വിദ്യാർത്ഥിയുടെ നല്ല മനസിന് വാർഡ് മെമ്പറുടെ സമ്മാനം

ചങ്ങരംകുളം: സഹപാഠിയായ സുഹൃത്തിനു ടൂറിനുപോകാൻആഗ്രഹമുണ്ടെങ്കിലുംപൈസയില്ലെന്നറിഞ്ഞു തന്റെ രക്ഷിതാവിൽ നിന്ന് പൈസവാങ്ങി ടൂറിനു കൂടെ കൂട്ടിയ അമീന്റെ നല്ലമനസിന് വാർഡ് മെമ്പറുടെ സ്നേഹസമ്മാനം.ചിയ്യാനൂർ ജിഎൽപി സ്കൂളിൽ നലാം ക്ലാസിൽ  പഠിക്കുന്ന ഇടശ്ശേരി വളപ്പിൽ ബഷീർ ഫൗസിയ ദമ്പതികളുടെ മകൻ അമീൻ ആണ് സഹപാഠിയുടെ ആഗ്രഹംസഫലീകരിക്കാൻ പിതാവിന്റെ സഹായം തേടിയത്‌.സംഭവം അറിഞ്ഞതോടെ വാർഡ് മെമ്പർ തസ്നീംഅബ്ദുൽ ബഷീർ സ്കൂളിൽ ചെന്ന് അമീന്റെ നല്ല മനസിനെ അഭിനന്ദിക്കുകയും സ്നേഹ സമ്മാനംകൈമാറുകയുമായിരുന്നു.സഹജീവികളോടും സമൂഹത്തോടും ഉള്ള സ്നേഹവും കടമയും  മറന്നുപോകുന്ന ഈ കാലഘട്ടത്തിൽ നാലാം ക്ലാസിൽ   പഠിക്കുന്ന     അമീൻ എന്ന കുട്ടിമാതൃകാപ്രവൃത്തിയെ മുതിർന്നവർ പോലും കണ്ട് പഠിക്കേണ്ടതാണെന്നും വാർഡ് മെമ്പർ പറഞ്ഞു. 

കവർച്ചാ സംഘത്തലവനും കൂട്ടാളിയും മയക്കുമരുന്നു മായി പിടിയിൽ.

കരിപ്പൂർ: ഹൈവേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ടു പേർ പിടിയിൽ . തേഞ്ഞിപ്പാലം മുല്ലപ്പടി വള്ളിത്തൻ വീട്ടിൽ മുഹമ്മദ് ഷാഫി (39), കരിപ്പുർ നെടുംതൊടിക സ്വദേശി കോലോത്തും തൊടിക മുഹമ്മദ് റിസ്‌വാൻ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന കഞ്ചാവും എം…

പ്രവാസിയുടെ ഭാര്യയ്ക്ക് എം ഡി എം എ നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ വീടിന്റെ ഓട്പൊളിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ.

  മലപ്പുറം : സിന്തറ്റിക് മയക്കുമരുന്ന്നായ എം ഡി എം എ നല്‍കി മയക്കിയ ശേഷം പ്രവാസിയുടെഭാര്യയായ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി മഞ്ചേരിപോലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീൻ (28)ആണ്കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് പോലീസ് പിടിയിലായത്.കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ്അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന്സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെവീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരിനല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത്തിയഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന്ഇരയാക്കിയെന്നാണ് കേസ്. കേസിലെ പ്രധാന പ്രതിയായ പാറക്കാടന്‍ റിഷാദ് മൊയ്തീനെ പിടികൂടുന്നതിനായി പോലീസ്ഇയാളുടെ വീട് വളയുന്നതിനിടയില്‍ റിഷാദ് മൊയ്തീൻ വീടിന്‍റെ ഓട് പൊളിച്ച് മുകളിൽ കയറി ഓടിരക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതിനിടെ ഇതരസംസ്ഥാനങ്ങളിലുംവിവിധ സ്ഥലങ്ങളിലുമായി മാറി മാറി ഒളിവിൽ കഴിഞ്ഞ ഇയാൾ അടുത്തിടെ കണ്ണൂർ ജില്ലയിലെപഴയങ്ങാടിയിൽ എത്തിയിട്ടുണ്ടെന്ന ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, സ്ഥലത്തെത്തിയ മഞ്ചേരി പോലീസ്, പഴയങ്ങാടിയിൽ ഇയാളുടെ താമസസ്ഥലം വളഞ്ഞ്സാഹസികമായി പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പിപി. അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ മഞ്ചേരി സിഐ റിയാസ് ചാക്കീരി, എസ്ഐ സുജിത്. ആർ.പി, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ,മുഹമ്മദ് സലീം പൂവത്തി, എൻ.എം. അബ്ദുല്ല ബാബു, , കെ.കെ. ജസീർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെപിടികൂടിയത്.

