/സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

ചങ്ങരംകുളംനന്നംമുക്ക്  സിൽവർ സ്റ്റാർ  ക്ലബ്ബിന്റെ  സിൽവർ ജൂബിലി ആഘോഷങ്ങളുടെഭാഗമായി  സ്പോർട്സ് മീറ്റ് നടത്തി.ക്ലബ്ബ്  പ്രസിഡന്റ്‌ വിഎം സിദ്ധിഖ്  സ്വാഗതം പറഞ്ഞു.സിൽവർസ്റ്റാർ ജിസിസി ചെയർമാൻ അഡ്വക്കറ്റ് ടികെ സുധീർ  അധ്യക്ഷനായ ചടങ്ങ്  പെരുമ്പടപ്പ്  ബ്ലോക്ക്‌  

മെമ്പർ ജമീല മനാഫ് ഉത്ഘാടനംചെയ്തു.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർറഹീസ അനീസ് ,ക്ലബ്ബ് മുഖ്യ രക്ഷാധികാരി മുഹമ്മദലി ഉമ്മർ താഴത്തേതിൽ,ജിസിസിപ്രവർത്തകരായ റൈഫാൻ  കെവിമുനീർ കെഎംഷെഹീർ പിസെക്രെട്ടറി ഷെബീർ,സ്പോർട്സ്ക്യാപ്റ്റൻ ജാസി വിഎ തുടങ്ങിയവർ സംസാരിച്ചു.മീറ്റിൽ സംസ്ഥാന തലത്തിൽ ആർട്സ് വിവിധമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ്‌ ഷിയാസ്,ഫിഫ വേൾഡ് കപ്പ് പ്രവചന വിജയികൾഎന്നിവർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.ചടങ്ങിൽ കുട്ടികൾക്കുള്ള ജെയ്‌സി ഫുട്‌ബോൾ  വോളിബോൾ ക്രിക്കറ്റ്‌ബാറ്റ്,ഷട്ടിൽ  ബാറ്റ് തുടങ്ങിയവ വിതരണം ചെയ്തു.അനസ് ടിസിനാൻ,നൗഷാദ്  കെഎം,റിഷാദ് കെഎസ് അൽത്താഫ്  തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വംനൽകി.ക്ലബ്ബ്  ട്രഷറർ  ഹർഷദ്  നന്ദി  പറഞ്ഞു.