമിച്ചത്.
ആടുകളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആടുകളുടെ ജീവൻ
രക്ഷിച്ചത്.പരിക്കേറ്റ ആടുകളെ ആലംകോട്
മൃഗാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.മൂന്ന് ആടുകൾക്കും നായകളുടെകടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ഒരു ആടിന്റെ നില അൽപം ഗുരുതരമാണ്.