ബാംഗ്ലൂരില്‍നിന്നും എം.ഡി.എം.എ ഗ്രാമിന് ആയിരംരൂപനല്‍കി വാങ്ങി കേരളത്തിലെത്തിച്ച്അയ്യായിരം രൂപക്കു വില്‍പന.

മലപ്പുറം: ബാംഗ്ലൂരില്‍നിന്നും എം.ഡി.എം.എ ഗ്രാമിന് ആയരംരൂപനല്‍കി വാങ്ങി കേരളത്തിലെത്തിച്ച് അയ്യായിരം രൂപക്കു വില്‍പന നടത്തുന്ന സംഘത്തില്‍പ്പെട്ട പ്രതിക്കു 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. 2021 നവംബര്‍ 12നു പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി പബ്ലിക് റോഡില്‍ പാതാക്കര പി ടി എം ഗവണ്‍മെന്റ് കോളേജിന് സമീപത്തു…

ഒറ്റക്കൈയ്യിൽ സൈക്കിളോടിച്ച് അച്ഛൻ, ചിരിച്ചുല്ലസിച്ച് പിന്നില്‍ യുകെജിക്കാരി; ആ വൈറൽയാത്രക്കാർ ഇവിടെയുണ്ട്.

കോഴിക്കോട്:  ഒറ്റക്കൈ കൊണ്ട് സൈക്കിൾ ബാലൻസ് ചെയ്ത് മകളെയുമിരുത്തി സ്കൂളിൽപോകുന്ന അച്ഛൻ. ചിരിച്ചുല്ലസിച്ച് യാത്ര ആസ്വദിക്കുന്ന യുകെജിക്കാരി. കൊയിലാണ്ടി ന​ഗരത്തിലൂടെയുള്ള ഈ യാത്ര വൈറലായതിന്റെ അതിശയത്തിലാണ് ഈ അച്ഛനും മകളും. കൊയിലാണ്ടിയിലെ അബ്ദുൾ റഷീദും മകൻ ഖദീജ ഹന്നയും സൈക്കിളിൽ പോകുന്ന ഈ ദൃശ്യംഇപ്പോൾ വൈറലാണ്. മകളെ സ്കൂളിൽ വീട്ട് വീട്ടിലേക്ക് വന്നതിന് ശേഷമാണ് ഇങ്ങനെയൊരുവീഡിയോയെക്കുറിച്ച് അറിയുന്നത് എന്ന് അബ്ദുൾ റഷീദ് പറയുന്നു. ആരാണ് വീഡിയോഎടുത്തതെന്നും അറിഞ്ഞില്ല. പിന്നീടാണ് ഡോക്ടർ റെയ്സ് ആണ് വീഡിയോ എടുത്തതെന്ന്അറിഞ്ഞത്. ഭാര്യയാണ് പറഞ്ഞത് ഈ വീഡിയോ വൈറലാണെന്ന്. 

