തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെസുധാകരൻ. വയനാട് എംപി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങൾചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നുംപ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻകത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവിനൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.
അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലുംയുഡിഎഫ് ഘടകകക്ഷികളിലുമുയരുന്നത്. സുധാകരനെതിരെ ഹൈക്കമാൻറിന് ഇതിനോടകംപരാതി ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടിതന്നെ വെട്ടിലായിരിക്കുകയാണ്. സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്നപൊതുവികാരമാണ് കോൺഗ്രസിലും യുഡിഎഫിലുമുള്ളത്. പ്രാദേശിക തലങ്ങളില്‍ പോലുംസുധാകരന്‍റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുകയാണ്. വാക്കുപിഴയെന്ന്ന്യായീകരിക്കാന് സുധാകരന്‍ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്തപ്രതിഷേധത്തിലാണ്.
പ്രതിപക്ഷ നേതാവ് വിഡി സതീശനും സുധാകരനെ കൈവിട്ടു. കെ സുധാകരന്റെ പ്രസ്താവനകൾഗൗരവതരമാണെന്നും കോൺഗ്രസ് പരിശോധിക്കുമെന്നുമാണ് വിഡി സതീശൻ മാധ്യമങ്ങളെകഴിഞ്ഞ ദിവസം അറിയിച്ചത്. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി വിഷയത്തിൽ ആശയവിനിമയംനടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതരനിലപാടിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയസതീശൻ, സുധാകരന്റെ പരാർമശത്തെ ഗൗരവതരമായാണ് പാർട്ടി കാണുന്നതെന്നുംഅറിയിച്ചിട്ടുണ്ട്.
കെ സുധാകരന്റെ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിവാദമായിരിക്കെ കോൺഗ്രസ്രാഷ്ട്രീയകാര്യ സമിതി യോഗം നാളെ കൊച്ചിയിൽ ചേർന്നേക്കും. സർക്കാരിനെതിരായ കൂടുതൽസമര പരിപാടികളാണ് യോഗത്തിന്റെ മുൻകൂട്ടി നിശ്ചയിച്ച അജണ്ട. എന്നാൽ പുതിയസാഹചര്യത്തിൽ സുധാകരന്റെ പ്രസ്താവനകളും ചർച്ചയായേക്കും.











