ചങ്ങരംകുളം: അറുപത്തി ഒമ്പതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച്പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ്റെ ആഘോഷം ചങ്ങരംകുളം ഷൈൻഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി പി യൂസഫലി അധ്യക്ഷത വഹിച്ചപരിപാടിയിൽ ആലംകൊട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഭദ്ര ദീപം കുളത്തിആഘോഷത്തിന് തുടക്കം കുറിച്ചു. പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മുൻഎം പി സി ഹരിദാസ്, ശ്രീധരൻ മാസ്റ്റർ, സിദ്ധീഖ് പന്താവൂർ,
ആലംകൊട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ, ടി പി ഉമ്മർ,ടി എം സിദ്ധിക്ക്, പിവിജയൻ, കുഞ്ഞിമുഹമ്മദ്, അഡ്വ. ഫൈസൽ, വി വി അസ്‌ലം എന്നിവർ സംസാരിച്ചു.