കുടുംബ  കൂട്ടായ്മ  “സംഗമം 2023

വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി അമ്പലപ്പറമ്പ് മേഖല കുടുംബ  കൂട്ടായ്മ  "സംഗമം 2023 " പടിഞ്ഞാക്കരയിൽ നടത്തപ്പെട്ടു. ഡി.സി.സി പ്രസി: വി.എസ്.ജോയ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.മെമ്പർ വി.മധുസൂതനൻ മുഖ്യപ്രഭാഷണം നടത്തി.അജീഷ് പട്ടേരി ആദ്യക്ഷംവഹിച്ചചടങ്ങിൽ മുബഷിർ അമ്പലപ്പറമ്പ് സ്വാഗതവും.പി.സി.എ.നൂർ, മുഹമ്മദ് പാറയിൽ ,പറശ്ശേരിഅസൈനാർ,കെ.വി.ഉണ്ണികൃഷ്ണൻ, ഷബാബ് വക്കരത്ത്, നാണു മാസ്റ്റർ, വി.ടി.മുസ്തഫ, എന്നിവർസംബന്ധിച്ചു. പുതുതായി പാർട്ടിയിലേക്ക് വന്ന പത്തോളം ആളുകളെഡി.സി.സി.പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സംഗമം 2023  പരിപാടിക്ക് പങ്കെടുത്തആളുകൾക്ക്  റഷീദ് പി വി പറമ്പോളം നന്ദിയും അറിയിച്ചു.

നിരവധി കേസുകളിൽ പ്രതിയായ മൊബൈൽ ഫോൺ മോഷ്ടാവിനെ ചാലിശ്ശേരി പോലീസ് അതിസാഹസികമായി പിടികൂടി

ചാലിശ്ശേരി : ആറങ്ങോട്ടുകര മുല്ലക്കൽ ഉത്സവത്തിന് അമ്പലപറമ്പിൽ നിന്ന് അഞ്ചോളം മൊബൈൽഫോണുകൾ മോഷ്ടിച്ച കാര്യത്തിന് ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംനടത്തുകയും ചെയ്തതിൽ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും പണം അടങ്ങിയപേഴ്സുകളും മോഷണം നടത്തിയിട്ടുള്ള മറ്റു നിരവധി കേസുകളിൽ പ്രതികൂടിയായ ഉദയകുമാർഎന്നയാളെ ചാലിശ്ശേരി പോലീസ്, വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉത്സവപറമ്പിൽവച്ച് മറ്റൊരു മോഷണ ശ്രമത്തിനിടെ അതിസാഹസികമായി പിടികൂടി. മംഗലം ഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയെ കൊന്നതുൾപ്പടെയുള്ള കൊലപാതകകേസിലും, കവർച്ച കേസിലും ഇയാൾ പ്രതിയാണ്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർസതീഷ്കുമാർ.കെ, എ എസ് ഐ റഷീദലി, എസ് സി പി ഒ അബ്ദുൾ റഷീദ്, ജനമൈത്രി ബീറ്റ്ഓഫീസർ ശ്രീകുമാർ, സി പി ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് നിരവധി ദിവസത്തെനിരീക്ഷണങ്ങൾക്കും, അന്വേഷണങ്ങൾക്കും ശേഷം ഇയാളെ അതിസാഹസികമായി പിടികൂടിയത്. 

ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് നയിക്കുന്ന  പദയാത്ര മൂന്നാം ദിനംആനക്കര പഞ്ചായത്തിൽ നടന്നു.

ആനക്കര: പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും, കേന്ദ്ര ഗവൺമെന്റ് പദ്ധതികൾഅട്ടിമറിക്കാനുള്ള ഇടത് വലത് മുന്നണികളുടെ നിഗൂഢ നീക്കത്തിനുമെതിരെ ബിജെപി കപ്പൂർമണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് നയിക്കുന്ന പദയാത്ര മൂന്നാം ദിവസം ആനക്കരപഞ്ചായത്തിൽ മലമൽക്കാവിൽ നിന്നും ആരംഭിച്ചു ബിജെപി ജില്ല കമ്മറ്റി അംഗം ചന്ദ്രൻ പെരുമണ്ണൂർ പതാക കൈമാറി ഉദ്ഘാടനം ചെയ്തുആനക്കരയിൽ നടന്ന സമാപന പൊതു സമ്മേളനം ബിജെപി പാലക്കാട് ജില്ല പ്രസിഡന്റ്‌ കെ എംഹരിദാസ് ഉദ്ഘാടനം ചെയ്തു കെ നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട് കെ സി കുഞ്ഞൻ, കെ.വി. ദിവാകരൻ,വിഷ്ണുമലമക്കാവ്, ടി വി സുരേന്ദ്രൻ, കെ പി ചന്ദ്രൻ, സുരേഷ് ചാലിശ്ശേരി, പ്രീത ബാലചന്ദ്രൻ, രാമചന്ദ്രൻആനക്കര, നന്ദൻ മേലെഴിയം,വീരമണി കുമ്പിടി, പ്രകാശൻ സിന്ദഗി, രതീഷ് പെരുമ്പലം, സുരേഷ്ഉമ്മത്തൂർ, ബൈജു മലമൽകാവ് തുടങ്ങിയവർ നേതൃത്വം നൽകി.

