/*” സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.*

*” സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.*

ബ്ലഡ്‌ ഡോണേഴ്സ് കേരള തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും, അർജന്റീന ഫാൻസ്‌ കോട്ടക്കലും, റിയൽ കൾച്ചറൽ വെന്യൂ ചാപ്പനങ്ങാടിയും സംയുക്തമായി കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായും, മുക്കം എം വി ആർ ക്യാൻസർ സെന്ററുമായും സഹകരിച്ചുകൊണ്ട്, കോട്ടക്കൽ മിംസ് ബ്ലഡ്‌ സെന്ററിലും, പി എം എസ് എ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലും വച്ച് സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.രണ്ട് ക്യാമ്പുകളിലുമായി 100 പേർ രജിസ്റ്റർ ചെയ്തതിൽ 88 പേർ സന്നദ്ധ രക്‌തദാനം നിർവ്വഹിച്ചു. ക്യാമ്പിന്
ബി ഡി കെ ജില്ലാ, താലൂക്ക് ഭാരവാഹികൾ,കോർഡിനേറ്റർമാർ, ഏഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാർ, അർജന്റീന ഫാൻസ്‌ കോട്ടക്കൽ ഭാരവാഹികൾ, റിയൽ കൾച്ചറൽ വെന്യൂ മെമ്പർമാർ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പുകളിൽ സഹകരിച്ചവർക്കും നേതൃത്വം നൽകിയവർക്കും ബി ഡി കെ കുടുംബം അഭിനന്ദനങ്ങൾ അറിയിച്ചു.