വളാഞ്ചേരിയുടെ മുഖച്ഛായ മാറ്റുന്ന രീതിയിൽ നവീകരിച്ച ബസ്റ്റാന്റ് – എ.കെ.ജി റോഡ് നഗരസഭചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നാടിന് സമർപ്പിച്ചു. കോഴിക്കോട് റോഡിൽ നിന്നുംബസ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡാണ് സിമന്റ് കട്ട പതിച്ച് പെയിന്റടിച്ച് ഭംഗി കൂട്ടിയത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 420000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നിരവധിവ്യാപാര സ്ഥാപനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലുമായി കച്ചവടം നടത്തുന്നുണ്ട്. ഇവരുടെനേതൃത്തത്തിൽ റോഡിന്റെ ഇരുവശങ്ങളിലും പൂച്ചട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. റോഡ് തുറന്നു നൽകിയതോട് കൂടി വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചിട്ടുണ്ട്. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ്കൗൺസിലരുമായ ദീപതി ഷൈലേഷ് സ്വാഗതം പറഞ്ഞു.
CultureFebruary 28, 2023