യൂത്ത് ലീഗിന്റെ സമര പോരാളി മുസ്തഫ മുത്തുവിന് തവനൂരിൽ സ്വീകരണം നൽകി

എടപ്പാൾ : യൂത്ത് ലീഗ് സെക്രട്ടറിയേറ്റ്   മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ 14 ദിവസംതിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിലെ റിമാന്റ് കഴിഞ്ഞ് ജാമ്യം ലഭിച്ച് നാട്ടിൽ എത്തിയ യൂത്ത്  ലീഗ് തവനൂർ പഞ്ചായത്ത് പ്രസിഡന്റ്‌ മുസ്തഫ മുത്തുവിന് യൂത്ത് ലീഗ് പ്രവർത്തകരും നാട്ടുകാരുംചേർന്ന് വമ്പിച്ച സ്വീകരണം നൽകി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇബ്രാഹിം മുതൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ആർ.കെ ഹമീദ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ വി.പി.എ റഷീദ്, ജനറൽസെക്രട്ടറി പത്തിൽ സിറാജ്, ട്രഷറർ യൂനുസ് പാറപ്പുറം, തവനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌പി.എസ് ശിഹാബ് തങ്ങൾ, സെക്രട്ടറി റാഫി അയങ്കലം, അഷ്‌റഫ്‌ മാണൂർ, ജില്ലാ എം.എസ്.എഫ്വൈസ് പ്രസിഡന്റ്‌ ഹസ്സൈനാർ നെല്ലിശ്ശേരി, ഷാഫി അയങ്കലം എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അക്ബർ കുഞ്ഞു, ഉണ്ണിമരക്കാർ, വികെഎ മജീദ്, റാഷിദ്‌ സി.എം, നൗഫൽ അതളൂർ, മുഹമ്മദ്‌ കുട്ടി പെരുമ്പറമ്പ്, ഖാദർ മദിരശ്ശേരി, മുജീബ് മറവഞ്ചേരി, നസിആലത്തിയൂർ, ഹുസൈൻ നരിപറമ്പ്, ഫൈസൽ സി.പി, താജു മറവഞ്ചേരി, സുലൈമാൻ മൂതൂർ, ഗഫൂർ മണൂർ, റൗഫ് വെള്ളഞ്ചേരി എന്നിവർ നേതൃത്വം നൽകി. 

സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി

ന്യൂഡൽഹി:* ഹാഥറസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർ പ്രദേശ്പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ രണ്ടു വർഷത്തിനുശേഷംജയിൽ മോചിതനായി. ജാ​മ്യ​ന​ട​പ​ടി​ പൂ​ർ​ത്തി​യാ​ക്കി മോ​ച​ന ഉ​ത്ത​ര​വ് വി​ചാ​ര​ണ കോ​ട​തി ഇന്നലെ ​വൈ​കീ​ട്ട് ല​ഖ്നോ ജ​യി​ലി​ലേ​ക്ക​യ​ച്ചിരുന്നെങ്കിലും ഓ​ർ​ഡ​ർ ജ​യി​ലി​ൽ ല​ഭി​ക്കാ​ൻ സ​മ​യം വൈ​കി​യ​തോടെ​ പു​റ​ത്തി​റ​ങ്ങാ​ൻ ഒ​രു​ദി​വ​സം കൂ​ടെ അ​ധി​ക​മെ​ടു​ക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെഅദ്ദേഹം ജയിലിൽനിന്ന് പുറത്തിറങ്ങുകയായിരുന്നു.